വിധി തളര്‍ത്തി നല്‍കിയ വിജയം

Mustafa-Easy-Car-Driving-for-the-disabled

അപ്രതീക്ഷിതമായാണ് ഓരോ അപകടവും സംഭവിക്കുന്നത്. അന്നുവരെ യുള്ള ജീവിതത്തിന്‍്റെ താളം തെറ്റിക്കാന്‍ ചെറിയൊരു അപകടം മതിയാവും. പിന്നെ മാനസികമായി പുതിയ സാഹചര്യത്തോടു പൊരുത്തപ്പെടാനാകുന്നില്ല. മനസ്സ് എത്തുന്നിടം, ശരീരം എത്തുന്നില്ല എന്നതാണ് പ്രധാന കാരണവും,യാഥാര്‍ത്ഥ്യവും. അപകടം ജീവിതത്തിലേക്കു കടന്നുവരുന്ന പാതകളും വ്യത്യസ്ഥം. അസുഖമായും, വാഹന രൂപത്തിലും, അശ്രദ്ധയായും. ഇവയെല്ലാം ശരീരവും, മനസിനെയും തളര്‍ത്തുന്നു. അങ്ങനെ തങ്ങള്‍ക്ക് നേരിട്ട വിധിയെ ശപിച്ചു കൊണ്ടു കഴിയുന്നവരാണ് ഭൂരിഭാഗം പേരും. ഇവരില്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്ത് ജീവിത വിജയം നേടുന്നവര്‍ കുറച്ചു പേര്‍ മാത്രമാണ്. അവരെ കാണുമ്പോള്‍, കല്ലും, മണ്ണും നിറഞ്ഞ പാത തരണം ചെയ്ത അനുഭവ കഥകള്‍ അടുത്തറിയുന്നത് ഏവര്‍ക്കും പ്രചോദകമാണ്. ഇത്തരം ഉദാഹരണങ്ങളില്‍ ഒരാളാണ് മുസ്തഫ.

ഇരുപത്തിരണ്ടാം വയസ്സിലാണ് രാജീവിന്‍്റെ കാലുകള്‍ വാഹന അപകടത്തില്‍പ്പെട്ടു തളര്‍ന്നു പോയത്. അന്നു വരെ പരാശ്രയമില്ലാതെ ഓടിനടന്ന ഏതൊരു വ്യക്തിയും തളരുന്ന നാളുകള്‍. യാത്രയെ ഏറെ ഇഷ്ട പ്പെടുന്ന രാജീവിനും ഈ ദുഖസത്യം താങ്ങാനായില്ല. എന്നാല്‍ ഈ അവസ്ഥയില്‍ കുറച്ചു നാളുകളെ രാജീവ് ഇരുന്നുള്ളൂ. സംഭവിച്ച ദുരന്തത്തിന്‍്റെ ആഘാതത്തില്‍ നിന്നും മുക്തനായ ശേഷം പരാശ്രയത്തോടെ സ്വന്തം കാറില്‍ യാത്രക്കാരനായി നേരേ പോയത് മലപ്പുറം ജില്ലയിലെ കോഡൂറിലേക്കാണ്. പരസഹായത്തോടെയാണ് അവിടെ എത്തിയതെങ്കിലും തിരികെ വരുന്നത് സ്വയം കാര്‍ ഓടിച്ചായിരുന്നു. വീട്ടുകാരും, കൂട്ടുകാര്‍ക്കും ഉന്മേഷ ഭരിതനായ പഴയ രാജീവിനെ തിരിച്ചു കിട്ടിയ സന്തോഷം. വൈകല്യത്തെ തോല്‍പ്പിച്ച, നഷ്ടപ്പെട്ടുപോയ സഞ്ചാര വഴികളിലൂടെ യാത്ര ചെയ്യുമ്പോള്‍ രാജീവ് നന്ദിപറയുന്നത് മലപ്പുറം കോഡൂര്‍ സ്വദേശിയായ തോരപ്പ മുസ്തഫ എന്ന വ്യക്തിയോടു മാത്രമാണ്. രാജീവിനെപ്പോലെ നൂറുകണക്കിന് അംഗ പരിമിതര്‍ എന്നും മുസ്തഫയോടു നന്ദി പറയുന്നുണ്ടാവും.

