സിക്ക വൈറസും കാണാച്ചരടുകളും

Zikka-Virus

രാജസ്ഥാനില്‍ 110 പേര്‍ക്ക് ഇതുവരെ സിക്ക ബാധിച്ചതായാണ് വിവരം. കേരളത്തിലും ഇവന്‍ കഴിഞ്ഞ വര്‍ഷം ഒന്ന് എത്തിനോക്കിയിരുന്നു. നമുക്ക് സ്വാതന്ത്ര്യം കിട്ടിയ കൊല്ലം 1947 ല്‍ ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളില്‍ കണ്ടെത്തിയതാണീ വൈറസിനെ. (കുരങ്ങന്‍മാര്‍ മാത്രം സത്യത്തില്‍ ഒരു വലിയ സംഭവം തന്നെയാണെ എത്ര മഹാവ്യാധികളാണോന്നോ ഇവര്‍ക്കുള്ളത്) 21 വര്‍ഷത്തിനുശേഷം 1968 ല്‍ നൈജീരിയയില്‍ മനുഷ്യരിലും ഈ രോഗം കണ്ടെത്തി. ബ്രസീലില്‍ 2015 മെയ് വരെ 13 ലക്ഷം പേരെ ഈ രോഗം ബാധിച്ചുവെന്നാണ് കണക്ക്. തത്ഫലമായി 4000 കുട്ടികള്‍ക്ക് തലച്ചോറ് ചെറുതാകുന്ന അസുഖം (Microephaly) ബാധിച്ചു വെന്ന് പറയപ്പെടുന്നു.

ഫ്ളേവി വൈറസ് കുടുംബത്തില്‍പ്പെട്ട ഈ വൈറസ് കൊതുകുവഴിയാണ് പകരുന്നത്. ഈഡിസ് കൊതുകാണ് (ചിക്കന്‍ഗുനിയ ഫെയം) ഇവിടേയും താരം.

 

രോഗലക്ഷണങ്ങള്‍

ചെറിയ പനി, തലവേദന, ദേഹത്ത് തിണര്‍പ്പുകള്‍, കണ്‍ചുവപ്പ്, പേശിവേദന എന്നിവയാണ് ലക്ഷണം. ഡങ്കി, ചിക്കന്‍ ഗുനിയ അഞ്ചാം പനി, എന്നിവ പോലെ തോന്നാം. സ്വയം ചികിത്സിച്ചു നാശമാക്കരുത് എന്ന് സാരം. രക്ത പരിശോധനയിലൂടെ രോഗം കണ്ടെത്തുവാന്‍ കഴിയും. രോഗം നമ്മുടെ നാട്ടില്‍ എത്തിയാല്‍ പരിശോധനാ കിറ്റുകളും നാട്ടിലെത്തികൊള്ളും.

സിക്ക ബാധിച്ചവരില്‍ ചിലര്‍ക്ക് ശരീര തളര്‍ച്ച വരാമെന്നും (Guillain Barre Syndrome) ഗര്‍ഭിണികളില്‍ ആദ്യ മൂന്ന് മാസങ്ങളില്‍ രോഗം പിടിച്ചാല്‍ ജനിക്കുന്ന കുഞ്ഞിനു തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥ വരുമെന്നതും ഈ രോഗത്തെ ഭീകരമാക്കുന്നു.

എന്താണ് പ്രതിവിധി ?

മരുന്നില്ലെന്ന് കരുതി പേടിക്കേണ്ട. ആധുനിക വൈദ്യശാസ്ത്രം മാത്രം നിലവിലുള്ള രാജ്യങ്ങള്‍ പേടിക്കട്ടെ. ഇന്ത്യയില്‍ സമാന്തര ചികിത്സക്കായി ഒരു വകുപ്പ് തന്നെയുണ്ട്. ‘ആയുഷ്’ വകുപ്പില്‍ ആയുര്‍വേദം യോഗ, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ വകുപ്പുകള്‍ ഉണ്ട്. ഇവര്‍ക്കാര്‍ക്കും വൈറസ്/ ബാക്ടീരിയ മുതലായ രോഗകാരികളെ പേടിയില്ല. ശരീരത്തിന്‍റെ പ്രതിരോധ തകരാര്‍ രോഗകാരണമെന്നും രോഗാണുക്കള്‍ പിന്നീടു വരുന്നവരുമാണെന്നാണ് സമാന്തര ചികിത്സാരീതികള്‍ കരുതുന്നത്.

