പ്രകൃതിചികിത്സാ പ്രതിവിധികള്‍

അമിതമായുള്ള അയഡൊസ്ഡ് ഉപ്പ്, ഉപയോഗം തൈറോയ്ഡിന്‍റെ പ്രവര്‍ത്തനത്തെ തെറ്റായ രീതിയില്‍ ബാധിക്കുന്നു. എന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അതിനാല്‍ ഉപവാസചികിത്സ നിയന്ത്രിത അളവില്‍ മാത്രമേ ഉപ്പ് ഉപയോഗിക്കാന്‍ പാടുള്ളൂ.

കൃത്യമായ മേല്‍നോട്ടത്തില്‍ ശാസ്ത്രീയമായ ഇടവേളകളില്‍ ഉള്ള ഉപവാസം Intermittent fasting)  തൈറോയിഡ് ഹോര്‍മോണിന്‍റെ അളവിനെ നിയന്ത്രിക്കുന്നതില്‍ സഹായമാകുമെന്നും ഒപ്പം അടിസ്ഥാന ഉപാപചയനിരക്കിനെയും ക്രമരഹിതമായ മാസമുറയെ നിയന്ത്രിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

സര്‍കാഡിയന്‍ റിഥത്തിന്‍റെ (Circadian Rhythm) പ്രാധാന്യം

തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍ ആയ TSH (Thyroid stimulating hormone) ന്‍റെ അളവ് രാത്രിയില്‍ കൂടുകയും പകല്‍ സമയം കുറയുകയുമാണ് പതിവ്. അതുകൊണ്ട് തന്നെ ഭക്ഷണനിയന്ത്രണം വഴി ഈ അളവ് നിയന്ത്രിക്കാന്‍ പറ്റുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ഈ തനത് താളം ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് കൃത്യസമയത്തുള്ള ദീര്‍ഘഗാഢ നിദ്രയ്ക്കും, ഭക്ഷണശീലത്തിനും തൈറോയ്ഡ് രോഗാവസ്ഥയില്‍ അതിന്‍റേതായ പങ്ക് വഹിക്കാനുണ്ട്.

മറ്റുചികിത്സാവിധികള്‍

ജലത്തിന്‍റെ ഗുണങ്ങളെ ശരീരത്തിനുവേണ്ട വിധം ഉപയോഗപ്പെടുത്തി ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ജല ചികിത്സകള്‍ (ഹൈഡ്രോതെറാപ്പി) സഹായിക്കുന്നു. തൈറോയിഡ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനുള്ള പലതരം ജലചികിത്സാരീതികള്‍ നിലവിലുണ്ട്. മസാജ് തെറാപ്പി, ചൈനീസ് ചികത്സാരീതി ആയ അക്യൂ പങ്ചര്‍ അഥവാ സൂചി ചികിത്സ, മഡ് തെറാപ്പി, തുടങ്ങിയ മറ്റു മരുന്നില്ലാത്ത ചികിത്സാരീതീകള്‍ പ്രകൃതി ചികിത്സയില്‍ രോഗശമനത്തിനായി ഉപയോഗിച്ചു വരുന്നു.

യോഗ

പ്രകൃതിചികിത്സയെ പോലെത്തന്നെ ദൃഢമായ തത്വശാസ്ത്രത്തില്‍ ഊന്നി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഗവേഷണപഠനങ്ങള്‍ നടക്കുന്ന ശാസ്ത്രശാഖയാണ് യോഗ തെറാപ്പി. ഒരു കാലത്ത് യോഗികളില്‍ മാത്രം ഒതുങ്ങി നിന്ന യോഗ ഇന്ന് ഒരു സമഗ്രചികിത്സാ വിധിയായി കണ്ടുകൊണ്ട് വൈദ്യശാസ്ത്രത്തിന്‍റെ മുന്‍ നിരയില്‍ തന്നെ വന്നിരിക്കുകയാണ്. ഒരേ സമയം ശാരീരികവും മാനസികവുമായ തലങ്ങളെ ഒന്നിച്ച് ചേര്‍ത്ത് ചികിത്സ നടത്തുന്നു എന്നതാണ് യോഗതെറാപ്പിയുടെ പ്രത്യേകത. ആറ് മാസത്തെ യോഗ തെറാപ്പിയിലൂടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന ക്ഷമത കൂട്ടാന്‍ പറ്റുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സര്‍വ്വാംഗാസന പോലെയുള്ള യോഗാസനങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്നവയാണ്.

കൃത്യമായ ജീവിതശൈലി, ഭക്ഷണരീതി, യോഗ, വ്യായാമം, എന്നിവയിലൂടെ ജീവിതകാലം മുഴുവന്‍ മരുന്നിനടിമപ്പെട്ട് ജീവിക്കേണ്ട രോഗങ്ങളായി കണക്കാക്കുന്ന തൈറോയ്ഡ് രോഗാവസ്ഥയില്‍ നിന്നും ശാസ്ത്രീയമായ രീതിയില്‍ തന്നെ മരുന്നിന്‍റെ അളവ് കുറച്ചുള്ള ഒരു തിരച്ച് പോക്ക് സാധ്യമാക്കുക എന്നതാണ് യോഗ-നാച്ചുനേപ്പതിയുടെ ലക്ഷ്യം.