വിദേശികള്‍ നല്ല ഗുണമേന്മയുള്ള ചികിത്സകള്‍ തേടിയാണ് മറ്റ് രാജ്യങ്ങളെ പ്രത്യേകിച്ച് ഭാരതത്തെ ആശ്രയിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്. തങ്ങളുടെ രാജ്യത്ത് നല്ല ചികിത്സക്കുള്ള ലഭ്യതക്കുറവോ അല്ലെങ്കില്‍ അതിന് വരുന്ന സാമ്പത്തിക ചിലവോ ഒരു കാരണമാണ്.


വിദേശികള്‍ നല്ല ഗുണമേന്മയുള്ള ചികിത്സകള്‍ തേടിയാണ് മറ്റ് രാജ്യങ്ങളെ പ്രത്യേകിച്ച് ഭാരതത്തെ ആശ്രയിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്. തങ്ങളുടെ രാജ്യത്ത് നല്ല ചികിത്സക്കുള്ള ലഭ്യതക്കുറവോ അല്ലെങ്കില്‍ അതിന് വരുന്ന സാമ്പത്തിക ചിലവോ ഒരു കാരണമാണ്.

ഒരു വ്യായാമം എന്ന നിലക്ക്, യോഗംകൊണ്ട് ശരീരപുഷ്ടിയും, ബലവും, ദാര്‍ഢ്യവും കൈവരുന്നു. എന്നാല്‍, കേവലം ഉപരിപ്ലവമായ ഒരു വ്യായാമമുറ മാത്രമല്ല യോഗം.

ആഹാരത്തിന് രുചി പ്രദാനം ചെയ്യാനും ദാഹത്തെ അകറ്റാനും മുത്തങ്ങ നല്ലതാണ്. രക്തത്തെ ശുദ്ധീകരിക്കാനും അണുക്കളെ ഇല്ലാതാക്കുവാനും മുത്തങ്ങ പലരീതിയില്‍ ഉപയോഗിച്ചു വരുന്നു, മുത്തങ്ങ പൊതുവെ ആമാശയത്തിലെയും പക്വാശയത്തിലെയും രോഗങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ്.

പരിസ്ഥിതി മലിനീകരണം പകര്‍ച്ചവ്യാധികള്‍ക്കും പുതുരോഗങ്ങള്‍ക്കും വഴിതെളിക്കുമെന്നും അതുവഴി പ്രദേശവും (ഭൂമിയും), കാലാവസ്ഥാവ്യതിയാനവും, വായുവും വെള്ളവും മലിനീകരിക്കപ്പെടുന്നത് മനുഷ്യന്‍റെ തെറ്റായ വികസന സങ്കല്പത്തിന്‍റെ ഭാഗമാണെന്ന് ‘ജനപദോധ്വംസനിയം’ എന്നീ അധ്യായങ്ങളിലൂടെ ആയുര്‍വ്വേദ ആചാര്യനായ ചരകന്‍ ‘വൈദ്യശാസ്ത്രത്തിന്’ ആരോഗ്യ സംരക്ഷണത്തിന്‍റെ പുതിയ ഉള്‍ക്കാഴ്ച നല്‍കി.

ഈ പത്തുനിയമങ്ങള്‍ (അഞ്ച് യമങ്ങളും അഞ്ച് നിയമങ്ങളും) പാലിയ്ക്കുമ്പോള്‍ നിങ്ങള്‍ ശക്തനായി തീരുന്നു. നിങ്ങള്‍ പൂര്‍ണ്ണനായി തീരുന്നു. നിങ്ങളുടെ ഉള്ളം (മനസ്സ്) ശുദ്ധമായിത്തീരുമ്പോള്‍ പുറവും ശുദ്ധമായി തീരുന്നു.

