പ്രപഞ്ചത്തില്‍ ജീവിയ്ക്കുന്ന ഓരോ നിമിഷവും നമ്മള്‍ ഓര്‍മ്മിയ്ക്കേണ്ട ഒരു സംഗതിയുണ്ട്. വളരെ ദിവ്യമായ സ്ഥലത്താണ് നമ്മള്‍ എത്തിച്ചേര്‍ന്നിരിയ്ക്കുന്നത് എന്നതാണത്.വളരെ പ്രധാനപ്പെട്ട, വലിയ ഒരു കാര്യം നേടാന്‍ വേണ്ടിയാണ് നമ്മള്‍ ഓരോരുത്തരും ഇവിടെ വന്നിരിയ്ക്കുന്നത്. വെറുതെ ഭക്ഷണം കഴിയ്ക്കാനും, ഉറങ്ങാനും, വര്‍ത്തമാനം പറയാനും മാത്രമല്ല.
“എന്തുവന്നാലും ഞാന്‍ ഇന്ന് ചിരിയ്ക്കും, സന്തോഷമായിട്ടിരിയ്ക്കും” ഇത് ഒരു വെല്ലുവിളിയായി സ്വീകരിയ്ക്കൂ. ജീവിതത്തിലെ നമ്മുടെ ഉയര്‍ച്ചയ്ക്കും, ശക്തിയ്ക്കും നമുക്ക് ചില നിയമങ്ങള്‍ അനുസരിയ്ക്കേണ്ടതുണ്ട്. ഈ നിയമങ്ങളെ “യമം” എന്നും (ഒരു സമൂഹത്തില്‍ ജീവിയ്ക്കുമ്പോള്‍ അനുസരിയ്ക്കേണ്ട നിയമങ്ങള്‍) “നിയമം” എന്നും (വ്യക്തിപരമായി അനുഷ്ഠിക്കേണ്ട നിയമങ്ങള്‍) എന്നും പറയാം.യമങ്ങളും, നിയമങ്ങളും, യോഗസിദ്ധി നേടുന്നതിനുള്ള രണ്ടു ചവിട്ടുപടികള്‍ കൂടിയാണ്.
യമം
സമൂഹത്തില്‍ സമാധാനം നിലനിര്‍ത്തി ജീവിയ്ക്കാന്‍ അഞ്ച് യമങ്ങള്‍ നമ്മള്‍ അനുഷ്ഠിക്കണം.
1. അഹിംസ :- ആദ്യത്തെ യമം അഹിംസയാണ്. അഹിംസ നിങ്ങളെ ഈ പ്രപഞ്ചസൃഷ്ടിയോട് ബന്ധിപ്പിയ്ക്കുന്നു. നിങ്ങള്‍ ഒരിയ്ക്കലും നിങ്ങളെത്തന്നെ വേദനിപ്പിക്കുകയില്ല. ഇതേപോലെ നിങ്ങള്‍ ഈ സൃഷ്ടിയിലെ ഒന്നിനേയും വേദനിപ്പിയ്ക്കരുത്. എല്ലാം നിങ്ങളുടെ തന്നെ ഭാഗമാണ്. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് വേറെ ആരെയെങ്കിലും വേദനിപ്പിയ്ക്കാന്‍ സാധിയ്ക്കുമോ? യോഗാനുഷ്ഠാനത്തില്‍ ഉള്ള ഒരുയമമാണ് അഹിംസ.
2. സത്യം :- നിങ്ങള്‍ നിങ്ങളോടുതന്നെ നുണ പറയുമോ? നിങ്ങള്‍ക്കത് സാധ്യമല്ല. നിങ്ങള്‍ നെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍, “ഞാന്‍ നെയ്തുകൊണ്ടിരിയ്ക്കുകയല്ല” എന്ന് നിങ്ങള്‍ പറയില്ല. നിങ്ങള്‍ക്കത് വ്യക്തമായിട്ടറിയാം. നിങ്ങളുടെ കൈയില്‍ ചോക്കലേറ്റ് ഉള്ളപ്പോള്‍, ചോക്കളേറ്റ് എന്‍റെ കൈയിലില്ല എന്ന് നിങ്ങള്‍ പറയില്ല. സദാസമയവും സത്യം അനുഷ്ഠിയ്ക്കുക എന്നതാണ് രണ്ടാമത്തെ യമം.
