വിവിധതരത്തിലുള്ള മാനസികരോഗികളുടെ എണ്ണം ഈ കാലത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിഷാദരോഗം, മദ്യപാന മയക്കുമരുന്ന് അടിമത്വങ്ങള്‍ വാര്‍ദ്ധക്യസഹജമായ മാനസികരോഗം പഠനവൈകല്യം ഉള്‍പ്പടെ കുട്ടികളിലുള്ള മാനസികരോഗങ്ങള്‍ ഇങ്ങനെ അനേകം വിധത്തില്‍ മനോരോഗങ്ങള്‍ കാണപ്പെടാറുണ്ട്. ഏത് മാനസികരോഗമാണെങ്കിലും അതിന് ഒരു ചെറുകാരണം ഉണ്ട്. ആ കാരണം ആണ് ‘അല്പസത്വത’ അഥമാ മനസ്സിനുണ്ടാകുന്ന ബലക്കുറവ്. ആയുര്‍വേദ ചികിത്സ പ്രധാനമായും അല്പസത്വതയില്‍ നിന്നും പ്രവരസത്യത്തിലേക്ക് മനുഷ്യനെ നയിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാകുന്നു. മരുന്നുകള്‍ ഉപയോഗിക്കാതെ മനസ്സിനെ ബലപ്പെടുത്താന്‍ ചെയ്യുന്ന ചികിത്സയാണ് സത്യാത്യവജയ ചികിത്സ. ഇതിനെ വേണമെങ്കില്‍ ഇന്നു കാണുന്ന കൗണ്‍സിലിംങ് ചികിത്സകളുമായി താരതമ്യപ്പെടുത്താം. മരുന്നുകള്‍കൊണ്ടും വിവിധതരത്തിലുള്ള പഞ്ചകര്‍മ്മങ്ങള്‍കൊണ്ടും രോഗിയെ സൗഖ്യപ്പെടുത്തുന്നത്.
യുക്തി, വായാപാശ്രയം, ദൈവവ്യാപാശ്രയം (ദൈവത്തില്‍ നിന്നും സൗഖ്യം സ്വീകരിക്കുന്നത്) ഇത്തരത്തില്‍ മൂന്ന്തരം ചികിത്സകളാണ് മനോരോഗത്തില്‍ ആയുര്‍വേദം വിധിക്കുന്നത്.
എങ്ങിനെയാണ് മദ വ്യക്തി മാനസികരോഗിയായിതീരുന്നത്. വിവിധ തരത്തില്‍ ഇത് സ്ഥാപിക്കാം.
1) അല്പസത്വത + തെറ്റായ ബോധ്യത്താല്‍
2) അല്പസത്വത + തെറ്റായ ആഹാരവിഹാരങ്ങള്‍
3) അല്പസത്വത + കുറ്റബോധം
4) ശാരീരിക രോഗങ്ങള്‍+ശിരസ്സിലുണ്ടാകുന്ന മുഴകള്‍, ദഹനസംബന്ധമായ രോഗങ്ങള്‍
5) മദ്യപാനം, മയക്കുമരുന്ന് ഉപയോഗം
6) അല്പസത്വത + മനസ്സിലുണ്ടാകുന്ന ആഘാതം (മരണം,സാമ്പത്തിക നഷ്ടം)
7) അല്പസത്യ + പാരമ്പര്യം + ശാരീരിക രോഗങ്ങള്‍
മാനസികപ്രപശ്നങ്ങള്‍കൊണ്ട് മാത്രം ഉണ്ടായ രോഗമാണെങ്കില്‍ വിവിധതരത്തിലുള്ള കണ്‍സിലിംങ് കൊണ്ടും മാനസിക ബുദ്ധിമുട്ടുകള്‍ മാറാനുള്ള ആയുര്‍വേദ മരുന്നുകള്‍ കൊണ്ടുമാത്രം സുഖപ്പെടുത്താവുന്നതാണ്. മാനസികബുദ്ധിമുട്ടുകള്‍ക്കൊപ്പം ശാരീരിക പ്രശ്നങ്ങളും രോഗത്തിന് കാരണമാകുന്നവെങ്കില്‍ പഞ്ചകര്‍മ്മങ്ങള്‍ പോലെയുള്ള ചികിത്സകളും വേണ്ടിവരും. ചിലപ്പോള്‍ രക്തക്കുറവ്മൂലമോ കൃമികള്‍ കൊണ്ടോ മാത്രം മാനസികരോഗങ്ങള്‍ സംഭവിക്കാം.
