വെള്ളം കുടിപ്പിക്കാന്‍ വേറിട്ട പദ്ധതിയുമായി പേരാവൂര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍. കൗമാരക്കാരായ കുട്ടികളില്‍ ഉണ്ടാകുന്ന മുഖ്യമായ ആരോഗ്യപ്രശ്നത്തിന് കാരണം കൃത്യമായ അളവിലും, കൃത്യ സമയത്തുമുള്ള ജലപാനത്തിന്‍റെ അപര്യാപ്തതയാണെന്നുള്ള തിരിച്ചറിവാണ് ഈ പ്രവര്‍ത്തനത്തിന് കാരണമായത്.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് കുറച്ച് വണ്ണവും, ഭാരവും ക്രമീകരിക്കുന്നതിനും കൃത്രിമ ആഹാരങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും, രക്ത ശുദ്ധി നവീകരണത്തിനും, മൂത്രാശയ രോഗങ്ങളില്‍ നിന്നുള്ള മോചനത്തിനും,ശരിയായ അളവിലുള്ള ജലപാനം ആവശ്യമാണ്. ഇത്തരം ബോധവല്‍ക്കരണം നല്‍കുന്നതോടൊപ്പം നല്ല ആരോഗ്യശീലം വളര്‍ത്തിയെടുക്കുന്നതിനും ഈ പ്രവര്‍ത്തനം സഹായകരമാണ്. എല്ലാ ദിവസവും രാവിലെ ഇന്‍റര്‍വെല്‍ സമയത്തിന് മൂന്ന് മിനിറ്റ് മുമ്പ് പ്രത്യേക മണി മുഴക്കുകയും ആ സമയത്ത് അദ്ധ്യാപകരുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ വീട്ടില്‍ നിന്നോ സ്കൂളില്‍ നിന്നോ ലഭ്യമായ തിളപ്പിച്ചാറ്റിയ വെള്ളം ഇരുന്നു കൊണ്ട് കുടിക്കുന്നു. ഇത് പതിവായതോടെ ശരിയായ ആരോഗ്യവും, ഉന്മേഷവും, ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നുവെന്ന് കുട്ടികള്‍ തന്നെ അഭിപ്രായപ്പെടുന്നു.
2019-സെപ്തംബര്‍ 17-ന് പേരാവൂര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നടപ്പിലാക്കിയ ജലമണിക്ക് ആധാരമായത് യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട്, ലോകാരോഗ്യ സംഘടന എന്നിവയുടെ ആഹ്വാനവും പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍.വത്സലയുടെയും, പേരാവൂര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ഒ.മാത്യു സാറിന്‍റെയും, സഹപ്രവര്‍ത്തകരുടെയും സഹകരണവും ദീര്‍ഘവീക്ഷണവുമാണ്.ഇത് എല്ലാ സ്കൂളുകളും ഗുണകരമായി നടപ്പിലാക്കാനാഗ്രഹിക്കുന്ന ഒരു വലിയ പ്രവര്‍ത്തനമായി മാറിയിട്ടുണ്ട്. ലോകശ്രദ്ധയാകര്‍ഷിച്ച ഈ പ്രവര്‍ത്തനം കേരള വിദ്യാഭ്യാസവകുപ്പിന്‍റെയും, ആരോഗ്യവകുപ്പിന്‍റെയും, രക്ഷിതാക്കളുടെയും, മാധ്യമങ്ങളുടെയും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.
നല്ല ആരോഗ്യത്തിന് നല്ല നടത്തം
ആരോഗ്യമുള്ള മനസ്സും,ആരോഗ്യമുള്ള ശരീരവും രൂപപ്പെടുത്തുന്നതിന് വേണ്ടി പേരാവൂര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ മുഴുവന്‍ കുട്ടികളും ആഴ്ചയിലൊരിക്കല്‍ 45 മിനിറ്റ് നല്ല നടത്തം പരിശീലിക്കുന്നു. ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ വ്യഴാഴ്ചകളിലാണ് അധിക സമയം പ്രയോജനപ്പെടുത്തി കുട്ടികള്‍ പ്യായാമത്തിലേര്‍പ്പെടുന്നത്.
നവമാധ്യമങ്ങളുടെ പിടിയില്‍ നിന്നും, ജീവിതശൈലീരോഗങ്ങളില്‍ നിന്നും, അനാരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ നിന്നും, അലസജീവിത രീതികളില്‍ നിന്നും കുട്ടികളുടെ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമമെന്ന നിലയിലാണ് നല്ല നടത്തത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്കുന്നത്. സമ്പൂര്‍ണ്ണ ആരോഗ്യം ലക്ഷ്യം വച്ച് നടത്തുന്ന ഈ പ്രവര്‍ത്തനത്തിന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, സമൂഹത്തിന്‍റെയും സജീവമായ പിന്തുണയുണ്ട്. മാനസീകാരോഗ്യം, പേശീബലം, ദഹനപ്രക്രീയയും, ശ്വസനപ്രക്രീയയും കാര്യക്ഷമമാക്കല്‍ എന്നിങ്ങനെ ഏറെ പ്രയോജനകരമായ ഒരു പ്രവര്‍ത്തനമാണിത്.
നല്ല ചിന്തയെ ഉണര്‍ത്താനും, ശ്രദ്ധ,ഏകാഗ്രത,ആത്മവിശ്വാസം എന്നിവയുടെ വികസനത്തിനും വ്യായാമം ആവശ്യമാണ്. പഠനത്തില്‍ ശ്രദ്ധിക്കാനും, സാമൂഹ്യബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും നല്ല ജീവിതശൈലി രൂപപ്പെടുത്തുന്നതിനും ഇത് സഹായകരമാണ്. സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നടന്നു വരുന്ന ഈ പ്രവര്‍ത്തനവും ഇതിനോടകം ഏറെ ജനപിന്തുണ നേടിയിട്ടുണ്ട്.