ലോകത്തിലെ മുഴുവന്‍ കൊതുകിനെയും കൊന്നുതീര്‍ത്തിട്ട് മനുഷ്യന്‍ ജീവിക്കണം. എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്. നമ്മുടെ ശരീരത്തിന്‍റെ പതിനായിരത്തൊന്നു വലിപ്പമില്ലാത്ത കൊതുക് കടിച്ചിട്ട് പത്തുലക്ഷത്തിന്‍റത്ര വലുപ്പമില്ലാത്ത വൈറസ് ബാധിച്ച് നമ്മള്‍ മരിക്കേണ്ടി വരിക എന്ന പരിഹാസ്യ അവസ്ഥയിലാണ് മനുഷ്യന്‍റെ സ്ഥിതി. അത്രയൊന്നും പേടിക്കേണ്ടതില്ല.. ധൈര്യമായിരിക്കുക.

രോഗം പിടിക്കണമെങ്കില്‍

1) കൊതുകിനു രോഗമുണ്ടാകണം. കൊതുക് വളരാന്‍ അനുകൂലമായ അന്തരീക്ഷ സാഹചര്യം അഥവാ കാലാവസ്ഥ അനുകൂലമാകണം. എത്ര കൊതുകു (രോഗം ബാധിച്ച കൊതുക്) കടിച്ചാലാണ് നമുക്ക് രോഗം പിടിക്കുക. എന്നു പോലും വൈദ്യശാസ്ത്രത്തിന് വ്യക്തതയില്ലെന്നറിയുക.
2) വൈറസ് പെരുകാന്‍ അനുകൂലമായ അന്തരീക്ഷ താപനിലയും ആര്‍ദ്രതയും വേണം.
3) മനുഷ്യന്‍റെ പ്രതിരോധശേഷി കുറഞ്ഞിരിക്കണം (വ്യക്തികളില്‍  സ്റ്റിറോയിഡ് മരുന്നുകളുടെ ഉപയോഗം കൊണ്ടും മറ്റും പ്രതിരോധശേഷി കുറഞ്ഞേക്കാം. അതുപോലെ കാലാവസ്ഥ മാറ്റം-തുടര്‍ച്ചയായ മഴ പോലുള്ളവ-ഒരു പ്രദേശത്തിലെ ആകെ ജനങ്ങളുടെ പ്രതിരോധശേഷിയെ കുറച്ചേക്കാം. അതാണ് ഒരു പ്രത്യേക സ്ഥലത്ത് പകര്‍ച്ച വ്യാധി പടര്‍ന്നു പിടിക്കാന്‍ കാരണം. എന്നാല്‍ പോലും എല്ലാവര്‍ക്കും എന്തുകൊണ്ട് രോഗം പിടിക്കുന്നില്ല.)

