Sishna-Anand-Indias-Helen-Keller

ഇതാ തലശ്ശേരിക്കാരി ഹെലന്‍ കെല്ലര്‍

സ്പര്‍ശനത്തിലൂടെ ഭാഷ തിരിച്ചറിഞ്ഞ് പഠിക്കുവാനും, ലോകത്തെ ഗഹനമായി അറിയാനും സാധിച്ചത്. നൃത്തം, നാടകം, യോഗ, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയെല്ലാം പഠിച്ചു. പരസഹായം ഇല്ലാതെ കമ്പ്യൂട്ടര്‍ പാസ് വേര്‍ഡ് ടൈപ്പു ചെയ്തു തുറക്കും. ചിത്രം വരക്കും.

Air-freshner-toxic-kitchen-usage

സൂക്ഷിച്ചില്ലെങ്കില്‍ പൊള്ളും | വിഷം നിത്യജീവിതത്തില്‍

മുന്‍കരുതലാണ് പ്രതിവിധിയേക്കാള്‍ഭേദം എന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാവുന്നത് ഇത്തരം ആരോഗ്യകാര്യങ്ങളില്‍ ആണ്. വിഷമയമാണ് ചുറ്റുപാടും. സൂക്ഷിച്ചില്ലെങ്കില്‍ പൊള്ളും

History-of-Ayurveda

ആയുര്‍വേദത്തിന്‍റെ ചരിത്രം

അന്ധമായ ആരാധനയിലൂടെ ഭാരതീയ സംസ്കാരത്തിന്‍റെ ഏതെങ്കിലും ഒരംശം നില നിര്‍ത്താമെന്നത് ഒരു വ്യാമോഹമാണ്. യുക്തിപൂര്‍വ്വമായ, നിശിതമായ, ചര്‍ച്ചയെ അതിജീവിക്കുന്ന ഭാഗങ്ങള്‍ മാത്രമേലോകാദരം നേടുകയുള്ളൂ. അറിവിനെ പ്രയോഗത്തിന്‍റെ ചാണയില്‍ ഉരച്ചു നോക്കുക.

Turmeric-cultivation-in-Kerala-Ayurveda-agriculture

മഞ്ഞള്‍ കൃഷിപാഠം

മഞ്ഞള്‍ സംസ്കരിക്കുന്നതിനായി യാതൊരു രാസവസ്തുക്കളും ചേര്‍ക്കാന്‍ പാടില്ല. ശുദ്ധജലമാണ് മഞ്ഞള്‍ തിളപ്പിക്കാനുപയോഗിക്കേണ്ടത്. ചെമ്പോ, നാക തകിടോ കൊണ്ടുളള പാത്രമോ, മണ്‍പാത്രമോ മഞ്ഞള്‍ തിളപ്പിക്കാനുപയോഗിക്കാം.

Mustafa-Easy-Car-Driving-for-the-disabled

വിധി തളര്‍ത്തി നല്‍കിയ വിജയം

മലപ്പുറത്തെ നിരത്തുകളില്‍ അടക്കം പലസ്ഥലത്തും, ആഡംബര കാറുകളിലും ഡ്രൈവിംഗ് സീറ്റില്‍ മുസ്തഫയെ കാണാം. താന്‍ സ്വയം വികസിപ്പിച്ച ഉപകരണത്തിന്‍്റെ പരീക്ഷണ നിരീക്ഷണങ്ങളുമായി. ഒരു വിരല്‍ അനങ്ങിയാല്‍ മതി. അല്ലെങ്കില്‍ കൈയ്ക് ചെറിയ സ്വാധീനം മതി. ആ വ്യക്തിക്ക് കാര്‍ ഓടിക്കാനാകും. ഇതിനു സഹായിക്കുന്ന ഉപകരണം നിര്‍മ്മിച്ചു. ഓട്ടോ മാറ്റിക് വണ്ടികളില്‍ മാത്രമേ ഇതു ഘടിപ്പിക്കാനാവൂ. കുറഞ്ഞ ശക്തിയില്‍ ഗിയര്‍ പെടല്‍ മുന്നോട്ടു തള്ളിയാല്‍ മാത്രം മതി.

