ആയുർവേദവും ശസ്ത്രക്രിയയും – ശാസ്ത്രീയവും സാമൂഹികവുമായ വിശകലനം

Analysing-Surgery-in-Ayurveda

ശസ്ത്രക്രിയ എന്നത് ആയുര്‍വേദ ശാസ്ത്രത്തിന് വിരുദ്ധമായ സംഗതിയല്ല. ഒരുപക്ഷേ, അത് ആദ്യമായി രേഖപ്പെടുത്തിയ വൈദ്യശാസ്ത്രം പോലും ആയുര്‍വേദമായിരിക്കാം

പഴയകാലത്തെ ആയുര്‍വേദ ഗ്രന്ഥങ്ങളിൽ പറയുന്ന ശസ്ത്രക്രിയയിൽ അന്ന് ലഭ്യമായ മദ്യം പോലുളള വേദനാസംഹാരികളാണ് ഉപയോഗിച്ചത് എന്നതിന്റെ കാരണം വേദനാസംഹാരി വിഷയത്തിൽ അന്നത്തെ ശാസ്ത്രപുരോഗതി അത്രയേ ഉണ്ടായിരുന്നുളളൂ എന്നതുകൊണ്ടാണ്.

Ayurveda-and-Surgeryസംഹിതകളടക്കമുളള ആയുര്‍വേദ ഗ്രന്ഥങ്ങളുടെ കാലാനുസൃതമായ പ്രതിസംസ്കരണമോ മൗലികമായ ആയുർവേദചികിത്സാക്രമങ്ങളുടെ കൂട്ടിച്ചേർക്കലുകളോ വിദേശാധിപത്യത്തിന്റേയും കൊളോണിയൽ ഭരണത്തിന്റേയും കാലഘട്ടങ്ങളിൽ നടക്കാതിരുന്നതുകൊണ്ടാണ് പിൽക്കാലത്ത് ശാസ്ത്രത്തിനുണ്ടായ പുരോഗതികൾ/ കണ്ടെത്തലുകൾ ആയുര്‍വേദത്തിലേക്ക് കൂട്ടിച്ചേർക്കാതെ പോയത്, അല്ലാതെ അത് ആയുര്‍വേദത്തിന്റെ പ്രമാണങ്ങൾക്ക് (ഉദാഹരണത്തിന് – ശസ്ത്രക്രിയ ചെയ്യുന്നതിന് വേദനയറിയാതെ മയക്കുന്നതിനുളള ദ്രവ്യം ഉപയോഗിക്കണം) വിരുദ്ധമായതുകൊണ്ടല്ല.

വിവിധ ശസ്ത്രക്രിയകൾക്കുപയോഗിക്കുന്ന ഉപകരണങ്ങൾ സുശ്രുത സംഹിത പോലുളള ആയുര്‍വേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുളളവയാണ്

ശസ്ത്രക്രിയയുടെ ഭാഗമായി /പൂർവ്വകർമ്മമായി ചെയ്യേണ്ട വരുന്ന അനസ്തേഷ്യ ചെയ്യുന്നതിനാവശ്യമായ ദ്രവ്യങ്ങളും അലോപ്പതി വൈദ്യശാസ്ത്രം കണ്ടെത്തിയതല്ല മറിച്ച് കേവല ശാസ്ത്ര വിഭാഗത്തിലുൾപ്പെട്ട ഫിസിക്സ്, കെമിസ്ട്രി മുതലായവ കണ്ടെത്തിയതാണ് എന്നതുകൊണ്ട് അവയിൽ ഏതെങ്കിലും വൈദ്യശാസ്ത്രശാഖക്ക് കുത്തകാവകാശമില്ലാത്തതും ഏതൊരു വൈദ്യശാസ്ത്രത്തിനും ഇത്തരം ശാസ്ത്ര പുരോഗതികളെ അതാത് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രയോഗിക്കാവുന്നതുമാണെന്ന് യുക്തിപൂർവ്വം ചിന്തിച്ചാൽ തിരിച്ചറിയാം. ഏതെങ്കിലും വൈദ്യശാസ്ത്രം അവ ആദ്യമായി ഉപയോഗിച്ചുതുടങ്ങി എന്നത് കുത്തകാവകാശം ലഭിക്കണമെന്ന് അവകാശമുന്നയിക്കാനുളള യോഗ്യതയാകില്ലല്ലോ. അതല്ല ആദ്യം ഉപയോഗിച്ച് തുടങ്ങിയതാണ് മാനദണ്ഡമെങ്കിൽ ശസ്ത്രക്രിയകൾക്കുപയോഗിക്കുന്ന അനേകം ഉപകരണങ്ങൾ സുശ്രുത സംഹിത പോലുളള ആയുര്‍വേദ ഗ്രന്ഥങ്ങളിൽ ആദ്യമായി വിവരിച്ചിട്ടുളളതുകൊണ്ടും ആയുര്‍വേദം നൂറ്റാണ്ടുകൾക്ക് മുൻപ് ഉപയോഗിച്ചിരുന്നതുകൊണ്ടും ഇത്തരം ശസ്ത്രക്രിയാ ഉപകരണങ്ങളൊന്നും മറ്റൊരു വൈദ്യശാസ്ത്രവും ഉപയോഗിക്കരുതെന്നും അംഗീകരിക്കേണ്ടിവരുമല്ലോ.

