ദഹനസംബന്ധമായ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തില്‍ ഭക്ഷണം ക്രമീകരിച്ചാല്‍ അഥവാ അഗ്നിബലത്തിന് അനുസരിച്ച് മാത്രം ഭക്ഷണം കഴിച്ചാല്‍ തന്നെ ഇത്തരം പല രോഗങ്ങളില്‍ നിന്നും ഒഴിവാകാന്‍ സാധിക്കും.ഇന്ന് സാധാരണ കാണുന്ന അസിഡിറ്റി, ഗ്യാസ്, വായ്പ്പുണ്ണ്, മലബന്ധം, അര്‍ശസ്സ് തുടങ്ങിയ രോഗങ്ങളുള്ളവര്‍ ശരിയായ ദഹനം നോക്കുന്നവരല്ലെന്ന് നിസ്സംശയം പറയാം.