മേല്‍പ്പറഞ്ഞവയില്‍ നമുക്ക് പരസഹായമില്ലാതെ നിയന്ത്രിക്കാന്‍ കഴിയുന്നത് നമ്മുടെ ആരോഗ്യത്തെ മാത്രമാണ്. നമ്മുടെ പ്രതിരോധശേഷി ശക്തമാണെങ്കില്‍ ഒരു രോഗാണുവിനെയും, കൊതുകിനെയും പേടിക്കേണ്ട. അതല്ല കൊതുകിനെ കൊല്ലാനാണ് നമുക്കു താല്പര്യമെങ്കില്‍ പിന്നീട് നമ്മള്‍ ഈച്ചയെയായിരിക്കും കൊല്ലേണ്ടി വരിക.
ഗവേഷണങ്ങള്‍ നടക്കുന്നതു മുഴുവന്‍ രോഗകാരികള്‍ക്ക് പിന്നാലെയാണ്. എന്തുകൊണ്ട് പകര്‍ച്ച വ്യാധി പടര്‍ന്ന നാട്ടില്‍ ഒന്നു രണ്ടു പേരെങ്കിലും രോഗം വരാതെ രക്ഷപ്പെട്ടെന്ന് ആരും ഗവേഷണം നടത്തുന്നില്ല. ഓരോ മുക്കിലും മൂലയിലും കഫ, മല, മൂത്ര പരിശോധന ലാബുകളുണ്ട്. വിസര്‍ജ്ജ്യങ്ങളെ പരിശോധിക്കാനാണ് നമുക്കെല്ലാം താല്പര്യം. മനുഷ്യന്‍ തിന്നുന്ന ഭക്ഷണത്തിലെ വിഷവും മായവും കണ്ടുപിടിക്കാനും പരിശോധിക്കാനും എത്ര കുറച്ച് ലാബുകളാണുള്ളത്?

ശാശ്വതമായ ആരോഗ്യത്തിന് വേണ്ടത് ശുദ്ധമായ ഭക്ഷണം, ജലം, വായു, മനസ്സമാധാനം, വിശ്രമം, വിനോദം, ഉറക്കം, വ്യായാമം, വിസര്‍ജ്ജനങ്ങള്‍, ക്രമമായ മാസമുറ എന്നിവയെല്ലാമാണെന്നിരിക്കെ അവയ്ക്കൊന്നും അര്‍ഹമായ പരിഗണന കൊടുക്കാതെ ‘റെഡിമയ്ഡ്’ ആരോഗ്യ ദാതാക്കളോടാണ് നമുക്ക് താല്പര്യം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ തിരസ്ക്കരിക്കുന്നവരെ പേടിപ്പിച്ച് വരുതിയിലാക്കാം. എന്നൊരു വൈദ്യവിദ്യ നിലവിലുണ്ട്.

ഇപ്രകാരം നിങ്ങളെ പേടിപ്പിക്കുന്നതെങ്ങിനെയെന്ന് പറഞ്ഞു തരാം. ഇനി കുറച്ച് നാളുകള്‍ക്കുള്ളില്‍ നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്നത്.

1) സിക്ക വൈറസ് ഭയങ്കരനാണ്. ജനിക്കുന്ന കുഞ്ഞുങ്ങള്‍ കഞ്ഞിത്തലയന്മാരാകുന്നു (micro cepahaly) ലൈഗികബന്ധം പാടില്ല. രക്തം, മൂത്രം വഴിയും രോഗം പകരും. (ഗുണം- ജനസംഖ്യ നിയന്ത്രണം)
2) രോഗത്തിന് സാധാരണ ലക്ഷണങ്ങള്‍ മാത്രം. തലവേദന, പനി, മേലുവേദന, കണ്ണു ചുവപ്പ്, ദേഹത്ത് തിണര്‍പ്പുകള്‍. (ഇവയില്‍ ആദ്യം പറഞ്ഞവ എതു വനിയിലും കാണാം. അഞ്ചാം പനി, ചിക്കന്‍ ഗുനിയ, ഡങ്കി എന്നിവയോട് സമാന ലക്ഷണങ്ങള്‍-എല്ലാ പനിക്കാരെയും ലാബ് ടെസ്റ്റിന് വിടും.
3) ശുദ്ധ ജലത്തില്‍ വളരുന്ന, പകലും ഓടിച്ചിട്ട് കടിക്കുന്ന, മൂളാത്ത ഏറ്റവും ചെറിയ കൊതുകായ ഈഡിസ് ആണ് രോഹവാഹകന്‍.
(നിങ്ങള്‍ക്ക് രക്ഷയില്ലെന്നര്‍ത്ഥം. പരിസരം വൃത്തിയാക്കിയാലും രക്ഷയില്ല….. കൊതുകു വല, ശരീരത്തതിന് തേക്കുന്ന കൊതുകു നിവാരിണി. നിര്‍മ്മാതാക്കള്‍ക്ക് ചാകര)
4) ഇതിന് മരുന്നിതുവരെ കണ്ടെത്തിയിട്ടില്ല. വാക്സിന്‍ ഇതുവരെ ഇല്ല. (മറ്റു ചികിത്സാരീതികളില്‍ മരുന്നുണ്ടോ എന്ന് ആരും ചോദിക്കരുത്. ചികിത്സിച്ചാല്‍ നിങ്ങള്‍ ചാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മരുന്ന് തരില്ല. മുന്‍ അനുഭവം അതാണ്. എല്ലാവരും ഞങ്ങള്‍ ഉടനെ കണ്ടുപിടിക്കുന്ന വാക്സിന്‍ എടുക്കണം. സര്‍ക്കാര്‍ സബ്സിഡി ഞങ്ങള്‍ക്ക് തരും.)