വിധിയെ മനകരുത്തു കൊണ്ടു നേരിട്ടു വിജയം നേടിയ കഥ പറയുന്നു മുസ്തഫ. അതറിയുമ്പോള്‍ ഏതൊരാളിലും പ്രതീക്ഷയുടെ തിരി നാളം കൊളുത്തുമെന്നുറപ്പാണ്. കാരണം ഈ വ്യക്തിയുടെ നിരന്തര പരിശ്രമത്താല്‍ രൂപപ്പെട്ട സാങ്കേതിക വിദ്യ, വീടിന്‍െറ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുമായിരുന്ന നൂറുകണക്കിന് വ്യക്തികള്‍ക്ക് ആശ്വാസമേകുവാന്‍ കഴിഞ്ഞുവെന്നതു തന്നെ.

ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1994 മാര്‍ച്ച് 24. അന്നായിരുന്നു മുസ്തഫയെ ശാരീരികമായി തളര്‍ത്തിയ ദിവസം. ഇടത്തരം കുടുംബത്തിലെ അംഗമാണ് മുസ്തഫ. വിദേശത്തടക്കം ജോലി ചെയ്ത ശേഷം തിരികെ എത്തി നാട്ടില്‍ കുടുംബ ത്തോടൊപ്പം കഴിയുന്ന നാളുകള്‍. അന്ന് യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷ അപകടത്തില്‍പ്പെടുന്നു. തുടര്‍ന്ന് അരക്കു കീഴെ തളരുന്നു. ജീവിതത്തില്‍ ഒരിക്കലും നടക്കാനാവില്ലെന്നാണ്ആ ധുനിക വൈദ്യശാസ്ത്രത്തിന്‍്റെ അവസാന വാക്ക്. നെഞ്ചിന് കീഴെ തീരെ സ്പര്‍ശനശേഷിയുമില്ല.ഈ വിധിയെഴുത്തില്‍ മാനസികമായി തളര്‍ന്നിരുന്നത് ഒരു വര്‍ഷത്തോളം, തുടര്‍ന്ന് സംഭവിച്ച പ്രതിസന്ധിയെ ഊര്‍ജ്ജമാക്കി മാറ്റുകയായിരുന്നു.