3. അസ്തമയം :- അപഹരിയ്ക്കാതിരിക്കലാണ് അസ്തമയം. “എനിക്ക് അയാളെപ്പോലെ ഒരു ശബ്ദം കിട്ടിയിരുന്നെങ്കില്‍, എനിക്ക് അയാളെപ്പോലെ പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഞാന്‍ അയാളെപ്പോലെ ഒരു ചെറുപ്പക്കാരനായിരുന്നെങ്കില്‍, എനിക്ക് അയാളെപ്പോലെ ഓടാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഞാന്‍ അയാളെപ്പോലെ ബുദ്ധിമാനായിരുന്നെങ്കില്‍” ഇങ്ങനെയൊക്കെ ആഗ്രഹിക്കുന്നത് അസ്തമയമല്ല. മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നമുക്ക് ഇല്ലാത്തത് ആഗ്രഹിക്കുന്നത് അസ്തമയമല്ല.
4.ബ്രഹ്മചര്യം:- ചെറിയ കാര്യങ്ങളില്‍ താല്പര്യമില്ലായ്മയാണ് ബ്രഹ്മചര്യം. ശരീരത്തിന്‍റെ ഘടനയിലും, രൂപത്തിലും താല്പര്യമില്ലായ്മയാണ് (ബ്രഹ്മചര്യം, മനസ്സ്, വലിയ വലിയ കാര്യങ്ങളില്‍ നിലനിര്‍ത്തുന്നതാണ് ബ്രഹ്മചര്യം. “ബ്രഹ്മ” എന്നു പറഞ്ഞാല്‍ “വലിയത്” എന്നാണര്‍ത്ഥം. വലിയ കാര്യങ്ങളില്‍ ചരിയ്ക്കുന്നത് (ബ്രഹ്മചര്യം “ഞാനിതാണ്, ഞാന്‍ ചെറിയതാണ്, ഞാന്‍ ആണാണ്, ഞാന്‍ പെണ്ണാണ്, ഞാന്‍ നല്ല മനുഷ്യനാണ്, ഞാന്‍ ചീത്ത മനുഷ്യനാണ്, എന്നെ ഒന്നിനും കൊള്ളില്ല എന്നതൊക്കെ ചെറിയ കാര്യങ്ങളാണ്. ബ്രഹ്മചര്യമല്ല.
5. അപരിഗ്രഹം :- മറ്റുള്ളവര്‍ തരുന്നത് “സ്വീകരിയ്ക്കാതെ” ഇരിയ്ക്കുന്നതാണ് അപരിഗ്രഹം. മറ്റുള്ളവര്‍ നിങ്ങളെ അപമാനിച്ചാലും അത് സ്വീകരിയ്ക്കാതെ ഇരിയ്ക്കുന്നത് അപരിഗ്രഹമാണ്. മറ്റുളളവര്‍ നമ്മെ അപമാനിയ്ക്കുമ്പോള്‍ നമ്മള്‍ അതില്‍ കയറി പിടിയ്ക്കുന്നു. നമ്മുടെ സ്വന്തമായി വെയ്ക്കുന്നു. മറ്റുള്ളവര്‍ പുറത്തേയ്ക്കു തള്ളുന്ന അവരുടെ ചപ്പുചവറുകള്‍ നമ്മള്‍ ഭദ്രമായി ഏറ്റെടുക്കുന്നു. ഇങ്ങനെയാണ് അധികം ജനങ്ങളും ചെയ്യുന്നത്. മറ്റുള്ളവര്‍ പുറത്തേയ്ക്കു തള്ളുന്ന ചപ്പുചവറുകള്‍ നമ്മള്‍ സ്വീകരിയ്ക്കേണ്ടതില്ല. വേറെ ആരെങ്കിലും നമ്മെ നമ്മള്‍ അഭിമാനമായി എടുക്കുന്നു. ശരിയ്ക്കും നമ്മെ ബാധിയ്ക്കുന്നത് മറ്റുള്ളവര്‍ നമുക്കു തരുന്ന അപമാനം, വേദന, ചീത്തവാക്കുകള്‍ എന്നിവയാണ്. അത് സ്വീകരിയ്ക്കാതിരിക്കുക അതാണ് അപരിഗ്രഹം.
നിയമങ്ങള്‍
മനഃശുദ്ധിയ്ക്ക് അഞ്ച് നിയമങ്ങള്‍ പാലിയ്ക്കണം.
‘ശൗചം’ ആദ്യത്തേതാണ്. എല്ലാ ദിവസവും വൃത്തിയായി നടക്കുക. വൃത്തിയായി കുളിയ്ക്കുക, വൃത്തിയായ വസ്ത്രം ധരിയ്ക്കുക, വായ വൃത്തിയായി വയ്ക്കുക. ഈ വൃത്തി നിലനിര്‍ത്തിയില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അത് ഇഷ്ടപ്പെടുകയില്ല. സത്സംഗം നടക്കുമ്പോഴും, സുദര്‍ശനക്രിയ ചെയ്യുമ്പോഴും സോഹം, സോഹം എന്ന ക്രിയയില്‍ ശ്രദ്ധിയ്ക്കാതെ നമ്മുടെ മനസ്സ് മറ്റുള്ളവരില്‍ നിന്നുള്ള ദുര്‍ഗന്ധം നമ്മെ ബാധിയ്ക്കരുത്. ഇയാളുടെ അടുത്ത്നിന്ന് മാറിയിരുന്നാല്‍ മതിയായിരുന്നു എന്നു ചിന്തിയ്ക്കും അതുപോലെ തിരിച്ചും.