ഇതേ നാട്ടില്‍ നിന്നും എബോള വൈറസിനെ ഇറക്കുമതി ചെയ്യാന്‍ നോക്കിയെങ്കിലും അത് വേണ്ടത്ര ക്ലിക്കു ചെയ്തില്ല. മാത്രവുമല്ല അത് ശരിക്കും ഭീകരമാണുതാനും കൈവിട്ടാല്‍ രക്തസ്രാവത്തോടെ ആളുകള്‍ മരിക്കും. അതുകൊണ്ടാണ് തമ്മില്‍ നിസാരനായ ഇവനെ പുറത്തെടുത്തെടുത്തത്.

ഇതിലെ വിളവെടുപ്പുകാരെ നിങ്ങള്‍ അറിഞ്ഞിരിക്കുക.

1) നാനാവിധ കൊതുകുനിവാരണ നിര്‍മാതാക്കള്‍
2) രോഗനിര്‍ണ്ണയ സാമഗ്രികള്‍ ലാബില്‍ സപ്ലെ ചെയ്യുന്നവര്‍. ഇന്ന് ലാബുകളുടെ ജോലി പുനര്‍വചിക്കപ്പെട്ടിരിക്കുന്നു. രോഗം കണ്ടെത്തലല്ല രോഗമില്ലെന്ന് തെളിയിക്കാനെണ് ടെസ്റ്റുകള്‍ നടത്തുന്നത്. ഇതിനായി വല്ല്യ ആശുപത്രികള്‍ വരെ ഓഫര്‍ പ്രഖ്യാപിക്കുന്നു. ഒരു എം.ആര്‍.ഐ സ്കാന്‍ എടുത്താല്‍ അല്ലെങ്കില്‍ ഒരു ഫുള്‍ സിസ്റ്റം ചെക്കപ്പ് ചെയ്താല്‍ പ്രത്യക്ഷരോഗമില്ലാത്തവരില്‍ 80% പേരെങ്കിലും അന്നുമുതല്‍ ജീവിതശൈലി രോഗത്തിന്‍റെ നിഴലിലാകുന്നു.
3) ആധുനികവൈദ്യശാസ്ത്ര ഡോക്ടര്‍മാര്‍, മരുന്ന് കമ്പനിക്കാര്‍
4) വാക്സിന്‍ നിര്‍മാതാക്കള്‍
5) ആരോഗ്യ ബോധവല്ക്കരണമെന്ന് പറഞ്ഞ് നമ്മളെ പേടിപ്പിച്ച് ബോധം കെടുത്തുവാന്‍ തയ്യാറായി ദശലക്ഷങ്ങള്‍ പൊടിക്കാനും കയ്യിട്ടുവാരാനും നില്ക്കുന്നവര്‍.

ലോകത്തില്‍ ആറിലൊരാള്‍ ഇന്ത്യക്കാരനാണല്ലോ…. 100 കോടിയിലധികം ജനങ്ങളില്‍ ഭീതിവളര്‍ത്തിയാല്‍ എത്രകോടി മറിയുമെന്ന് ചിന്തിക്കൂ.