ശാരീരികമായി തളര്‍ന്നുവെങ്കിലും കുടുംബത്തിന്‍്റെ ആശ്രയമെന്ന ഉത്തരവാദിത്തത്ത ല്‍ നിന്നും ഒഴിഞ്ഞു മാറാനായില്ല. ജീവനോപാധിയായി ബേക്കറി തുടങ്ങിയിരുന്നുവെങ്കിലും പൂട്ടിയിരിക്കുകയാണ്. വമ്പിച്ച സുഹൃദ് വലയമുണ്ടായിരുന്ന മുസ്തഫയുടെ വിധിയറിഞ്ഞ് ആശ്വാസ വചനങ്ങളുമായി അവര്‍ വീട്ടിലെത്തി. പ്രയാസങ്ങള്‍ അനവധിയാണെങ്ങിലും ആ സാമീപ്യം ഏകാന്തത അറിയാത്ത നാളുകള്‍ സമ്മാനിച്ചു. കുറച്ചു കഴിഞ്ഞതോടെ സ്വാഭാവികമായും സന്ദര്‍ശകരുടെ വരവ് കുറഞ്ഞു. ഫോണ്‍ വിളിയില്‍ മാത്രം ഒതുങ്ങി. അപ്പോള്‍ ചിന്തകള്‍ പിന്നോട്ടോടുകയാണ്. നഷ്ടപ്പെട്ടു പോയ സുവര്‍ണകാലം തിരിച്ചു പിടിക്കണം. ആ ചിന്തയില്‍ ഒരു സ്കൂട്ടര്‍ സംഘടിപ്പിച്ചു. സൗകര്യപ്രദമായി പല രൂപമാറ്റങ്ങളും വരുത്തിയായി സഞ്ചാരം. കാലുകള്‍ കെട്ടി വെച്ചാണ് യാത്ര എങ്കിലും, പലപ്പോഴും കെട്ടുകള്‍ അഴിഞ്ഞ് റോഡില്‍ ഉരഞ്ഞു ചോര വരും. സ്പര്‍ശനശേഷിയില്ലാത്തത ിനാല്‍ വേദന അറിയില്ല. ഇത് പഴുപ്പ് സൃഷ്ടിക്കുന്നതോടൊപ്പം ഉണങ്ങാനായി കാത്തിരിക്കണം. പിന്നെ മഴ, വെയില്‍ തുടങ്ങിയ കാലാവസ്ഥകളാണ് സഞ്ചാരത്തെ തടയാന്‍ വില്ലനായി കടന്നു വന്നത്. പരിഹാരമായി കാര്‍ വാങ്ങുകയാണ്. സ്വയം ഓടിക്കണം എന്ന ചിന്തയില്‍ രാപകലില്ലാതെ പരീക്ഷണ നിരീക്ഷണങ്ങള്‍. വാഹന സാങ്കേതിക വിദ്യകള്‍ പലതും വായിച്ചറിഞ്ഞു. തന്‍റെ മനസ്സിലെ ആശയങ്ങള്‍ക്ക് രൂപ ഭാവം നല്‍കാന്‍ വര്‍ക്ക് ഷോപ്പ് ജോലിക്കാരനായ കടമണ്ണ വിജയനും സഹായിയായി. അങ്ങനെ അംഗപരിമിതര്‍ക്കും, ശാരീരിക ക്ഷമത കുറഞ്ഞവര്‍ക്കും സ്വയം ഓടിക്കാവുന്ന തരത്തില്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഉപകരണം ജന്മമെടുക്കുകയായിരുന്നു.

[symple_column size=”one-half” position=”first” fade_in=”false”]

[/symple_column]
[symple_column size=”one-half” position=”last” fade_in=”false”]

രണ്ടു വര്‍ഷക്കാലമെടുത്താണ് ആദ്യമായി കൈകൊണ്ടു നിയന്ത്രിക്കാവുന്ന കാര്‍ ഡിസൈന്‍ ചെയ്തത്.1999 ജനുവരി ഒന്ന്. വെള്ളിയാഴ്ച .അന്നാണ് ഇതേ അവസ്ഥ അനുഭവിക്കുന്ന അനേകം പേരുടെയും, മുസ്തഫയുടെയും ജീവിതം സാര്‍ത്ഥകമായ ദിവസം. നിരത്തിലൂടെ മാരുതി 800 കാര്‍ സ്വയം ഓടിക്കുകയാണ്. ഈ ആത്മ വിശ്വാസത്തില്‍ 2001 ല്‍ ഡല്‍ഹിവരെ നാലു ദിവസം കൊണ്ട് സ്വയം ഡ്രൈവ് ചെയ്തു യാത്ര. കേന്ദ്ര സര്‍ക്കാര്‍ അധികൃതര്‍ക്കു മുമ്പാകെ അംഗീകാരത്തിനായി പ്രദര്‍ശിപ്പിക്കാനായിരുന്നിത്. 2700 കിലോമീറ്റര്‍ ദൂരമാണിതെന്ന് ഓര്‍ക്കണം. ഒരിക്കല്‍ അന്തമാനില്‍ പോയി കാര്‍ ഡിസൈന്‍ ചെയ്തു പഠിപ്പിക്കാനും ക്ഷണം ലഭിച്ചു. ചെന്നൈ വരെ കാര്‍ ഓടിച്ചു പോയി. തിരികെ വന്നു. 14 വര്‍ഷമായി കൂടെയുള്ള വിജയന്‍െറ സഹായത്താല്‍ 950-ല്‍ പ്പരം വാഹനങ്ങളില്‍ ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്, പെര്‍ഫെക്റ്റ് വൈഹിക്കിള്‍ കെയര്‍ സെന്‍റര്‍ എന്നാണ് വര്‍ഷോപ്പിന്‍്റെ പേര്. കോഡൂര്‍ താണിക്കലാണ് വര്‍ക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്നത്.
[/symple_column]

