
Ayurveda Legacy, Culture
വികസിതരാഷ്ട്രങ്ങള്‍ അനേക വര്‍ഷം ആധുനികസൗകര്യങ്ങളോടെ കോടാനുകോടികള്‍ ചിലവഴിച്ചിട്ടും ഫലം കാണാത്ത പലതും ആയുര്‍വേദ ചികിത്സയിലൂടെ ഫലപ്രാപ്തി വരുന്നു എന്ന് പറയുമ്പോള്‍ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ അനുഭവിച്ചറിയുന്നവര്‍ അതിന്‍റെ ആരാധകരാവുന്നതിന് തെളിവുകള്‍ എത്രയോ നമ്മുടെ മുന്നിലുണ്ട്.

Ayurveda Studies, Culture, Interviews
ഡോ. അന്‍റോണിയോ മൊറാന്‍റി എന്ന ന്യൂറോസയിന്‍റിസ്റ്റ് ആയുര്‍വ്വേദത്തിനെയും, ഭാരതത്തെയും അഗാധമായി സ്നേഹിക്കുന്നു. ഇറ്റലിയില്‍ സ്വന്തമായി ആയുര്‍വ്വേദ ചികിത്സാലയവും, വിദ്യാലയവും നടത്തുന്നു. വായനക്കാരെപ്പോലെ എന്തു കൊണ്ടാണിത് സംഭവിച്ചത് എന്ന ചോദ്യത്തിന് ഉത്തരമേകുന്നു ഡോ. അന്‍റോണിയോ മൊറാന്‍റി ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ എഴുത്തിലൂടെ.

Ayurveda Literature, Culture
തിരുക്കുറളിന്‍റെ 95ാമത്തെ അധ്യായത്തിന് മരുന്ത് (മരുന്ന്) എന്നാണ് ശീര്‍ഷകം. ഇവിടെ മരുന്ന് എന്ന വാക്ക് ഔഷധം എന്ന പരിമിതമായ അര്‍ത്ഥത്തിലല്ല, ചികിത്സ, രോഗമുക്തി, എന്നീ വിപുലമായ അര്‍ത്ഥങ്ങളിലും കൂടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാം.

Ayurveda Literature, Culture
മനോനിരോധനമാകുന്ന ജലം കൊണ്ട് ആത്മാവാകുന്ന നദി നിറയണം, സത്യമാകുന്ന കയറും, സൗശീല്യമാകുന്ന തീരവും, കരുണയാകുന്ന തിരമാലയും അതിലുണ്ടാവണം.ഹേ ധര്‍മ്മപുത്രാ! നീ ഈ നദിയില്‍ സ്നാനം ചെയ്യൂ. മനഃശുദ്ധിയ്ക്ക് ഏകമാര്‍ഗ്ഗം ഇതുമാത്രമാണ്.