ഇത് സുനിത ത്രിപ്പാണിക്കര. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിനിയായ ചിത്രകാരി. കൈകള്‍ക്ക് സ്വാധീനമില്ല. വീല്‍ചെയറിലാണ്. വായയില്‍ കടിച്ചുപിടിച്ച് തൂലികയിലൂടെ ക്യാന്‍വാസില്‍ പകര്‍ത്തുന്നത് സ്വന്തം ജീവിതവും അനുഭവങ്ങളുമാണ്.

ഇത് സുനിത ത്രിപ്പാണിക്കര. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിനിയായ ചിത്രകാരി. കൈകള്‍ക്ക് സ്വാധീനമില്ല. വീല്‍ചെയറിലാണ്. വായയില്‍ കടിച്ചുപിടിച്ച് തൂലികയിലൂടെ ക്യാന്‍വാസില്‍ പകര്‍ത്തുന്നത് സ്വന്തം ജീവിതവും അനുഭവങ്ങളുമാണ്.
പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി അയ്യപ്പന്‍കാവിന് അടുത്താണ് ഉണര്‍വ് ചാരിറ്റബിള്‍ ട്രസ്റ്റ്. നിരവധി പേര്‍ക്ക് കൈത്താങ്ങായൊരു അഭയകേന്ദ്രം.
കലകള്‍ ഉറങ്ങുന്ന കണ്ണൂരിലെ മണ്ണില്‍ നിന്ന് ദേവിക എസ് ദേവ് എന്ന കലാകാരി സിനിമയിലേക്ക് നടന്നുകയറുകയാണ്, തിരിച്ചറിവ് എന്ന കഥയിലൂടെ.
സമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍, സമീപനങ്ങള്‍ അവ എന്തു തന്നെ ആയിക്കൊള്ളട്ടെ. “ഞാന്‍ വിജയിക്കും വിജയിക്കാനുള്ള മനസ്സ് എനിക്കൊപ്പമാണ്”- ഈ മനസ്സ് നേടിയെടുത്ത് ജീവിതത്തിന്‍റെ സ്റ്റീയറിംഗ് ചലിപ്പിച്ചാല്‍ ജീവിത വിജയം ഉറപ്പാണ്.
കണ്ണൂര്‍ ജില്ലയില്‍ തെയ്യങ്ങളുടെ കാലം വന്നണയുമ്പോള്‍ കുടുംബങ്ങളുടെ, നാടിന്‍റെ… തുടങ്ങി അന്യദേശങ്ങളില്‍ താമസിക്കുന്നവരുടെ പോലും മനസ്സിനെയും, ദേഹത്തേയും വരെ സ്വദേശത്തേക്ക് ആവാഹിക്കപ്പെടുന്നു. കുറച്ചു മാസങ്ങള്‍. തെയ്യങ്ങള്‍ ആടിത്തിമിര്‍ക്കുന്ന കാലം.
ഡോ. അര്‍ഷാദ്. പി എന്ന ആയുര്‍വ്വേദ ചികിത്സകനെ പരിചയപ്പെടുമ്പോള്‍ മനസ്സിലാക്കാനാവുക മലപ്പുറം ജില്ലയിലെ ഫുട്ബോള്‍, ആവേശത്തോടൊപ്പം ആയുര്‍വേദ സംസ്കാരവും ആവാഹിക്കപ്പെട്ട് വൈദ്യരംഗത്തും, കായിക രംഗത്തും തന്‍റേതായ സംഭാവനകള്‍ നല്‍കി മുന്നേറുന്ന ഫുട്ബോള്‍ പ്രേമി രീതിയിലാണ്.
വിഷ ചികിത്സയിലും ആന ചികിത്സയിലും പത്ത് തലമുറയോളം പരന്ന് കിടക്കുന്ന ആവണപ്പറമ്പ് മനയുടെ വൈദ്യ പാരമ്പര്യത്തിന്‍റെ മുറിയാത്ത കണ്ണിയായി ഇന്നും കര്‍മ്മനിരതനായി കഴിയുകയാണ് മഹേശ്വരന്‍ നമ്പൂതിരി.
സ്പര്‍ശനത്തിലൂടെ ഭാഷ തിരിച്ചറിഞ്ഞ് പഠിക്കുവാനും, ലോകത്തെ ഗഹനമായി അറിയാനും സാധിച്ചത്. നൃത്തം, നാടകം, യോഗ, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയെല്ലാം പഠിച്ചു. പരസഹായം ഇല്ലാതെ കമ്പ്യൂട്ടര്‍ പാസ് വേര്‍ഡ് ടൈപ്പു ചെയ്തു തുറക്കും. ചിത്രം വരക്കും.
മലപ്പുറത്തെ നിരത്തുകളില്‍ അടക്കം പലസ്ഥലത്തും, ആഡംബര കാറുകളിലും ഡ്രൈവിംഗ് സീറ്റില്‍ മുസ്തഫയെ കാണാം. താന്‍ സ്വയം വികസിപ്പിച്ച ഉപകരണത്തിന്‍്റെ പരീക്ഷണ നിരീക്ഷണങ്ങളുമായി. ഒരു വിരല്‍ അനങ്ങിയാല്‍ മതി. അല്ലെങ്കില്‍ കൈയ്ക് ചെറിയ സ്വാധീനം മതി. ആ വ്യക്തിക്ക് കാര്‍ ഓടിക്കാനാകും. ഇതിനു സഹായിക്കുന്ന ഉപകരണം നിര്‍മ്മിച്ചു. ഓട്ടോ മാറ്റിക് വണ്ടികളില്‍ മാത്രമേ ഇതു ഘടിപ്പിക്കാനാവൂ. കുറഞ്ഞ ശക്തിയില്‍ ഗിയര്‍ പെടല്‍ മുന്നോട്ടു തള്ളിയാല്‍ മാത്രം മതി.