Dr.I-Unnikrishnan-Namboothiri

About Dr I Unnikrishnan Namboothiri

The Medical Director & Addl Chief Physician at Itoozhi Ayurveda, Dr I Unnikrishnan Namboothiri has been at the forefront of popularising Ayurveda, presenting it in the modern context of technology and research in the modern world.
Surgery-with-Ayurveda

ആയുര്‍വേദ ആശുപത്രികളില്‍ സര്‍ജറിയും – നമുക്ക് സജ്ജരാകാം

ശവഛേദംമടക്കം ചെയ്തുകൊണ്ട് ശരീരത്തിന്‍റെ അനാട്ടമി പഠിക്കുകയും അതനുസരിച്ചുള്ള യന്ത്രശസ്ത്രങ്ങള്‍ (സര്‍ജിക്കല്‍ എക്യപ്പ്മെന്‍റസ്) രൂപ കല്പന ചെയ്ത് അവ ശാസ്ത്രക്രിയ ആവശ്യമായ രോഗികളില്‍ എല്ലാ മുന്‍കരുതലുമെടുത്ത് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും അവ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്ത ശാസ്ത്രശാഖയാണ് ആയുര്‍വേദം.

An-Introduction-to-Shalya-Tantra-in-Ayurveda-Ayushyam-Magazine

ശല്യതന്ത്രത്തിന് ഒരു ആമുഖം

ബുദ്ധകാലഘട്ടത്തിന്‍റെ ഉദ്ഭവം മുതലാണ് ഭാരതീയ ശല്യതന്ത്രശാഖ തീര്‍ത്തും ശോചനീയമാക്കപ്പെട്ടത്. ബുദ്ധധര്‍മ്മത്തിന്‍റെ ഭാഗമായി ജന്തു ഹിംസ തടയുകയും ദയയും, അഹിംസയും ഉപദേശിക്കാന്‍ തുടങ്ങിയത്. ആ കാലം മുതല്‍ ശല്യ ചികിത്സ ചെയ്യുന്ന വൈദ്യന്മാരെയും.രോഗികളെയും നിയന്ത്രിക്കുവാന്‍ തുടങ്ങി.അങ്ങിനെ വൈദ്യന്മാര്‍ ശല്യ ചികിത്സ ഉപേക്ഷിക്കുകയും ഔഷധങ്ങള്‍ കൊണ്ടുള്ള ചികിത്സകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തു.

Kshar-Sutra

ക്ഷാരസൂത്രം എന്ന ശസ്ത്രക്രിയ

ഈയോരു സാഹചര്യത്തില്‍ വച്ച് വേണം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സുശ്രുതാചാര്യന്‍റെ പ്രത്യേകതരം ഔഷധയുക്തമായ നൂല് നിര്‍മ്മിച്ച് അതുപയോഗിച്ച് പ്രത്യേകതരം കെട്ടുകള്‍ കെട്ടി ഇത്തരം രോഗം നിയന്ത്രിക്കുന്നതിനും പൂര്‍ണ്ണമായും മാറ്റുന്നതിനുമുള്ള ശസ്ത്രക്രിയ സംവിധാനം കണ്ടെത്തിയിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടത്.

Analysing-Surgery-in-Ayurveda

ആയുർവേദവും ശസ്ത്രക്രിയയും – ശാസ്ത്രീയവും സാമൂഹികവുമായ വിശകലനം

ഇതിലെല്ലാമുപരിയായി, സാമൂഹിക തലത്തിൽ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമായ രോഗികളുടെ ജീവനും ആരോഗ്യവും എന്നതിനെ മുൻനിറുത്തി ചിന്തിച്ചാൽ Emergency management എന്നതും അതിന്റെ ഭാഗമായി ചെയ്യേണ്ടി വരുന്നതായ ശസ്ത്രക്രിയയടക്കമുളള പ്രയോഗങ്ങളും ഏതെങ്കിലും ഒരു വൈദ്യശാസ്ത്രം പഠിച്ചവരുടെമാത്രം കുത്തകയാക്കിക്കൊടുക്കേണ്ടതല്ല എന്നതും ഏതൊരു സാമൂഹ്യദ്രോഹിയല്ലാത്തവർക്കും തിരിച്ചറിയാവുന്നതേയുളളൂ

Ayurveda-Doctors-can-do-Surgery

സര്‍ജറി ആയുര്‍വേദത്തിലോ?

ലഭ്യമായ ഗ്രന്ഥങ്ങളില്‍ വച്ച് ഏറ്റവും പഴക്കമുള്ള വൈദ്യശാസ്ത്രസംബന്ധിയായ ശസ്ത്രക്രിയ പ്രാധാന്യമുള്ള ഗ്രന്ഥം സുശ്രുതം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് സര്‍ജറി തിയേറ്ററുകളുടെ മുമ്പില്‍ ഫാദര്‍ ഓഫ് സര്‍ജറി എന്നെഴുതി സുശ്രുതന്‍ ചെയ്യുന്ന സര്‍ജറിയുടെ പടവും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എല്ലാവരും അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് സാരം.