തിരുക്കുറളിന്‍റെ 95ാമത്തെ അധ്യായത്തിന് മരുന്ത് (മരുന്ന്) എന്നാണ് ശീര്‍ഷകം. ഇവിടെ മരുന്ന് എന്ന വാക്ക് ഔഷധം എന്ന പരിമിതമായ അര്‍ത്ഥത്തിലല്ല, ചികിത്സ, രോഗമുക്തി, എന്നീ വിപുലമായ അര്‍ത്ഥങ്ങളിലും കൂടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാം.

മനോനിരോധനമാകുന്ന ജലം കൊണ്ട് ആത്മാവാകുന്ന നദി നിറയണം, സത്യമാകുന്ന കയറും, സൗശീല്യമാകുന്ന തീരവും, കരുണയാകുന്ന തിരമാലയും അതിലുണ്ടാവണം.ഹേ ധര്‍മ്മപുത്രാ! നീ ഈ നദിയില്‍ സ്നാനം ചെയ്യൂ. മനഃശുദ്ധിയ്ക്ക് ഏകമാര്‍ഗ്ഗം ഇതുമാത്രമാണ്.

ബാഹ്യവും ആന്തരീകവുമായ ശുചിത്വത്തിലൂടെ ശാരീരികമാനസീക ശുദ്ധിയും സമതുലനവും സാധ്യമാക്കുകയാണ് യോഗയിലൂടെ ലക്ഷ്യം വെക്കുന്നത്. കുളിയിലൂടെയും മറ്റും ബാഹ്യശുദ്ധി കൈവരുത്തി യോഗാസനങ്ങളിലൂടെയും പ്രാണായാമത്തിലൂടെയും ഷഡ് കര്‍മ്മങ്ങളിലൂടെയുമാണ് ആന്തരീക ശുദ്ധി വരുത്തുന്നത്.

ശരീരത്തിലെ മാലിന്യം രോഗവും, ശുദ്ധി ആരോഗ്യവുമാണ്. യോഗം ശുദ്ധീകരണ പ്രക്രിയയാണ്. അത് നിത്യം ശീലിച്ചാല്‍ രോഗം ബാധിക്കുകയില്ല. മാലിന്യത്താല്‍ പ്രവര്‍ത്തന വൈകല്ല്യം സംഭവിക്കുന്നതാണ് രോഗം. അതിനെ നീക്കലാണ് യോഗം.

മനുഷ്യന്‍റെ സാധാരണ ബോധമണ്ഡലത്തെ അത്യുത്തമവും അത്യുന്നതവുമായ മറ്റൊരു മേഖലയിലേക്ക് ഉയര്‍ത്താനുള്ള അഭ്യാസമാണ് ധ്യാനം. ധ്യാനം മനസ്സിന്‍റെ കേന്ദ്രീകരണമാണ്. അത് മനസ്സിനെ വിമലീകരിക്കുന്നു.

വിഷാദം എന്ന രോഗം ഏത് പ്രായക്കാരിലും കാണുന്നതാണ്. എന്നാല്‍ കൂടുതല്‍ കണ്ടു വരുന്നത് 20-നും 30-നും ഇടയിലുള്ളവര്‍ക്കാണ്. കൂടാതെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും അതോടൊപ്പം വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കൂടി കണ്ടേക്കാം.

കലുഷിതമായ കുടുംബാന്തരീക്ഷത്തില്‍ ഒരു കുട്ടിക്കും മനസ്സിനെ ഏകാഗ്രമാക്കി പഠനത്തിന് ശ്രദ്ധകൊടുക്കുവാന്‍ സാധിക്കുകയില്ല. മറ്റൊന്ന് അമിതമായ മാനസികസമ്മര്‍ദ്ദമാണ്. ഇത്തരം സാഹചര്യങ്ങള്‍ മനസ്സിലാക്കി രക്ഷിതാക്കള്‍ കുട്ടികളെ സ്വഛമായ രീതിയില്‍ പഠിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഒരു പരിധിവരെ അവര്‍ക്ക് ഉന്നത വിജയം കൈവരിക്കുവാന്‍ സാധിക്കും.