
Culture
ബാണഭട്ടന്‍റെ രണ്ടാമത്തെ കൃതിയായ കാദംബരിയാണെങ്കില്‍ എഴുത്തുകൊണ്ട് പൂര്‍ണ്ണമാകില്ലെങ്കിലും അലങ്കാരവിശേഷങ്ങള്‍കൊണ്ടും വര്‍ണ്ണനാപാടവംകൊണ്ടും കഥാസങ്കല്പംകൊണ്ടും പൂര്‍ണ്ണമാണ്. കഥ ഗുണാഠ്യന്‍റെ ബൃഹത്കഥയിലേതാണെങ്കിലും ബാണഭട്ടന്‍റെ ആഖ്യാനശൈലിയിലൂടെ മഹത്തരമായിതീര്‍ന്നിരിക്കുന്നു.

Culture
വിദ്യാരംഭസമയത്ത് ഗുരുക്കള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഗുരുദക്ഷിണസമര്‍പ്പിക്കാറുള്ളതുപോലെ പ്രത്യേകമുറകള്‍ പുതുതായി പഠിപ്പിക്കുന്ന വേളയിലും, കളരിയില്‍ ഒരു ഘട്ടം പഠനം പൂര്‍ത്തിയാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ പഠിച്ച വിദ്യകള്‍ പൊതുവായി പ്രദര്‍ശിപ്പിക്കാറ് പതിവുണ്ട്.

Culture
മുപ്പത് മീറ്റര്‍ നീളവും 12 മീറ്റര്‍ ഉയരവുമുള്ള കരിങ്കല്ലില്‍ പശുവതാസ്ത്രത്തിന് വേണ്ടി ശിവനെ പ്രീണിപ്പിക്കാന്‍ കൈലാസത്തില്‍ കൊടും തപസ്സുചെയ്യുന്ന അര്‍ജ്ജുനനെയും, വരം നല്കുന്ന ശിവനെയും,അതിനോടനുബന്ധിച്ച മറ്റുകഥകളെയും എത്ര ചേതോഹരമായാണ് ശില്പികള്‍ ചിത്രീകരിച്ചിരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ആരും അറിയാതെ കലാകാരന്മാരുടെ മുമ്പില്‍ തല കുനിക്കും.

Culture
കാഴ്ച നഷ്ടപ്പെടുന്നതോടെ ഒരാളുടെ വികാരവിചാരങ്ങള്‍ നഷ്ടമാകുന്നില്ല. വ്യക്തിത്വത്തില്‍ മാറ്റമുണ്ടാകുമെങ്കിലും അയാള്‍ ഒരു വ്യക്തി അല്ലാതാകുന്നില്ല. പലപ്പോഴും അയാളെ വേറിട്ട ഒരു വ്യക്തിയായി കാണുന്നതിനു പകരം ഒരു സമൂഹമായാണ് കാണുന്നത്.