Right-information-on-Ayurveda

ആയുര്‍വേദ ചികിത്സയുടെ മേന്മ | വിദേശികള്‍ ആഗ്രഹിക്കുന്നത്

ആയുര്‍വേദത്തെക്കുറിച്ച് വ്യക്തമായി പഠിച്ച്, അനുഭവിച്ച് വിദേശികള്‍ക്കായി ഇംഗ്ലീഷില്‍ എഴുതിയ ഒരു പുസ്തകം ഇന്നില്ല. നിര്‍ദ്ദേശിക്കുന്നതില്‍ പ്രധാനം വിദേശികളുടെ അനുഭവസാക്ഷ്യങ്ങള്‍ മാത്രവും ആദ്യമിതെല്ലാം പഠിച്ച് പിന്നീട് അനുഭവിച്ച് എല്ലാമറിയണമെന്നതാണ് വിദേശികളുടെ ശക്തമായ ആഗ്രഹം.

Legacy-of-Ayurveda

സമ്പന്നം നമ്മുടെ പൈതൃകം

വികസിതരാഷ്ട്രങ്ങള്‍ അനേക വര്‍ഷം ആധുനികസൗകര്യങ്ങളോടെ കോടാനുകോടികള്‍ ചിലവഴിച്ചിട്ടും ഫലം കാണാത്ത പലതും ആയുര്‍വേദ ചികിത്സയിലൂടെ ഫലപ്രാപ്തി വരുന്നു എന്ന് പറയുമ്പോള്‍ അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ അനുഭവിച്ചറിയുന്നവര്‍ അതിന്‍റെ ആരാധകരാവുന്നതിന് തെളിവുകള്‍ എത്രയോ നമ്മുടെ മുന്നിലുണ്ട്.

Interview-with-Arya-Vaidya-Pharmacy-Coimbatore-Krishnakumar

ലോകം ഉറ്റുനോക്കുന്നത് ദൈവീക ചികിത്സയെ

അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്ന പാരമ്പര്യ ഭാരതീയ ചികിത്സാശാസ്ത്രമായ ആയുർവേദത്തിന്റെ രോഗശമനമെന്ന മഹത്വത്തെ, അറിവിനെ ലോകാരോഗ്യ സംഘടനക്കുമുന്നില്‍ ഉദാഹരണ സഹിതം വ്യക്തമാക്കിനല്‍കുകയും, ആയുര്‍വ്വേദത്തെ ആഗോളതലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ അമരക്കാരനും, അവിനാശിലിംഗം സര്‍വ്വകലാശാല ചാന്‍സലറുമായ പത്മശ്രീ. ഡോ. പി. ആര്‍ കൃഷ്ണകുമാര്‍.

Dr-Antonio-Morandi-Italy-Ayurveda-Point

ഗവേഷണങ്ങളുടെ ഉത്തരംതേടി ആയുര്‍വേദത്തിലേക്ക്

ഡോ. അന്‍റോണിയോ മൊറാന്‍റി എന്ന ന്യൂറോസയിന്‍റിസ്റ്റ് ആയുര്‍വ്വേദത്തിനെയും, ഭാരതത്തെയും അഗാധമായി സ്നേഹിക്കുന്നു. ഇറ്റലിയില്‍ സ്വന്തമായി ആയുര്‍വ്വേദ ചികിത്സാലയവും, വിദ്യാലയവും നടത്തുന്നു. വായനക്കാരെപ്പോലെ എന്തു കൊണ്ടാണിത് സംഭവിച്ചത് എന്ന ചോദ്യത്തിന് ഉത്തരമേകുന്നു ഡോ. അന്‍റോണിയോ മൊറാന്‍റി ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ എഴുത്തിലൂടെ.

the-eight-parts-of-ashtanga-yoga

അഷ്ടാംഗയോഗം – ശാസ്ത്രീയമായ പദ്ധതി

എട്ടംഗങ്ങളോടു കൂടിയതാണ് അഷ്ടാംഗയോഗം. അവയുടെ ക്രമാനുസൃതമായ സാധനയാണ് യോഗി അനുഷ്ഠിക്കേണ്ടത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ടംഗങ്ങള്‍.