വ്യാപാര മനസ്ഥിതി യോടെ അല്ല വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തനം. സ്വയം അനുഭവിച്ചറിഞ്ഞ അസ്വാതന്ത്രം.അതനുഭവിക്കുന്നവര്‍ക്കുള്ള സ്വാതന്ത്രമാണ് ഈ സാങ്കേതിക വിദ്യ. അങ്ങനെ വിധിയെ പഴിചാരി ഒരു മുറിയില്‍ ഒതുങ്ങുമായിരുന്ന നിരവധി ജീവിതങ്ങള്‍ മാറ്റി മറിച്ചു. മുസ്തഫ വികസിപ്പിച്ച കാറുകളില്‍ ഘടിപ്പിക്കാവുന്ന ഉപകരണം മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഗവേഷണ പരിശോധനാ വിഭാഗമായ ആട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗീകരിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. മാരുതി, ഹോണ്ട അടക്കം എട്ടു കാര്‍ നിര്‍മ്മാണ കമ്പനികള്‍ പുറത്തിറക്കുന്ന 46 വിഭാഗം കാറുകളിലാണ് ഉപകരണം ഘടിപ്പിക്കാനുള്ള പ്രാഥമിക അനുമതിയായത്. കേരളത്തില്‍ ആദ്യമായാണ് ഈ അംഗീകാരം ഒരാള്‍ക്ക് ലഭിക്കുന്നതും എന്നതാണ് സവിശേഷത.

കാഴ്ചയില്‍ സുമുഖനായ മുസ്തഫ സ്വയം ഡ്രൈവ് ചെയ്ത് കാറില്‍ സഞ്ചരിക്കുന്നത് കാണു മ്പോള്‍ സാധാരണ വ്യക്തിയെക്കാള്‍ 95 ശതമാനം സ്വാധീനം കുറവുള്ള വ്യക്തിയാണ് എന്ന് ആരും പറയില്ല. മലപ്പുറത്തെ നിരത്തുകളില്‍ അടക്കം പലസ്ഥലത്തും, ആഡംബര കാറുകളിലും ഡ്രൈവിംഗ് സീറ്റില്‍ മുസ്തഫയെ കാണാം. താന്‍ സ്വയം വികസിപ്പിച്ച ഉപകരണത്തിന്‍്റെ പരീക്ഷണ നിരീക്ഷണങ്ങളുമായി. ഒരു വിരല്‍ അനങ്ങിയാല്‍ മതി. അല്ലെങ്കില്‍ കൈയ്ക് ചെറിയ സ്വാധീനം മതി. ആ വ്യക്തിക്ക് കാര്‍ ഓടിക്കാനാകും. ഇതിനു സഹായിക്കുന്ന ഉപകരണം നിര്‍മ്മിച്ചു. ഓട്ടോ മാറ്റിക് വണ്ടികളില്‍ മാത്രമേ ഇതു ഘടിപ്പിക്കാനാവൂ. കുറഞ്ഞ ശക്തിയില്‍ ഗിയര്‍ പെടല്‍ മുന്നോട്ടു തള്ളിയാല്‍ മാത്രം മതി. വാഹനം ചലിക്കും. മുസ്തഫയുടെ ഇച്ഛാശക്തിയിയില്‍ രൂപമെടുക്കുന്ന വാഹനങ്ങള്‍ക്കായി അനവധി പേരാണ് കാത്തിരിക്കുന്നത്. സംതൃപ്തരായ ഉപഭോക്താക്കളാണ് ഈ ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നത്. വീട്ടിനുള്ളില്‍ മരണം കാത്ത് കഴിയേണ്ട തന്നെ രക്ഷപ്പെടുത്തിയത് ആത്മ ധൈര്യവും, പത്നി റുക്കിയയുടെ സ്നേഹ പരിചരണവും, വാക്കുകളുമാണ് എന്നു മുസ്തഫ പറയുന്നു. ഒരിക്കല്‍ പോലും നിരുത്സാഹപ്പെടുത്തുന്ന സമീപനം അവളില്‍ നിന്നും ഉണ്ടായിട്ടില്ല. കരഞ്ഞിട്ടുമില്ല. അതാണ് വിജയങ്ങള്‍ക്ക് പിന്നിലെ പ്രേരകശക്തി.