രണ്ടാമത്തെ നിയമം ‘സന്തോഷം’ അല്ലെങ്കില്‍ തൃപ്തിയാണ്. സന്തോഷം നേടാന്‍ ഒരു പടി നിങ്ങള്‍ മുന്നോട്ടുവെച്ചിട്ടില്ലെങ്കില്‍ ഈ ലോകത്തിലെ ഒന്നും തന്നെ നിങ്ങള്‍ക്ക് സന്തോഷം തരാന്‍ പോകുന്നില്ല. ഒരിയ്ക്കല്‍ ഒരു കൃഷിക്കാരന്‍ അയാളുടെ കൃഷിയിടത്തില്‍ ഉണ്ടായ ആപ്പിളുകള്‍ നന്നായിട്ടില്ല എന്ന് പരാതിപ്പെടുമായിരുന്നു. പിന്നീട്, ഒരു വര്‍ഷത്തില്‍ അയാള്‍ക്ക് ധാരാളം ആപ്പിളുകള്‍ ഉണ്ടായി. ഏതാണ് മൂന്നിരട്ടി. അയാള്‍ വീണ്ടും പരാതിപ്പെടാന്‍ തുടങ്ങി. “അയ്യോ എനിയ്ക്ക് ധാരാളം പണികൂടി. ഇതെല്ലാം പൊട്ടിച്ചെടുക്കണം. ചിലപ്പോള്‍ കേടുവന്നുപോകും. വില കുറഞ്ഞുപോവുകയും ചെയ്തു. ഇങ്ങിനെയാവും. ജീവിതത്തില്‍ പരാതി പറയുന്നത് ഒരിയ്ക്കലും അവസാനിയ്ക്കുന്നില്ല. നമുക്ക് ജീവിതത്തില്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഇനിയുള്ള 30,40,50 വര്‍ഷം കാലം നിങ്ങള്‍ എങ്ങനെ ജീവിയ്ക്കണം എന്നാണ് ആഗ്രഹിയ്ക്കുന്നത്? എപ്പോഴും തളര്‍ന്നുകൊണ്ടും, പരാതിപ്പെട്ടുകൊണ്ടും ലോകത്തെ കുറ്റം പറഞ്ഞുകൊണ്ടും വേണോ? അതുകൊണ്ട് രണ്ടാമത്തെ നിയമം സന്തോഷവും, തൃപ്തിയുമാണ്.
മൂന്നാമത്തെ നിയമം “തപസ്സ്” ആണ്. അടിപതറാതെയും എല്ലാം സഹിച്ചുകൊണ്ടും മുന്നോട്ട് പോകുന്നതാണ് തപസ്സ്. മാരത്തോണ്‍ പോലെയുള്ള മത്സരങ്ങളില്‍ ഇരുപത് കിലോമീറ്ററോ ഇരുപത് മൈലോ സന്തോഷമായി അനായാസമായി ഒരു വ്യക്തി മത്സരിയ്ക്കുന്നു. ഒരു മാരത്തോണ്‍ നടത്തത്തില്‍ നടത്തത്തനുശേഷം നിങ്ങള്‍ക്ക് ശരീരവേദന, കാലുവേദന, ഒരുപാട് വിയര്‍ത്തു, ക്ഷീണിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും നിങ്ങള്‍ ചിരിച്ചുകൊണ്ടുപറയും. “ഞാനതു ചെയ്തു” ഇതാണ് തപസ്സ്. സന്തോഷമായി ബുദ്ധിമുട്ടുകള്‍ സഹിയ്ക്കുന്നതാണ് തപസ്സ്. ഒരു വിമാന യാത്രയില്‍ ചിലപ്പോള്‍ 10 മണിക്കൂര്‍ നിങ്ങള്‍ക്ക് ഇരുന്ന് യാത്ര ചെയ്യേണ്ടിവരും. വേറെ വഴിയൊന്നുമില്ല. ഒരു ടെലിവിഷന്‍ കാണണമെങ്കില്‍ നിങ്ങള്‍ക്ക് കുറേനേരം ഇരുന്ന് തന്നെ കാണേണ്ടിവരും. സന്തോഷമായി ബുദ്ധിമുട്ടുകള്‍ സഹിയ്ക്കുന്നതാണ് തപസ്സ്. തപസസ് നിങ്ങളുടെ ശരീരത്തിനും മനസ്സിനും ശക്തിപകരുന്നു.നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയുന്നത് മാറ്റുക. മാറ്റാന്‍ കഴിയാത്തത് സ്വീകരിയ്ക്കുക. തണുപ്പ് കൂടുതലുള്ളപ്പോള്‍ ഒരു സ്വെറ്റര്‍ ഉപയോഗിയ്ക്കാം. ചൂട് കൂടുമ്പോള്‍ നിങ്ങളുടെ വസ്ത്രം മാറ്റേണ്ടിവരും. ശക്തമായ മഴയുള്ളപ്പോള്‍ നിങ്ങളുടെ കൈയില്‍ കുടയില്ലെങ്കില്‍ നിങ്ങള്‍ക്ക് നനയേണ്ടിവരും. ഇങ്ങനെയൊക്കെ സഹിക്കുന്നതാണ് തപസ്സ്.