ഇവിടെ ശരീരത്തെ സുഖപ്പെടുത്താവുന്നതാണ്. മരണം പോലെ മനസ്സിന് ആഘാതം ഉണ്ടാക്കുന്ന അവസ്ഥയില്‍ ആറ്മാസം കഴിഞ്ഞിട്ടും മാനസിക ബുദ്ധിമുട്ടുകള്‍ മാറുന്നില്ലെങ്കില്‍ മാത്രം മരുന്നുകള്‍ ഉപയോഗിക്കാം. മദ്യപാന, മയക്കുമരുന്ന് രോഗങ്ങളില്‍ ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന ‘മദാത്യായ ചികിത്സ’ ചെയ്യേണ്ടി വരും. പാരമ്പര്യമായി മാനസികരോഗമുള്ളവര്‍ മാനസികരോഗം വരാതിരിക്കാനായി വിവിധ തരത്തിലുള്ള രസായനങ്ങള്‍ സ്ഥിരമായി ശീലിക്കുന്നത് നല്ലതാണ്. ആരെങ്കിലും മാനസികരോഗം വരാതിരിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ അവര്‍ മദ്യത്തില്‍ നിന്നും മാംസത്തില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണം. എന്ന് ആയുര്‍വേദം അനുശാസിക്കുന്നു.
ആയുര്‍വേദ മാനസികരോഗചികിത്സയെ കുറിച്ച് സാധാരണ കണ്ടുവരാറുള്ള സംശയങ്ങളും മറുപടിയും:
1) സ്കിസോഫ്രീനിയ പോലെയുള്ള മാരകരോഗത്തിന് ആയുര്‍വേദത്തില്‍ മരുന്നുന്നുണ്ടോ?
ഇത്തരം മാരകമായ മാനസികരോഗങ്ങളില്‍ ധാരാളം ഗവേഷണങ്ങള്‍ ആയുര്‍വേദത്തില്‍ നടന്നിട്ടുണ്ട്. ശരിയായ അളവിലും കൃത്യമായും കൊടുക്കുന്ന ആയുര്‍വേദ മരുന്നുകള്‍ പലപ്പോഴും ആധുനിക ചികിത്സ സമ്പ്രദായത്തേക്കാള്‍ മികച്ച ഫലം കാഴ്ചവച്ചിട്ടുണ്ട്. അതിനാല്‍ രോഗത്തിന്‍റെ ആരംഭത്തില്‍ തന്നെ രോഗിയെ ലഭിക്കുകയാണെങ്കില്‍ ആയുര്‍വേദ മരുന്നുകള്‍ കൊണ്ടുമാത്രം ഈ രോഗം ചികിത്സിക്കാവുന്നതാണ്.
2) അക്രമാസക്തനായ രോഗിയെ ആയുര്‍വേദ മരുന്നുകള്‍കൊണ്ട് മാത്രം ചികിത്സിക്കാമോ?
ശക്തിയേറിയ ആയുര്‍വേദ മരുന്നുകള്‍ കൂടിയ അളവില്‍ മൂക്കിലൂടെയോ വായിലൂടെയോ രോഗിയെ ബന്ധിച്ചശേഷം നല്‍കിയാല്‍ രോഗിയെ ശാന്തനാക്കാന്‍ സാധിക്കാറുണ്ട്.
3) മാനസിക രോഗത്തിന് കഴിക്കുന്ന അലോപ്പതി മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കികൊണ്ട് ആയുര്‍വേദ മരുന്നുകള്‍ കൊണ്ട് മാത്രം രോഗം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമോ?
