അന്ധമായ ആരാധനയിലൂടെ ഭാരതീയ സംസ്കാരത്തിന്‍റെ ഏതെങ്കിലും ഒരംശം നില നിര്‍ത്താമെന്നത് ഒരു വ്യാമോഹമാണ്. യുക്തിപൂര്‍വ്വമായ, നിശിതമായ, ചര്‍ച്ചയെ അതിജീവിക്കുന്ന ഭാഗങ്ങള്‍ മാത്രമേലോകാദരം നേടുകയുള്ളൂ. അറിവിനെ പ്രയോഗത്തിന്‍റെ ചാണയില്‍ ഉരച്ചു നോക്കുക.

ആയുര്‍വേദത്തെക്കുറിച്ച് വ്യക്തമായി പഠിച്ച്, അനുഭവിച്ച് വിദേശികള്‍ക്കായി ഇംഗ്ലീഷില്‍ എഴുതിയ ഒരു പുസ്തകം ഇന്നില്ല. നിര്‍ദ്ദേശിക്കുന്നതില്‍ പ്രധാനം വിദേശികളുടെ അനുഭവസാക്ഷ്യങ്ങള്‍ മാത്രവും ആദ്യമിതെല്ലാം പഠിച്ച് പിന്നീട് അനുഭവിച്ച് എല്ലാമറിയണമെന്നതാണ് വിദേശികളുടെ ശക്തമായ ആഗ്രഹം.
വികസിതരാഷ്ട്രങ്ങള്‍ അനേക വര്‍ഷം ആധുനികസൗകര്യങ്ങളോടെ കോടാനുകോടികള്‍ ചിലവഴിച്ചിട്ടും ഫലം കാണാത്ത പലതും ആയുര്‍വേദ ചികിത്സയിലൂടെ ഫലപ്രാപ്തി വരുന്നു എന്ന് പറയുമ്പോള്‍ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ അനുഭവിച്ചറിയുന്നവര്‍ അതിന്‍റെ ആരാധകരാവുന്നതിന് തെളിവുകള്‍ എത്രയോ നമ്മുടെ മുന്നിലുണ്ട്.