Ayurveda-demonstration-for-Italian-Ayurveda-Students-Itoozhi-Ayurveda

ആയുര്‍വ്വേദ പഠനം, വിദേശ സമീപനം

ഇറ്റലിയില്‍ 15 വര്‍ഷം മുമ്പാണ് ആയുര്‍വേദ കോളേജ് തുടങ്ങുന്നത്. അന്ന് കോഴ്സ് കഴിഞ്ഞവര്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കാന്‍ പ്രയാസമായിരുന്നു. 2009 മുതല്‍ കോഴ്സ് കഴിഞ്ഞ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദം പ്രാക്ടീസ് ചെയ്യാന്‍ നിയമം അനുവദിച്ചു.

ഹെല്‍ത്ത് ടൂറിസം

വിദേശികള്‍ നല്ല ഗുണമേന്മയുള്ള ചികിത്സകള്‍ തേടിയാണ് മറ്റ് രാജ്യങ്ങളെ പ്രത്യേകിച്ച് ഭാരതത്തെ ആശ്രയിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്. തങ്ങളുടെ രാജ്യത്ത് നല്ല ചികിത്സക്കുള്ള ലഭ്യതക്കുറവോ അല്ലെങ്കില്‍ അതിന് വരുന്ന സാമ്പത്തിക ചിലവോ ഒരു കാരണമാണ്.

Relevance-of-Yoga-Vidya

യോഗവിദ്യയുടെ പ്രസക്തി

ഒരു വ്യായാമം എന്ന നിലക്ക്, യോഗംകൊണ്ട് ശരീരപുഷ്ടിയും, ബലവും, ദാര്‍ഢ്യവും കൈവരുന്നു. എന്നാല്‍, കേവലം ഉപരിപ്ലവമായ ഒരു വ്യായാമമുറ മാത്രമല്ല യോഗം.

nut-grass

മുസ്ത പര്‍പ്പടകം ജ്വരേ

ആഹാരത്തിന് രുചി പ്രദാനം ചെയ്യാനും ദാഹത്തെ അകറ്റാനും മുത്തങ്ങ നല്ലതാണ്. രക്തത്തെ ശുദ്ധീകരിക്കാനും അണുക്കളെ ഇല്ലാതാക്കുവാനും മുത്തങ്ങ പലരീതിയില്‍ ഉപയോഗിച്ചു വരുന്നു, മുത്തങ്ങ പൊതുവെ ആമാശയത്തിലെയും പക്വാശയത്തിലെയും രോഗങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ്.

Ayurveda Life Style

നല്ല ആരോഗ്യത്തിന് ശരിയായ ജീവിതരീതി- ആയുര്‍വേദ കാഴ്ചപ്പാടുകള്‍

പരിസ്ഥിതി മലിനീകരണം പകര്‍ച്ചവ്യാധികള്‍ക്കും പുതുരോഗങ്ങള്‍ക്കും വഴിതെളിക്കുമെന്നും അതുവഴി പ്രദേശവും (ഭൂമിയും), കാലാവസ്ഥാവ്യതിയാനവും, വായുവും വെള്ളവും മലിനീകരിക്കപ്പെടുന്നത് മനുഷ്യന്‍റെ തെറ്റായ വികസന സങ്കല്പത്തിന്‍റെ ഭാഗമാണെന്ന് ‘ജനപദോധ്വംസനിയം’ എന്നീ അധ്യായങ്ങളിലൂടെ ആയുര്‍വ്വേദ ആചാര്യനായ ചരകന്‍ ‘വൈദ്യശാസ്ത്രത്തിന്’ ആരോഗ്യ സംരക്ഷണത്തിന്‍റെ പുതിയ ഉള്‍ക്കാഴ്ച നല്‍കി.

Sri-Sri-Ravisanker-10-Rules-for-Good-Living

ജീവിതത്തില്‍ അനുഷ്ഠിയ്ക്കേണ്ട പത്ത് നിയമങ്ങള്‍

ഈ പത്തുനിയമങ്ങള്‍ (അഞ്ച് യമങ്ങളും അഞ്ച് നിയമങ്ങളും) പാലിയ്ക്കുമ്പോള്‍ നിങ്ങള്‍ ശക്തനായി തീരുന്നു. നിങ്ങള്‍ പൂര്‍ണ്ണനായി തീരുന്നു. നിങ്ങളുടെ ഉള്ളം (മനസ്സ്) ശുദ്ധമായിത്തീരുമ്പോള്‍ പുറവും ശുദ്ധമായി തീരുന്നു.

