അമ്മമാരുടെ ചുണ്ടില്‍ നിന്നും കുഞ്ഞുങ്ങള്‍ കേട്ടു പഠിക്കുന്ന ഭാഷയാണ് മാതൃഭാഷ. അമ്മയുടെ മുലപ്പാലിന്‍റെ മാധുര്യമുള്ള ഭാഷ. അമ്മിഞ്ഞപ്പാലുപോലെ നമ്മുടെ ഇളം ചുണ്ടില്‍ അലിഞ്ഞുചേരേണ്ട ഭാഷ.

അമ്മമാരുടെ ചുണ്ടില്‍ നിന്നും കുഞ്ഞുങ്ങള്‍ കേട്ടു പഠിക്കുന്ന ഭാഷയാണ് മാതൃഭാഷ. അമ്മയുടെ മുലപ്പാലിന്‍റെ മാധുര്യമുള്ള ഭാഷ. അമ്മിഞ്ഞപ്പാലുപോലെ നമ്മുടെ ഇളം ചുണ്ടില്‍ അലിഞ്ഞുചേരേണ്ട ഭാഷ.
സാഗരനെന്ന ചക്രവര്‍ത്തി അശ്വമേധയാഗ യജ്ഞത്തിനുള്ള കുതിരയെ അഴിച്ചുവിട്ടിരിക്കുാന്നേു. ഒപ്പം രണവീരനായ അദ്ദേഹത്തിന്‍റെ അറുപതിനായിരത്തി ഒന്നില്‍ പരം മക്കളുമുണ്ട്. ദേവ വീരന്മാര്‍ക്കൊക്കെ പേടി. സാക്ഷാല്‍ ഇന്ദ്രന് പോലും ശത്രുക്കളുടെ കോട്ടകളൊക്കെ ഒന്നൊന്നായി ഇടിച്ച് വീഴ്ത്തിയതിനാല്‍ ഇന്ദ്രന്‍ ‘പുരന്ദരന്‍’ എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. ആ ഇന്ദ്രന്‍ തന്നെ ഇങ്ങിനെ പേടിച്ചാലോ. ഇന്നലത്തെ മഴയില്‍ പൊട്ടിമുളച്ച ഈ പുതിയ അശ്രീകരത്തെ പരമ പുച്ഛമാണ് ഇന്ദ്രന്. പക്ഷെ ചെറുക്കാന്‍ ശേഷിയില്ല. ശേഷിയില്ലെങ്കില്‍ ഒരു യുക്തി പ്രയോഗിച്ചു കൂടെ……ഇന്ദ്രന്‍ ഒരു നിമിഷം അങ്ങിനെയും […]
ചമത്ക്കാരത്തെ ഉണ്ടാക്കുന്ന വാക്യഭംഗിയാണ് അലങ്കാരം. ആടയാഭരണങ്ങള്‍ നമ്മുടെ ശരീരത്തിന് എങ്ങനെയാണോ ഭംഗി നല്കുന്നത്; അതുപോലെ സാഹിത്യത്തിന് ഭംഗി നല്കുന്നതാണ് അലങ്കാരം.
ജമ്മായത്തമായ പ്രതിഭയും പ്രത്യുത്പന്നമതിത്വവും ഭാഷാപാണ്ഡിത്യവും സര്‍വോപരി സഹൃദയത്വവും ഒന്നിക്കുന്ന സാഹിത്യവിനോദമാണ് അക്ഷരശ്ലോകം. കാവ്യസാഹിത്യത്തിലെ അവഗാഹമാണ് ഈ വിനോദകലയെ സുശോഭിതമാക്കുന്നത്.
ആയിരത്തോളം വര്‍ഷം പഴക്കമാര്‍ന്നതും നമ്പൂതിരിമാര്‍ മാത്രം ചെയ്യുന്ന ഈ നൃത്തവിശേഷം അന്യം നിന്നുപോകുന്ന ഘട്ടത്തിലാണ് നാമിപ്പോള്‍ ഇതിനെ ചര്‍ച്ചാവിഷയമാക്കുന്നത്. നാടന്‍ കലാകേന്ദ്രത്തിനോ ക്ഷേത്രപരിപാലകര്‍ക്കോ ഇപ്പോഴും ഇതിന്‍റെ ഉല്‍ഭവമോ ആരൂഢമോ കണ്ടെത്താനായിട്ടില്ല.