അഞ്ജു ബോബിജോര്‍ജ്
പാരമ്പര്യത്തിലൂന്നിയ ആയുര്‍വേദം ശുദ്ധമാണ്. എന്നാല്‍ ഇന്ന് അതില്‍ നിന്ന് മാറുന്ന രീതിയാണ് കാണുന്നത്. ഞങ്ങള്‍ ഇവിടെ ആയുര്‍വേദ ചെടികള്‍ നട്ടുപിടിപ്പിക്കുന്നുണ്ട്.
ആയുര്‍വേദം നല്ല രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ പല ആധുനിക മരുന്നുകളുടെയും ആവശ്യം ഇല്ല. പാരമ്പര്യ രീതിയില്‍ തന്നെ രോഗം നല്ല രീതിയില്‍ മാറ്റാന്‍ ആവും.
കെ.എം. ബീനമോള്‍
നല്ല രീതിയില്‍ ഡെവലപ് ചെയ്യാന്‍ കഴിഞ്ഞാല്‍ പലമേഖലകളിലും ആയുര്‍വേദത്തെ ഉപയോഗപ്പെടുത്താന്‍ ആവും. ലോക നിലവാരത്തില്‍ ആയുര്‍വേദത്തെ എത്തിക്കാനാവണം. നല്ല ഗുണം ചെയ്യുന്ന ആയുര്‍വേദത്തിലൂടെ കായികമേഖലയിലെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ ആവും.
കെ. ടി. ഇര്‍ഫാന്‍
ആയുര്‍വേദം ഉപയോഗിച്ചിട്ടുണ്ട്. ആയുര്‍വേദ ട്രീറ്റ്മെന്‍റ് തന്നെയാണ് മെച്ചം. പരിക്ക് ഉണ്ടായപ്പോള്‍ ഡോ. അര്‍ഷദിന്‍റെ കീഴില്‍ ചികിത്സതേടിയിട്ടുണ്ട്. വിറ്റാമിന്‍ കൂടുതല്‍ ലഭിക്കാന്‍ ആയുര്‍വേദം ഉപയോഗിക്കാറുണ്ട്. ഇംഗ്ലീഷ് സ്റ്റിറോയ്ഡിനേക്കാളും ആയുര്‍വേദം വിശ്വസിച്ചുകഴിക്കാവുന്നതാണ്. അലോപ്പതി കൈവിട്ട പലരും ആയുര്‍വേദത്തിലൂടെ രക്ഷപ്പെട്ട സംഭവങ്ങളുണ്ട്.
പി. ആര്‍. ശ്രീജേഷ്
ആയുര്‍വേദ ട്രീറ്റ്മെന്‍റ് വളരെ നല്ലത് ആണ്. മുമ്പ് എനിക്ക് ബാക്ക്പെയിന്‍ വന്നപ്പോള്‍ ആയുര്‍വേദത്തെ ആണ് ആശ്രയിച്ചത്. നല്ല ഫലം ലഭിച്ചു. ഭാര്യ അനീഷ്യ ഒരു ആയുര്‍വേദ ഡോക്ടര്‍ ആണ്. ആധുനിക ചികിത്സയില്‍ സര്‍ജറിപോലുള്ളവ നിര്‍ദേശിക്കുമ്പോള്‍ എടുത്ത് ചാടി ചെയ്യാതെ ആയുര്‍വേദത്തിലെ മാര്‍ഗങ്ങള്‍ കൂടിനോക്കുക. ഒരു പക്ഷെ ആയുര്‍വേദത്തിലൂടെ നിങ്ങള്‍ക്ക് സര്‍ജറി തന്നെ ഒഴിവാക്കാന്‍ സാധിച്ചേക്കും. ആയുര്‍വേദത്തെ കൂടുതല്‍ പ്രൊമോട്ട് ചെയ്യണം. നമ്മുടേതായ ചികിത്സാരീതിയാണ് ആയുര്‍വേദം.
എം. ഡി. വത്സമ്മ
ആയുര്‍വേദം വഴി പല രോഗങ്ങളും ചികില്‍സിച്ച് മാറ്റാന്‍ ആവും. അലോപ്പതിയില്‍ മരുന്ന് ഇല്ലാത്ത പല രോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ മരുന്നുണ്ട്. ആയുര്‍വേദം ഇന്ന് വളരെ അഡ്വാന്‍സ്ഡ് ആണ്. ആയുര്‍വേദവും അലോപ്പതിയും മിക്സ് ചെയ്ത് കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അതാണ് നല്ലത്. ആയുര്‍വേദം വഴി സര്‍ജറി പോലും ഒഴിവാക്കാന്‍ കഴിയും.
പി. യു. ചിത്ര
ആയുര്‍വേദം ഉപയോഗിച്ചിട്ടുണ്ട്. അത് മെച്ചമായിതോന്നി. ആധുനിക മരുന്നുകള്‍ പെട്ടന്ന് രോഗശാന്തി നല്‍കുമെങ്കിലും പിന്നീടും അതേ രോഗം വരാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ആയുര്‍വേദത്തിലൂടെ രോഗം ഭേദമാകാന്‍ സമയം എടുക്കുമെങ്കിലും പിന്നീട് ആ രോഗം വരാനുള്ള സാധ്യത വളരെ വിരളമാണ്. ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കണം. ഞാന്‍ ഇപ്പോ ബാംഗ്ലൂരില്‍ ആണ് പ്രാക്ടീസ് ചെയ്യുന്നത്. ഇവിടുത്തെ കോച്ചുമാരും ആയുര്‍വേദം ഉപയോഗിക്കാന്‍ ആണ് പ്രോത്സാഹിപ്പിക്കുന്നത്.
ടോം ജോസഫ്
ആയുര്‍വേദം സ്പോര്‍ട്സില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. സീസണ്‍ ഔട്ട് ആവുമ്പോള്‍ പല ഫീല്‍ഡിലുമുള്ള ഒരു പാട് കായിക താരങ്ങള്‍ ആയുര്‍വേദ ട്രീറ്റ്മെന്‍റ് എടുക്കാറുണ്ട്. പ്രത്യേകിച്ച് ഉഴിച്ചില്‍, കിഴി പോലുള്ളവ. പരിക്കുകള്‍ പറ്റുമ്പോളും ആയുര്‍വേദത്തെ കൂടുതലായി ആശ്രയിക്കാറുണ്ട്. കളിക്കളത്തിലെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. പുതുതലമുറയും ആയുര്‍വേദം ഫലപ്രദമായി ഉപയോഗിച്ചാല്‍ ഒരുപാട് കാലം ഫീല്‍ഡില്‍ സ്ഥിരതയോടെ നില നില്‍ക്കാന്‍ കഴിയും.
Main Image