അലോപ്പതി മരുന്നുകള്‍ ഒരുമിച്ച് പൂര്‍ണമായും ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ്. രോഗത്തിന്‍റെ സ്വഭാവം, രോഗിയുടെ പ്രകൃതി, രോഗത്തിന്‍റെ കാലഘട്ടം അലോപ്പതിമരുന്നുകളുടെ സ്വഭാവം എന്നിവ പരിശോധിച്ച് വൈദ്യനിര്‍ദ്ദേശാനുസരണം മരുന്നുകള്‍ ക്രമേണ കുറച്ചുകൊണ്ടുവരുവാന്‍ സാധിക്കും ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ആരംഭിച്ച മരുന്നുകളുണ്ടെങ്കില്‍ വളരെ പെട്ടെന്നുതന്നെ നിര്‍ത്തലാക്കുവാന്‍ സാധിക്കുന്നതാണ്.
4) അല്‍ഷൈമേഴ്സ് പോലെയുള്ള മറവിരോഗത്തില്‍ ആയുര്‍വേദ മരുന്നുകള്‍ ഫലപ്രദമാണോ?
ആയുര്‍വേദ മരുന്നുകള്‍കൊണ്ട് അല്‍ഷൈമേഴ്സ് രോഗം പൂര്‍ണമായും സൗഖ്യപ്പെട്ട് കണ്ടിട്ടില്ലെങ്കിലും രോഗം വര്‍ദ്ധിക്കാതിരിക്കാനും കുറച്ച് ഓര്‍മ്മകള്‍ തിരിച്ചുപിടിക്കാനും ചികിത്സകള്‍കൊണ്ട് സാധിക്കാറുണ്ട്.
5) ഓട്ടിസം, പഠനവൈകല്യം, Hyperactivity എന്നീ രോഗങ്ങളില്‍ ആയുര്‍വേദ ചിക്ത്സയുടെ ഫലപ്രാപ്തി എപ്രകാരമാണ്?
മൂന്ന് നാല് വയസ്സിനുള്ളില്‍ ഓട്ടിസം ചികിത്സ ആരംഭിച്ചാല്‍ കുട്ടികളില്‍ ആ രോഗത്തിന് പൂര്‍ണമായും സൗഖ്യം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും വയസ് പുരോഗിക്കുമ്പോഴും ഭാഗീകമായി മാത്രമേ സൗഖ്യം ലഭിക്കാറുള്ളൂ. പഠനവൈകല്യം അഉഒഉ എന്നിവയില്‍ പ്രകടമായ മാറ്റങ്ങള്‍ ചികിത്സകൊണ്ട് ലഭിക്കാറുണ്ട്.
6) ആയുര്‍വേദ മരുന്നുകള്‍കൊണ്ട് മദ്യപാന മയക്കുമരുന്നുകള്‍ക്ക് അടിമയായവരെ മോചിപ്പിക്കാന്‍ സാധിക്കുമോ?
രോഗത്തില്‍ നിന്ന് മുക്തി നേടണമെന്ന് ആഗ്രഹിക്കുന്ന രോഗികളെ ഫലപ്രദമായി ചികിത്സിച്ച് മാറ്റാന്‍ സാധിക്കാറുണ്ട്. വീണ്ടും മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമയാകാതിരിക്കാനും ശരീരബലം വീണ്ടെടുക്കാനും ചികിത്സകള്‍കൊണ്ട് ബാധിക്കാറുണ്ട്.
ഇന്ന് കാണപ്പെടുന്ന മിക്ക മാനസികരോഗങ്ങള്‍ക്കുമുള്ള ചികിത്സകള്‍ മൂവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ആയുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ട് . അവ ഈ കാലഘട്ടങ്ങളിലും ഫലപ്രദമാണ്. അതിനാല്‍ ആയുര്‍വേദം അനുശാസിക്കുന്ന ജീവിതചര്യകള്‍ക്കും ചികിത്സാരീതികള്‍ക്കും മാനസികരോഗ ചികിത്സയില്‍ അത്യന്താപേക്ഷിതമാണ്
– ഡോ.അനുമോദ്