Healthy-Eating-in-Thirukkural

തിരുക്കുറളും ആയുര്‍വേദവും

തിരുക്കുറളിന്‍റെ 95ാമത്തെ അധ്യായത്തിന് മരുന്ത് (മരുന്ന്) എന്നാണ് ശീര്‍ഷകം. ഇവിടെ മരുന്ന് എന്ന വാക്ക് ഔഷധം എന്ന പരിമിതമായ അര്‍ത്ഥത്തിലല്ല, ചികിത്സ, രോഗമുക്തി, എന്നീ വിപുലമായ അര്‍ത്ഥങ്ങളിലും കൂടിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നു കാണാം.

സുഭാഷിതം

മനോനിരോധനമാകുന്ന ജലം കൊണ്ട് ആത്മാവാകുന്ന നദി നിറയണം, സത്യമാകുന്ന കയറും, സൗശീല്യമാകുന്ന തീരവും, കരുണയാകുന്ന തിരമാലയും അതിലുണ്ടാവണം.ഹേ ധര്‍മ്മപുത്രാ! നീ ഈ നദിയില്‍ സ്നാനം ചെയ്യൂ. മനഃശുദ്ധിയ്ക്ക് ഏകമാര്‍ഗ്ഗം ഇതുമാത്രമാണ്.

Body-cleansing-detoxifiation-through-Yoga

ശരീരശുചീകരണം യോഗയിലൂടെ

ബാഹ്യവും ആന്തരീകവുമായ ശുചിത്വത്തിലൂടെ ശാരീരികമാനസീക ശുദ്ധിയും സമതുലനവും സാധ്യമാക്കുകയാണ് യോഗയിലൂടെ ലക്ഷ്യം വെക്കുന്നത്. കുളിയിലൂടെയും മറ്റും ബാഹ്യശുദ്ധി കൈവരുത്തി യോഗാസനങ്ങളിലൂടെയും പ്രാണായാമത്തിലൂടെയും ഷഡ് കര്‍മ്മങ്ങളിലൂടെയുമാണ് ആന്തരീക ശുദ്ധി വരുത്തുന്നത്.

യോഗ ചികിത്സ

ശരീരത്തിലെ മാലിന്യം രോഗവും, ശുദ്ധി ആരോഗ്യവുമാണ്. യോഗം ശുദ്ധീകരണ പ്രക്രിയയാണ്. അത് നിത്യം ശീലിച്ചാല്‍ രോഗം ബാധിക്കുകയില്ല. മാലിന്യത്താല്‍ പ്രവര്‍ത്തന വൈകല്ല്യം സംഭവിക്കുന്നതാണ് രോഗം. അതിനെ നീക്കലാണ് യോഗം.

Yoga-and-Mental-Health

യോഗയും മാനസികാരോഗ്യവും

മനുഷ്യന്‍റെ സാധാരണ ബോധമണ്ഡലത്തെ അത്യുത്തമവും അത്യുന്നതവുമായ മറ്റൊരു മേഖലയിലേക്ക് ഉയര്‍ത്താനുള്ള അഭ്യാസമാണ് ധ്യാനം. ധ്യാനം മനസ്സിന്‍റെ കേന്ദ്രീകരണമാണ്. അത് മനസ്സിനെ വിമലീകരിക്കുന്നു.

Treating-Depression-in-Ayurveda

വിഷാദ രോഗം

വിഷാദം എന്ന രോഗം ഏത് പ്രായക്കാരിലും കാണുന്നതാണ്. എന്നാല്‍ കൂടുതല്‍ കണ്ടു വരുന്നത് 20-നും 30-നും ഇടയിലുള്ളവര്‍ക്കാണ്. കൂടാതെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പാര്‍ക്കിന്‍സണ്‍സ് രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും അതോടൊപ്പം വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കൂടി കണ്ടേക്കാം.