മുസ്തഫ എന്ന ഔഷധസസ്യ കര്‍ഷകന്‍

സാഹചര്യങ്ങളും, അനുഭവങ്ങളുമാണ് മുസ്തഫയിലെ ഗവേഷകനെ ഉണര്‍ത്തിയത്. ഓരോ ജീവിത പ്രതിസന്ധിയും കടന്നു വന്നപ്പോ ള്‍ തളരാതെ അവയെ നേരിട്ട് വിജയത്തിലേക്ക് സഞ്ചരിക്കാന്‍ മാനസികമായ കരുത്ത് ആശ്വാസമേകി. ആയിരങ്ങള്‍ക്കത് സഹായകവുമായി. ആയുര്‍വ്വേദ ചികിത്സയില്‍ ആശ്വാസം ലഭിച്ച നാളുകള്‍. അന്തരിച്ച സ്വാമി നിര്‍മ്മലാനന്ദഗിരി ആയിരുന്നു ചികിത്സകന്‍. ഒരിക്കല്‍ സ്വാമി കുറിച്ചു നല്‍കിയ പച്ചമരുന്നു തേടി കുറെ അലഞ്ഞു. ഔഷധ സസ്യങ്ങളില്‍ പലതും കിട്ടാനില്ല എന്ന തിരിച്ചറിവ് നേടാനീ സംഭവം ഇടയാക്കി. അങ്ങനെയാണ് സ്വന്തമായി ആയുര്‍വ്വേദ മരുന്നുകള്‍ കൃഷി ചെയ്യാന്‍ തുടങ്ങിയത്. ഒരു ഏക്കറില്‍ കൂവളമാണ് ആദ്യം നട്ടത് .ഇന്ന് 360 ല്‍പ്പരം വംശനാശം നേരിടുന്ന അപൂര്‍വ്വ ഔഷധ സസ്യങ്ങളെ നട്ടു വളര്‍ത്തി സംരക്ഷിക്കുന്നു. 14 ഏക്കറിലായാണ് ആയുര്‍വ്വേദ സസ്യ കൃഷിയടക്കമുള്ളത്.ജൈവകൃഷിയാണ് അവലംബിക്കുന്നത്.വാണിജ്യ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനമെങ്കിലും മരുന്ന് ലഭിക്കാത്തവര്‍ക്ക് സൗജന്യമായി നല്‍കുകയും,സ്കൂള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് ആയുര്‍വ്വേദത്തെ അടുത്തറിയാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. ആറായിരത്തിലധികം സസ്യങ്ങള്‍ വിതരണം ചെയ്തിരിക്കുന്നു.കോട്ടക്കല്‍ ആര്യ ൈവദ്യ ശാലയുടെ ഏജന്‍സി ചെട്ടിപ്പറമ്പ് അങ്ങാടിയില്‍ നടത്തുന്നുമുണ്ട്. ആയുര്‍ വ്വേദത്തില്‍ തന്‍്റെ അറിവുകള്‍ സമാഹരിച്ച് ഔഷധ സസ്യങ്ങളെ അടുത്തറിയുക എന്ന പേരില്‍ പുസ്തകവും രചിച്ചിട്ടുണ്ട്. All Kerala Wheelchair Rights Federation രക്ഷാധികാരിമാരില്‍ ഒരാളാണ് മുസ്തഫ. ശാരീരിക ശേഷി കുറഞ്ഞവര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുകയാണ് സംഘടനയുടെ പ്രവര്‍ത്തനം.

ഫോണ്‍ : 9447 137 572

– അനീഷ് കുട്ടന്‍