മനുഷ്യന്‍റെ സാധാരണ ബോധമണ്ഡലത്തെ അത്യുത്തമവും അത്യുന്നതവുമായ മറ്റൊരു മേഖലയിലേക്ക് ഉയര്‍ത്താനുള്ള അഭ്യാസമാണ് ധ്യാനം. ധ്യാനം മനസ്സിന്‍റെ കേന്ദ്രീകരണമാണ്. അത് മനസ്സിനെ വിമലീകരിക്കുന്നു.

മനുഷ്യന്‍റെ സാധാരണ ബോധമണ്ഡലത്തെ അത്യുത്തമവും അത്യുന്നതവുമായ മറ്റൊരു മേഖലയിലേക്ക് ഉയര്‍ത്താനുള്ള അഭ്യാസമാണ് ധ്യാനം. ധ്യാനം മനസ്സിന്‍റെ കേന്ദ്രീകരണമാണ്. അത് മനസ്സിനെ വിമലീകരിക്കുന്നു.
വിഷാദം എന്ന രോഗം ഏത് പ്രായക്കാരിലും കാണുന്നതാണ്. എന്നാല്‍ കൂടുതല്‍ കണ്ടു വരുന്നത് 20-നും 30-നും ഇടയിലുള്ളവര്‍ക്കാണ്. കൂടാതെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും അതോടൊപ്പം വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കൂടി കണ്ടേക്കാം.
കലുഷിതമായ കുടുംബാന്തരീക്ഷത്തില്‍ ഒരു കുട്ടിക്കും മനസ്സിനെ ഏകാഗ്രമാക്കി പഠനത്തിന് ശ്രദ്ധകൊടുക്കുവാന്‍ സാധിക്കുകയില്ല. മറ്റൊന്ന് അമിതമായ മാനസികസമ്മര്‍ദ്ദമാണ്. ഇത്തരം സാഹചര്യങ്ങള്‍ മനസ്സിലാക്കി രക്ഷിതാക്കള്‍ കുട്ടികളെ സ്വഛമായ രീതിയില്‍ പഠിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഒരു പരിധിവരെ അവര്‍ക്ക് ഉന്നത വിജയം കൈവരിക്കുവാന്‍ സാധിക്കും.
എള്ളില്‍ എണ്ണ എല്ലാഭാഗത്തും ഉള്ളതാണ്. അതുപോലെ ശരീരത്തില്‍ എല്ലാഭാഗത്തുമായി മനസ്സ് സ്ഥിതിചെയ്യുന്നു. എവിടെയൊക്കെ ഇന്ദ്രിയങ്ങളുണ്ടോ അവിടെയൊക്കെ മനസ്സുമുണ്ട്.
അഷ്ടാംഗഹൃദയം ആരംഭിക്കുന്നത് തന്നെ രാഗാദിരോഗാന്‍ എന്നു പറഞ്ഞുകൊണ്ടാണ്. അതായത് രോഗം എന്നാല്‍ ഒന്നിനോട് അമിതമായി തോന്നുന്ന ആഗ്രഹമാണ്. അതിനെപോലും രോഗമായി നമുക്ക് കാണേണ്ടിവരും.
ഇന്ന് കാണപ്പെടുന്ന മിക്ക മാനസികരോഗങ്ങള്‍ക്കുമുള്ള ചികിത്സകള്‍ മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ആയുര്‍വേദത്തില്‍ പ്രദിപാദിച്ചിട്ടുണ്ട്.
കുട്ടികളെ സ്വതന്ത്രമായി വിടുമ്പോഴാണ് അവരവരുടെ യഥാര്‍ത്ഥ കഴിവുകളുടെ മലകളിലേക്ക് അവര്‍ കയറിപ്പോകുന്നത് കാണാന്‍ പറ്റുന്നത്. തെറ്റിലേക്ക് നടന്നുപോകാതിരിക്കാന്‍ ഒരു കണ്ണ് അവന്‍റെ മേല്‍ ഉണ്ടാവണമെന്നുമാത്രം.