പിന്നീട് വാല്മീകി ശിഷ്യനായഭരദ്വാജനോടൊപ്പം തമസാനദിയില്‍ കുളിക്കാന്‍ പോയി. തമസാനദിയിലെ പരിശുദ്ധമായ തെളിനീര് കണ്ട് വാല്മീകി ശിഷ്യനോട് പറഞ്ഞു. ഭരദ്വാജ പ്രസന്നവും രമണീയവുമാണ് ഈ നദിയിലെ ജലം. ഇത് സജ്ജനങ്ങളുടെ മനസ്സുപോലെ തെളിവുള്ളതാണ്. ഞാന്‍ ഈ തമസാനദിയുടെ തീര്‍ത്ഥത്തില്‍ കുളിക്കട്ടെ.