ആയുര്‍വേദ ശാസ്ത്രത്തിന്റെ രസശാസ്ത്ര വിഭാഗത്തിൽ “കെമിക്കലുകൾ” എന്ന് ആധുനിക കെമിസ്ട്രി വ്യവഹരിക്കുന്ന ദ്രവ്യങ്ങളിൽ പലതിന്റേയും ശുദ്ധീകരണവും (detoxification / purification) ചികിത്സാ പ്രയോഗങ്ങളും ഉൾപ്പെടുന്നതുകൊണ്ടും ആയുര്‍വേദത്തിലെ ഭൈഷജ്യകൽപന വിഭാഗം പച്ചമരുന്നുകളിൽ നിന്നും മറ്റും അവയുടെ ഔഷധഗുണമുളള വിവിധ ഭാഗങ്ങൾ വേർതിരിച്ചെടുക്കുന്ന വിവിധ പ്രയോഗങ്ങൾ (hot water extraction, Alcoholic extraction, oil extraction, extraction of volatile medicaments etc) പറയുന്നതുകൊണ്ടും കേവലം പച്ചയായി ഔഷധം അകത്തേക്ക് കൊടുക്കുന്നതോ പുറത്ത് അരച്ചിടുന്നതോ മാത്രമല്ല ആയുര്‍വേദം എന്നും അതിനാൽ പുതുതായി കണ്ടെത്തിയതോ പഴയ ആയുര്‍വേദ ഗ്രന്ഥത്തിലുളളതോ ആയ “കെമിക്കലുകൾ” ചികിത്സയിലെ വിവിധ പ്രയോഗങ്ങളിലുപയോഗിക്കുന്നത് ആയുര്‍വേദ വിരുദ്ധമല്ല എന്നും സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. മാത്രമല്ല, ആയുര്‍വേദത്തിലെ “ചികിത്സാ ദ്രവ്യം” എന്നതിന്റെ പരിധിയിൽ (under the purview of its definition) ആധുനിക ശാസ്ത്രം കണ്ടെത്തിയ ദ്രവ്യങ്ങളും ഉൾപ്പെടുന്നുണ്ട്.

ഇതിലെല്ലാമുപരിയായി, സാമൂഹിക തലത്തിൽ വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമായ രോഗികളുടെ ജീവനും ആരോഗ്യവും എന്നതിനെ മുൻനിറുത്തി ചിന്തിച്ചാൽ Emergency management എന്നതും അതിന്റെ ഭാഗമായി ചെയ്യേണ്ടി വരുന്നതായ ശസ്ത്രക്രിയയടക്കമുളള പ്രയോഗങ്ങളും ഏതെങ്കിലും ഒരു വൈദ്യശാസ്ത്രം പഠിച്ചവരുടെമാത്രം കുത്തകയാക്കിക്കൊടുക്കേണ്ടതല്ല എന്നതും ഏതൊരു സാമൂഹ്യദ്രോഹിയല്ലാത്തവർക്കും തിരിച്ചറിയാവുന്നതേയുളളൂ

വിവിധ തരം ശസ്ത്രക്രിയകളും ഉപകരണങ്ങളും സുശ്രുത സംഹിത പോലുളള ആയുര്‍വേദ ഗ്രന്ഥങ്ങളിൽ ആദ്യമായി വിവരിച്ചിട്ടുളളതുകൊണ്ടും, ശസ്ത്രക്രിയകൾക്കുപയോഗിക്കുന്ന ഔഷധങ്ങൾ കേവല ശാസ്ത്ര വിഭാഗത്തിലുൾപ്പെട്ട ഫിസിക്സ്, കെമിസ്ട്രി മുതലായവ കണ്ടെത്തിയതാണ് എന്നതുകൊണ്ട് അവയിൽ ഏതെങ്കിലും വൈദ്യശാസ്ത്രശാഖക്ക് കുത്തകാവകാശമില്ലാത്തതുകൊണ്ടും, ആയുര്‍വേദക്കാർക്ക് ശസ്ത്രക്രിയ ചെയ്യുന്നതിനുളള സാഹചര്യം ഇന്ത്യാവിരുദ്ധരായ വിദേശ കൊളോണിയൽ ഭരണകാലഘട്ടങ്ങളിൽ തടയപ്പെട്ടതായതുകൊണ്ടും രോഗികളുടെ ജീവനും ആരോഗ്യവും എന്ന ചികിത്സയുടെ അടിസ്ഥാന പ്രമാണത്തെ മുൻനിറുത്തി ചിന്തിച്ചാൽ Emergency management എന്നതും അതിന്റെ ഭാഗമായി ചെയ്യേണ്ടി വരുന്നതായ ശസ്ത്രക്രിയയടക്കമുളള പ്രയോഗങ്ങളും ഏതെങ്കിലും ഒരു വൈദ്യശാസ്ത്രം പഠിച്ചവരുടെമാത്രം കുത്തകയാക്കിക്കൊടുക്കേണ്ടതല്ല എന്നതുകൊണ്ടും അംഗീകൃത ആയുര്‍വേദ ചികിത്സകർക്ക് ശസ്ത്രക്രിയകൾ പരിശീലിക്കുന്നതിനും പ്രയോഗിക്കുന്നതിനുമുളള അംഗീകാരം നല്‍കുന്നതിന്റെ പ്രാധാന്യം സമൂഹത്തിന്റെ ആരോഗ്യം ആഗ്രഹിക്കുന്നവർക്കും ഭാരതീയശാസ്ത്രങ്ങളേയും സംസ്കാരത്തേയും സ്നേഹിക്കുന്നവർക്കും തിരിച്ചറിയാവുന്നതേയുളളൂ

About Dr D Induchoodan

Dr D Induchoodan is the Medical Director of Rudraksha Ayurvedic Holistic Centre, Thrissur, Kerala