നാലാമത്തെ നിയമം “സ്വാദ്ധ്യായം” നിങ്ങളുടെ മനസ്സില്‍ നടക്കുന്ന കാര്യങ്ങളെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതാണ് സ്വാദ്ധ്യായം. നിങ്ങളുടെ മനസ്സ് എന്താണ് പറയുന്നത്? നിങ്ങളുടെ മനസ്സിന്‍റെ സ്വഭാവം എന്തണ്? നിങ്ങളുടെ മനസ്സ് എങ്ങിനെയാണ് പ്രവര്‍ത്തിയ്ക്കുന്നത്? എന്തെല്ലാം തരത്തിലുള്ള തോന്നലുകളാണ് മനസ്സില്‍ ചീത്തയായി തോന്നുമ്പോള്‍ അതിനെ ശ്രദ്ധിക്കുക, ഉടനെ അത് നന്നായി തോന്നിത്തുടങ്ങും. മനസ്സില്‍ നല്ലതും ചീത്തയും വരുമ്പോള്‍ അതിനെ ശ്രദ്ധിക്കുക. ഉടനെ വിട്ടുപോകും, മാറ്റംവരും. സ്വാദ്ധ്യായം എന്നു പറഞ്ഞാല്‍ അവനവന്‍റെ മനസ്സിനെ പഠിയ്ക്കലും ശ്രദ്ധിയ്ക്കലും ആണ്.
അഞ്ചാമത്തെ നിയമം ”ഈശ്വര പ്രണിധാനം” ആണ്. ഈശ്വരനോടുള്ള പ്രേമമാണ് ഈശ്വര പ്രണിധാനം. ഈശ്വര ശക്തിയ്ക്ക് കീഴടങ്ങുന്നതാണ് (ശരണാഗതി) ഈശ്വരപ്രണിധാനം. നിങ്ങള്‍ തീരെ നിസ്സഹായനായി തീരുമ്പോള്‍ നിങ്ങള്‍ പറയുന്നു “ഈശ്വരാ എന്‍റെ എല്ലാ വിഷമങ്ങളും അങ്ങേയ്ക്ക് ഞാന്‍ സമര്‍പ്പിയ്ക്കുന്നു.”
ഈ പത്തുനിയമങ്ങള്‍ (അഞ്ച് യമങ്ങളും അഞ്ച് നിയമങ്ങളും) പാലിയ്ക്കുമ്പോള്‍ നിങ്ങള്‍ ശക്തനായി തീരുന്നു. നിങ്ങള്‍ പൂര്‍ണ്ണനായി തീരുന്നു. നിങ്ങളുടെ ഉള്ളം (മനസ്സ്) ശുദ്ധമായിത്തീരുമ്പോള്‍ പുറവും ശുദ്ധമായി തീരുന്നു. സ്വാതന്ത്ര്യം അനുഭവപ്പെടുന്നു. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതും നിങ്ങള്‍ക്ക് വേദന തരുന്നതും എല്ലാം സമര്‍പ്പിയ്ക്കുക.
നമുക്ക് രണ്ടു കാര്യങ്ങളുണ്ട്. ഒന്നുകില്‍ സോഹം, അല്ലെങ്കില്‍ അതുകൊണ്ടെന്താ? എന്ന ചിന്തിക്കുക എന്തുവന്നാലും സാരമില്യ എന്ന ഭാവം വരുന്നില്ലെങ്കില്‍, സോഹം തീര്‍ച്ചയായിട്ടും പ്രവര്‍ത്തിയ്ക്കും സഹായിക്കും. എപ്പോഴും സന്തോഷം നിലനിര്‍ത്തണം.
– പൂജനീയ ഗുരുജി ശ്രീശ്രീ രവിശങ്കര്‍