Good-Intellect-Good-Mind-Ayurveda

നല്ല ബുദ്ധിക്ക് നല്ല മനസ്സ്

കലുഷിതമായ കുടുംബാന്തരീക്ഷത്തില്‍ ഒരു കുട്ടിക്കും മനസ്സിനെ ഏകാഗ്രമാക്കി പഠനത്തിന് ശ്രദ്ധകൊടുക്കുവാന്‍ സാധിക്കുകയില്ല. മറ്റൊന്ന് അമിതമായ മാനസികസമ്മര്‍ദ്ദമാണ്. ഇത്തരം സാഹചര്യങ്ങള്‍ മനസ്സിലാക്കി രക്ഷിതാക്കള്‍ കുട്ടികളെ സ്വഛമായ രീതിയില്‍ പഠിപ്പിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഒരു പരിധിവരെ അവര്‍ക്ക് ഉന്നത വിജയം കൈവരിക്കുവാന്‍ സാധിക്കും.

mental-health-of-children-and-creativity

കുട്ടികളുടെ മാനസികാരോഗ്യവും-കലകളും

കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് സുപ്രധാനമാണ്. ചിത്രം, നൃത്തം, സംഗീതം, അഭിനയം തുടങ്ങിയ വിവിധങ്ങളായ കലകളോട് പൊതുവെ അതിയായ താല്പര്യമുള്ളവരാണ് കുട്ടികള്‍.

Good-Childhood-values-Upbringing-Grand-Parents-Children

കുഞ്ഞു മനസ്സിന് വഴികാട്ടി

അമ്മമ്മ, മുത്തച്ഛന്‍, പേരമ്മ, പേരപ്പന്‍, അമ്മാമന്‍, അമ്മായി എന്നിങ്ങനെ നീളുന്ന കൂട്ടുകുടുംബാംഗങ്ങളുടെ കരുതലും സ്നേഹവായ്പ്പും ഉപദേശങ്ങളുമൊക്കെ ആ കാലത്തിന്‍റെ കൂടപ്പിറപ്പായിരുന്നു. വളര്‍ന്നു വരുന്ന കുട്ടികളില്‍ അത് എന്തു ബോധം പകര്‍ന്നുവെന്ന് ചോദിച്ചാല്‍ എടുത്തു കാട്ടാന്‍ അക്കമിട്ടു നിരത്തുന്ന കുറേ പാഠങ്ങളൊന്നുമില്ല.

Benefits-of-Sleep

ഉറക്കം, ശരീരത്തിനും മനസ്സിനും

സാധാരണയായി 6 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കുന്നത് നല്ലതാണ്. കൃത്യമായി പറഞ്ഞാല്‍ രാത്രി 10 മണിക്ക് കിടന്ന് രാവിലെ 4 മണിക്കോ 5 മണിക്കോ എഴുന്നേല്‍ക്കുന്നതാണ് ഉത്തമം.

arogya-swaraj-mahtma-gandhis-philosophy

“ആരോഗ്യസ്വരാജ്” – മഹാത്മാവിന്‍റെ ആരോഗ്യചിന്തകള്‍

‘കീ ടു ഹെല്‍ത്ത്’ എന്ന പേരില്‍ അദ്ദേഹം രചിച്ച ആരോഗ്യചിന്തകള്‍ അടങ്ങിയ ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ അദ്ദേഹം വിഭാവനം ചെയ്ത സമരമാര്‍ഗ്ഗങ്ങളെല്ലാം തന്നെ ഉരിത്തിരിഞ്ഞത് ഈ ആരോഗ്യചിന്തകളില്‍ നിന്നാണെന്നത് വളരേ ശ്രദ്ധേയമാണ്.

book-review-of-uyirarivu-by-dr-p-m-madhu

ആരോഗ്യത്തിന് ഒരു കൈപ്പുസ്തകം

ആരോഗ്യത്തിന്‍റെ പരമമായ മൂല്യത്തെക്കുറിച്ചുള്ള അവബോധത്തെ വൈദ്യവൃത്തിയുടെ മര്‍മ്മമായ ധര്‍മ്മത്തെ ജനഗണങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാനുള്ള ഒരു മഹിത ചിന്തയുടെ പ്രതിഫലനമാണ് ഡോ.പി.എം.മധുവിന്‍റെ ‘ഉയിരറിവ്’ എന്ന നോവല്‍.

Alpinia-calcarata-Rosc-cultivation-India

ഔഷധസസ്യകൃഷി : സര്‍ക്കാര്‍ തലത്തില്‍

വനങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വനങ്ങളായി മാറുന്ന ഈ കാലത്ത് ഔഷധ സസ്യകൃഷി വ്യാപിക്കുന്നതിലൂടെ മാത്രമേ ഭാവിയില്‍ ഗുണനിലവാരമുള്ള ആയുര്‍വ്വേദ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനാകൂ.