തിരുവള്ളൂവര്‍ രചിച്ച പഴന്തമിഴ് കാവ്യമാണ് തിരുക്കുറള്‍. സന്മാര്‍ഗ ബോധകങ്ങളായ 1330 ഈരടികളാണ് തിരുക്കുറളിലുള്ളത്. ഇവയെ 133 അധ്യായങ്ങളായും, ധര്‍മം, അര്‍ഥം, കാമം എന്നീ മൂന്നു ഭാഗങ്ങളായും തരം തിരിച്ചിരിക്കുന്നു.
ആദ്യത്തെ വരിയില്‍ നാലു ഗണങ്ങളും രണ്ടാമത്തെ വരിയില്‍ മൂന്ന് ഗണങ്ങളും ഉള്ള ഒരു ഊനവൃത്തമായ വെണ്‍പാ കുറള്‍ എന്ന വൃത്തത്തിലാണ് ഈ ഈരടികള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഏതാണ്ട് ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയ്ക്കുള്ള കാലഘട്ടത്തെ തമിഴ് സാഹിത്യത്തില്‍ നീതികാവ്യകാലഘട്ടം എന്നു പറയുന്നു. ഈ കാലഘട്ടത്തിലെ രണ്ടു ശ്രേഷ്ഠമായ രചനകളാണ് തിരുക്കുറളും, നാലടിയാരും. ഇവയില്‍ തിരുക്കുറള്‍ ഈരടികളും നാലടിയാര്‍ നാലുവരിപ്പദ്യങ്ങളുമാണ്. തമിഴ് സാഹിത്യത്തില്‍ ജൈനന്മാര്‍ക്ക് സ്വാധീനമുള്ള ഒരു കാലഘട്ടമാണ് നീതികാവ്യകാലഘട്ടം. ജൈനമതത്തിന്‍റെ സ്വാധീനം ഈ രണ്ടു കൃതികളിലും കാണാം.
തിരുക്കുറളിന്‍റെ 95ാമത്തെ അധ്യായത്തിന് മരുന്ത് (മരുന്ന്) എന്നാണ് ശീര്‍ഷകം. ഇവിടെ മരുന്ന് എന്ന വാക്ക് ഔഷധം എന്ന പരിമിതമായ അര്‍ത്ഥത്തിലല്ല, ചികിത്സ, രോഗമുക്തി, എന്നീ വിപുലമായ അര്‍ത്ഥങ്ങളിലും കൂടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാം. നമ്മുടെ ആഹാരരീതി എങ്ങിനെ രോഗപ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഈ ഈരടികള്‍ വിശദീകരിക്കുന്നു.
അഹിതമായ ആഹാരം കഴിക്കരുത്, മിതമായി ആഹാരം കഴിക്കണം, മുമ്പു കഴിച്ച ആഹാരം ദഹിച്ചതിനുശേഷമേ വീണ്ടും ആഹാരം കഴിക്കാവൂ എന്നൊക്കെ പറയുന്നത് ശാസ്ത്രീയമായി ശരിയെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്.
നമ്മുടെ ആരോഗ്യത്തെ കുറിക്കുന്ന ഈ കുറള്‍ ഈരടികള്‍ ഒന്നു പരിശോധിക്കാം.
1) മികിനും കുറൈയിനും നോയ് ചെയ്യും, നൂലോര്‍ വളിമുതലാ എണ്ണിയ മൂന്‍റ്ു കൂടിയായാലും കുറഞ്ഞാലും രോഗമുണ്ടാക്കും, വിജ്ഞന്മാര്‍ വാതം മുതലായി ഗണിച്ചിട്ടുള്ള മൂന്നും. (നൂല്‍ എന്നാല്‍ ഗ്രന്ഥം; നൂലോര്‍ എന്നാല്‍ ഗ്രന്ഥം പഠിച്ചു ജ്ഞാനം നേടിയവര്‍ എന്നര്‍ത്ഥം) (വളി = വായു, വാതം). വാതം പിത്തം കഫം എന്നിവയുടെ സംതുലനാവസ്ഥയാണ് ആരോഗ്യത്തെ നിലനിര്‍ത്തുന്നത് എന്നത് ആയുര്‍വേദത്തിന്‍റെ അടിസ്ഥാന തത്വമാണല്ലോ.
2) മരുന്തെന വേണ്ടാവാം യാക്കൈക്കു അരുന്തിയത് അറ്റത് പോറ്റിയിണിന്‍.
