ഭാഷാപഠനത്തില്‍ അധ്യാപകന്‍റെ പങ്ക് വളരെ വലുതാണ്. വിവരസാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചുകൊണ്ട് ഭാഷാപഠനം സാധ്യമാകില്ല. ഭാഷയുടെ വിവിധമേഖലകളിലേക്ക് കുട്ടികളെ നയിക്കാന്‍ അധ്യാപകന് അയാളുടെ വൈയക്തികമായ അറിവും ശേഷിയും ഉപയോഗിക്കേണ്ടിവരുന്നു.

ഭാഷാപഠനത്തില്‍ അധ്യാപകന്‍റെ പങ്ക് വളരെ വലുതാണ്. വിവരസാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചുകൊണ്ട് ഭാഷാപഠനം സാധ്യമാകില്ല. ഭാഷയുടെ വിവിധമേഖലകളിലേക്ക് കുട്ടികളെ നയിക്കാന്‍ അധ്യാപകന് അയാളുടെ വൈയക്തികമായ അറിവും ശേഷിയും ഉപയോഗിക്കേണ്ടിവരുന്നു.
ഞാനെഴുതിയതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കുട്ടികളുടെ നോവല്‍ ‘പുളിമധുര’മാണ്. ഒരര്‍ത്ഥത്തില്‍ അത് എന്‍റെ ബാല്യമാണ്. അതിലെ കേന്ദ്രകഥാപാത്രം ഞാന്‍ തന്നെയാണ്. ആ കാലത്ത് ജീവിച്ചവര്‍ പുളിമധുരം വായിക്കുമ്പോള്‍ അതില്‍ അവരെത്തന്നെ കണ്ടെത്തുന്നതില്‍ അത്ഭുതമില്ല.
അമ്മമാരുടെ ചുണ്ടില്‍ നിന്നും കുഞ്ഞുങ്ങള്‍ കേട്ടു പഠിക്കുന്ന ഭാഷയാണ് മാതൃഭാഷ. അമ്മയുടെ മുലപ്പാലിന്‍റെ മാധുര്യമുള്ള ഭാഷ. അമ്മിഞ്ഞപ്പാലുപോലെ നമ്മുടെ ഇളം ചുണ്ടില്‍ അലിഞ്ഞുചേരേണ്ട ഭാഷ.
വിദ്യാലയങ്ങള്‍ പ്രകൃതിസൗഹൃദവും വിദ്യാര്‍ത്ഥിസൗഹൃദവുമായി മന്നേറുകയാണ്. വിദ്യാര്‍ത്ഥിക്കാവശ്യമായ ഭൗതിക സാഹചര്യമൊരുക്കി സംസ്ഥാന സര്‍ക്കാരും ഒപ്പമുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ജില്ലയിലെ മികച്ച സകൂളിന്‍റെ പട്ടികയിലേക്ക് നടന്നു കയറി.തരിശായും കാടു കയറിയും കിടന്നിരുന്ന സ്കൂള്‍ പറമ്പിനെ പൊന്നുവിളയിക്കുന്ന മണ്ണാക്കി മാറ്റിക്കൊണ്ടാണ് ഈ നേട്ടങ്ങളിലേക്കെത്തിയത്
ഏറ്റവും മെച്ചപ്പെട്ട സ്വഭാവഗുണങ്ങള്‍ കുട്ടികളില്‍ എത്തിയാല്‍ ഏറ്റവും അച്ചടക്കമുള്ള വിദ്യാര്‍ത്ഥികളായി അവര്‍ മാറും എന്നതാണ് യാഥാര്‍ത്ഥ്യം. അധ്യാപകവിദ്യാര്‍ഥി ബന്ധത്തിന്‍റെ ഊഷ്മളതയാണ് വിദ്യാലയ അച്ചടക്കത്തിന്‍റെ കാതല്‍ എന്നതാണ് വസ്തുത.
വെള്ളം കുടിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി പേരാവൂര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍. കൗമാരക്കാരായ കുട്ടികളില്‍ ഉണ്ടാകുന്ന മുഖ്യമായ ആരോഗ്യപ്രശ്നത്തിന് കാരണം കൃത്യമായ അളവിലും, കൃത്യ സമയത്തുമുള്ള ജലപാനത്തിന്‍റെ അപര്യാപ്തതയാണെന്നുള്ള തിരിച്ചറിവാണ് ഈ പ്രവര്‍ത്തനത്തിന് കാരണമായത്.
ചമത്ക്കാരത്തെ ഉണ്ടാക്കുന്ന വാക്യഭംഗിയാണ് അലങ്കാരം. ആടയാഭരണങ്ങള്‍ നമ്മുടെ ശരീരത്തിന് എങ്ങനെയാണോ ഭംഗി നല്കുന്നത്; അതുപോലെ സാഹിത്യത്തിന് ഭംഗി നല്കുന്നതാണ് അലങ്കാരം.
ജമ്മായത്തമായ പ്രതിഭയും പ്രത്യുത്പന്നമതിത്വവും ഭാഷാപാണ്ഡിത്യവും സര്‍വോപരി സഹൃദയത്വവും ഒന്നിക്കുന്ന സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. കാവ്യസാഹിത്യത്തിലെ അവഗാഹമാണ് ഈ വിനോദകലയെ സുശോഭിതമാക്കുന്നത്.
ചര്‍ച്ച എന്തായാലും സംസ്കൃതസാഹിത്യത്തില്‍ എണ്ണപ്പെടുന്ന നാടകകൃത്തുക്കളും നാടകങ്ങളും ഉണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പണ്ഡിതന്മാര്‍ പറയുന്നു ദാസന്‍, കാളിദാസന്‍ ചിലര്‍ പറയുന്നു ഇതല്ല; എണ്ണം പറഞ്ഞ നാടക കൃത്തുക്കള്‍ വേറെയുമുണ്ട്.
എട്ടംഗങ്ങളോടു കൂടിയതാണ് അഷ്ടാംഗയോഗം. അവയുടെ ക്രമാനുസൃതമായ സാധനയാണ് യോഗി അനുഷ്ഠിക്കേണ്ടത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ടംഗങ്ങള്‍.
ഇറ്റലിയില്‍ 15 വര്‍ഷം മുമ്പാണ് ആയുര്‍വേദ കോളേജ് തുടങ്ങുന്നത്. അന്ന് കോഴ്സ് കഴിഞ്ഞവര്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കാന്‍ പ്രയാസമായിരുന്നു. 2009 മുതല്‍ കോഴ്സ് കഴിഞ്ഞ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദം പ്രാക്ടീസ് ചെയ്യാന്‍ നിയമം അനുവദിച്ചു.