Surgery-in-Ayurveda

ആയുർവേദത്തിൽ ശസ്ത്രക്രിയയുടെ അനിവാര്യത

അന്ന് സുശ്രുതം നിർദ്ദേശിച്ച ശസ്ത്രക്രിയ ഉപകരണങ്ങളുടെ മോഡിഫിക്കേഷൻ മാത്രമാണ് ഇന്നുള്ള മിക്ക ഉപകരണങ്ങളും. ശസ്ത്രക്രിയ നടത്തിയിരുന്ന സമയങ്ങളിൽ അനസ്തേഷ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുകയാണെങ്കിൽ അന്ന് ഔഷധങ്ങളിട്ടു സംസ്കരിച്ചെടുത്ത മദ്യവും, കഞ്ചാവും, കറുപ്പും ഉപയോഗിച്ച് രോഗികളെ ശസ്ത്രക്രിയ ചെയ്യുമ്പോൾ മയക്കികിടത്തുന്നതിന് വിവിധ ഔഷധങ്ങൾ നിർമ്മിച്ചിരുന്നു.

Summer-Treatment-Ayurveda-Therapy

വേനല്‍ക്കാല പ്രതിരോധം ആയുര്‍വേദത്തിലൂടെ

വര്‍ഷകാല ആയുര്‍വേദപ്രതിരോധ ചികിത്സാ ക്രമങ്ങളെ കുറിച്ച് ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ വേനല്‍ക്കാലരോഗങ്ങളുടെ ശമനത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിരവിധി ചികിത്സാക്രമങ്ങള്‍ ആയുര്‍വേദ ശാസ്ത്രവിധിപ്രകാരം ചെയ്യാവുന്നതാണ്.

Ayurveda-Sports-Medicine

സ്പോര്‍ട്ട്സ് മെഡിസിനില്‍ പുതിയ സാധ്യതകള്‍ തുറന്ന് ആയുര്‍വ്വേദം

മികച്ച പ്രകടനത്തിലൂടെ മുന്‍നിരയിലെത്തണമെങ്കില്‍ കായികതാരത്തിന് ചില സവിശേഷഗുണങ്ങള്‍ ഉണ്ടായിരിക്കണം. ആ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ആയുര്‍വ്വേദം നിര്‍വ്വചിച്ചിട്ടുണ്ട്. തിരിച്ചറിയലിന്‍റെ പത്തു കാര്യങ്ങള്‍’ എന്നര്‍ത്ഥമുള്ള ‘ദശവിധ പരീക്ഷകളെകുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.

ആയുര്‍വേദം അനിര്‍വചനീയം

ഇംഗ്ലീഷ് സ്റ്റിറോയ്ഡിനേക്കാളും ആയുര്‍വേദം വിശ്വസിച്ചുകഴിക്കാവുന്നതാണ്. അലോപ്പതി കൈവിട്ട പലരും ആയുര്‍വേദത്തിലൂടെ രക്ഷപ്പെട്ട സംഭവങ്ങളുണ്ട്.

INS-Zamorin-Ayurvedic-Centre-Ezhimala-Naval-Academy

പ്രതിരോധസേനക്കൊപ്പം ആയുര്‍വേദം

കേവലം നാല് ദിവസത്തേക്ക് തീരുമാനിച്ചിരുന്ന ആയുര്‍വേദ യൂണിറ്റ് ഇരുപത് ദിവസം വരെ തുടരേണ്ടി വന്നു. അലോപ്പതിയും ആയുര്‍വേദവും സംയോജിപ്പിച്ചുകൊണ്ട് ക്ലിനിക് റിസര്‍ച്ചുകള്‍ നവജീവനിയില്‍ നടത്തണമെന്ന് സി. ഒ. ഡോ. ബോസ് അഭിപ്രായപ്പെട്ടു.

Body-cleansing-detoxifiation-through-Yoga

ശരീരശുചീകരണം യോഗയിലൂടെ

ബാഹ്യവും ആന്തരീകവുമായ ശുചിത്വത്തിലൂടെ ശാരീരികമാനസീക ശുദ്ധിയും സമതുലനവും സാധ്യമാക്കുകയാണ് യോഗയിലൂടെ ലക്ഷ്യം വെക്കുന്നത്. കുളിയിലൂടെയും മറ്റും ബാഹ്യശുദ്ധി കൈവരുത്തി യോഗാസനങ്ങളിലൂടെയും പ്രാണായാമത്തിലൂടെയും ഷഡ് കര്‍മ്മങ്ങളിലൂടെയുമാണ് ആന്തരീക ശുദ്ധി വരുത്തുന്നത്.

mind-concept-in-ayurveda

മനസ്സിന്‍റെ സ്ഥാനം

എള്ളില്‍ എണ്ണ എല്ലാഭാഗത്തും ഉള്ളതാണ്. അതുപോലെ ശരീരത്തില്‍ എല്ലാഭാഗത്തുമായി മനസ്സ് സ്ഥിതിചെയ്യുന്നു. എവിടെയൊക്കെ ഇന്ദ്രിയങ്ങളുണ്ടോ അവിടെയൊക്കെ മനസ്സുമുണ്ട്.