(യാക്കൈ = ശരീരം മരുന്നൊന്നും വേണ്ട ശരീരത്തിന്, ഭുജിച്ചത്ദഹിച്ചെന്നറിഞ്ഞിട്ടുണ്ണുകില്‍)
ഒരിക്കല്‍ ആഹാരം കഴിച്ചാല്‍
വേണ്ടത്ര ഇടവേള കൊടുത്തിട്ടേ
വീണ്ടും ആഹാരം കഴിക്കാവൂ.
3) അറ്റാല്‍ അളവറിന്ത് ഉണ്‍ക അഹ്ത് ഉടമ്പു് പെറ്റാന്‍ നെടിതുയ്ക്കും ആറ്ു
ദഹിച്ചാല്‍ മിതമായി ഉണ്ണുക, അത് ശരീരികള്‍ക്ക് ദീര്‍ഘായുസ്സിന്‍ മാര്‍ഗം ഒരിക്കല്‍ ഉണ്ടത് ദഹിച്ചിട്ടു് അളവില്‍ കവിയാതെ ഉണ്ണുക എന്നാണ് ശരീരം ഉള്ളവര്‍ക്ക് ദീര്‍ഘായുസ്സിനുള്ള മാര്‍ഗം.
4) അറ്റത് അറിന്തു് കടൈപ്പിടിത്ത് മാറല്ല തുയ്ക്ക് തുവരപ്പശിത്തു്.
ദഹിച്ചെന്നറിഞ്ഞ് ഹിതമായത് സ്വീകരിച്ചു്, ഭുജിക്കുക നന്നായി വിശന്ന പിന്നേ.
മാറല്ല കടൈപ്പിടിത്ത്= അഹിതമല്ലാത്ത (ഹിതമായ) ആഹാരത്തെ മാത്രം സ്വീകരിച്ച്.
5) മാറുപാടില്ലാത ഉണ്ടി മറുത്തുണ്ണിന്‍
ഊറുപാടില്ലൈ ഉയിര്‍ക്ക്
അഹിതമല്ലാത്ത ആഹാരം അധികമാകാതെ ഉണ്ണുകില്‍
6)കേടുപാടില്ല ഉയിരിന്.
ഇഴിവറിന്തു് ഉണ്‍പാന്‍കണ്‍ ഇന്‍പംപോല്‍ നിറ്കും
കഴിപേര്‍ ഇരൈയാന്‍കണ്‍ നോയ്.
മിതമായുണ്ണുന്നവന് ആനന്ദം നിലനില്ക്കുന്നതുപോലെ,
അധികമായി ഉണ്ണുന്നോന് രോഗവും മാറുകില്ല.
7) തീയളവന്‍റിത്തെരിയാന്‍ പെരിതുണ്ണിന്‍ നോയളവിന്‍റിപ്പടും
ജഠാരാഗ്നിയുടെ അളവറിയാതെ അധികം ഉണ്ണുകില്‍ രോഗവും അളവില്ലാതെ വരും.
ഉദരത്തിലെ ദഹനശക്തിയുടെ അളവറിയാതെ അമിതമായി ഉണ്ണുകയാണെങ്കില്‍ ക്രമാതീതമായി രോഗബാധ ഉണ്ടാകും.
8) നോയ് നാടി, നോയ് മുതല്‍ നാടി, അത് തണിക്കും
വായ്നാടി വായ്പ്പച്ചെയല്‍
രോഗം അറിഞ്ഞ് രോഗകാരണം അറിഞ്ഞ്
അത് തീര്‍ക്കുന്ന വഴിയറിഞ്ഞ്
വഴിപോലെ ചികിത്സിക്കണം
9) ഉറ്റാന്‍ അളവും, പിണിയളവും, കാലമും
കറ്റാന്‍ കരുതിച്ചെയ്യല്‍
രോഗിയുടെ സ്ഥിതി, രോഗത്തിന്‍റെ സ്ഥിതി, കാലം എന്നിവയറിഞ്ഞ് വൈദ്യംപഠിച്ചവന്‍ ചികിത്സിക്കണം.
10) ഉറ്റവന്‍, തീര്‍പ്പാന്‍, മരുന്ത്, ഉഴൈച്ചെല്‍വാന്‍ എന്‍റ്ു
അപ്പാല്‍ നാറ്കൂറ്റേ മരുന്ത്.
രോഗി, വൈദ്യന്‍, മരുന്ന് പരിചാരകന്‍ എന്ന് അങ്ങനെ നാലും ചേര്‍ന്നത് ചികിത്സിയ്ക്കാം.
– ഉള്ളൂര്‍ എം.പരമേശ്വരന്‍