കാലം മാറി, ഒപ്പം ആരോഗ്യ ശീലങ്ങളും. കൂണ്‍ പോലെ ഹോട്ടലുകള്‍ മുളച്ചുപൊന്തുന്നു. പുതിയ തലമുറ ജങ്ക് ഫുഡ് സംസ്കാരത്തിനൊപ്പം പായുന്നു. നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം ആവശ്യം. ഈ കാലഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പ്രാധാന്യം വലുതാണ്. ആരോഗ്യ രംഗത്തിന് കരുത്തേകാന്‍ ഭക്ഷ്യ രംഗത്ത് കൃത്യമായ പരിശോധന നടത്തിയും ബോധവല്‍ക്കരണം നല്‍കിയും നടപടികള്‍ എടുത്തും ഭക്ഷ്യസുരക്ഷാ വകുപ്പ് സമൂഹത്തിനൊപ്പം…
സ്കൂളുകളിലെ പോഷകാഹാരം
സ്കൂളില്‍ ഇപ്പോള്‍ നൂണ്‍മീല്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. നൂണ്‍മീല്‍ ഓഫീസറാണ് അതിന്‍റെ കാര്യങ്ങള്‍ നോക്കി നടപ്പാക്കുന്നത്. ഓരോ ദിവസവും ടൈംടേബിള്‍ തയ്യാറാക്കി പോഷകസമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. അതിന്‍റെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നോക്കാന്‍ ജില്ലാ തലത്തിലും ജില്ലാ തലത്തിലും കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ പരിശോധന നടത്തുകയും വേണ്ട മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യാറുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ ഓള്‍ ഇന്ത്യ ലെവലില്‍ സേഫ് ആന്‍ഡ് ന്യൂട്രിഷ്യസ് ഫുഡ് അറ്റ് സ്കൂള്‍ എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പദ്ധതി നടപ്പാക്കുന്നു. ഓരോ വര്‍ഷവും ആദിവാസി മേഖല പിന്നോക്ക മേഖല, ഗവണ്‍മെന്‍റ് സ്കൂള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി അവ തെരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ മാത്രം 33 സ്കൂളുകള്‍ തിരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കി.
ജങ്ക് ഫുഡും കുട്ടികളും
സ്കൂളിനടുത്തുള്ള ജങ്ക് ഫുഡ് നിരോധിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. സ്കൂളിന് സമീപത്ത് ബേക്കറികള്‍ നിരവധിയാണ്. കുട്ടികളെ ആകര്‍ഷിക്കാന്‍ പലതരം കളറുകള്‍ ചേര്‍ത്ത് ഭക്ഷണപദാര്‍ത്ഥങ്ങളും സുലഭം. എന്നാല്‍ പോഷകഘടകങ്ങള്‍ കുറവും കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ കുട്ടികള്‍ കൂടുതലായും കഴിക്കുന്നു. അമിതമായ് കോഴുപ്പുനിറഞ്ഞ ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഉപ്പും മധുരവും റിഫൈന്‍ഡ് മൈദയും ബേക്കറികളില്‍ ധാരാളം ഉപയോഗിക്കുന്നു. ബര്‍ഗറും പിസയും പൊറോട്ടയും എല്ലാം കുട്ടികളുടെ ഇഷ്ടം. അതുപോലെ നോണ്‍വെജ് പ്രോഗ്രാമില്‍ ഉപയോഗിക്കുന്ന അരിയുടെ ഗുണത്തെക്കുറിച്ചും ഇടക്ക് പരാതി വരാറുണ്ട.് പലപ്പോഴും ഇവ നല്‍കിക്കൊണ്ടിരുന്ന സിവില്‍സപ്ലൈസ് വകുപ്പ് ടെസ്റ്റുകള്‍ നടത്തിയും പരിശോധന നടത്തിയും ഗുണമേന്മ ഉറപ്പ് വരുത്താറുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പ് ജൂണില്‍ കമ്മിറ്റികളും പരിശോധന നടത്താറുണ്ട്. പോഷകാഹാരത്തെ കുറിച്ചുള്ള ജ്ഞാനം കുട്ടികള്‍ക്ക് നല്‍കുക. നാട്ടില്‍ ലഭ്യമായ വിഭവങ്ങള്‍ കൊണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിച്ചു.ഇതിനായി ബോധവല്‍ക്കരണം നല്‍കി കുട്ടികള്‍ക്ക് പോഷകാഹാരത്തെ കുറിച്ച് അവബോധമുണ്ടാക്കാന്‍ ഇത് വളരെ അധികം സഹായിച്ചു. ജങ്ക് ഫുഡിന്‍റെ മോശം വശങ്ങളും അവര്‍ ഇന്ന് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.
സ്കൂള്‍, കോളേജ് കാന്‍റീന്‍ സുരക്ഷ
ഭക്ഷ്യസുരക്ഷാവകുപ്പ് ഫിഷ് എന്ന പേരില്‍ ( ഫുഡ് ഇന്‍സ്പെക്ഷന്‍ ഇന്‍ സ്റ്റുഡന്‍സ് ഹോസ്റ്റല്‍) എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതനുസരിച്ച് ഹോസ്റ്റലുകളില്‍ നടത്തിയ പരിശോധനയില്‍ 36 ഹോസ്റ്റലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ രീതി മെച്ചപ്പെടുത്താന്‍ പറഞ്ഞ് നോട്ടീസ് കൊടുത്തു. ശുചിത്വ കാര്യങ്ങള്‍, റോ മെറ്റീരിയല്‍ എന്നിവയിലൊക്കെ നിരവധി പ്രശ്നമുണ്ടായിരുന്നു. ഇവിടങ്ങളില്‍ പരിശോധനയും നടപ്പാക്കാക്കും. കളക്ടര്‍ ചെയര്‍മാനായുള്ള ഭക്ഷ്യസുരക്ഷാ ഉപദേശക കമ്മിറ്റി വൃദ്ധസദനങ്ങള്‍, ഷെല്‍ട്ടര്‍ ഹോം, അനാഥമന്ദിരങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെയാണ് പലയിടത്തും കാന്‍റീന്‍ നടത്തുക. ചിലയിടത്ത് പുറമേ കരാര്‍ കൊടുക്കും. ഇവിടങ്ങളില്‍ ആണ് പരാതികള്‍ കൂടുതല്‍. വൃത്തിഹീനമായ അടുക്കള, പുറത്തുനിന്നും ഭക്ഷണം പാകം ചെയ്തുകൊണ്ടുവരിക പോലുള്ളവ ഇവിടെ ഉണ്ട്. ചില ഹോസ്റ്റലുകളില്‍ ഫുഡ് പോയ്സണിങ് പോലുള്ളവ കാണാറുണ്ടല്ലോ. ഇത്തരം സ്ഥാപനങ്ങളിലെല്ലാം ഫുഡ്സേഫ്റ്റി സൂപ്പര്‍വൈസര്‍ ട്രെയിനിങ് കഴിഞ്ഞ ഒരാളെ വേണമെന്ന നിയമം വരുന്നുണ്ട്.
ഹോട്ടല്‍ ഭക്ഷണവും സുരക്ഷയും
ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ട്രെയിനിങ് നടപ്പാക്കിയിരുന്നു. ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷാ കാര്യങ്ങളില്‍ ട്രെയിനിങ് കഴിഞ്ഞ ഒരാളെ നിയമിക്കല്‍ കര്‍ശനമാക്കും. കണ്ണൂരില്‍ 10 പഞ്ചായത്തുകളെ മാതൃക ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളാക്കാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. അവിടെയുള്ള സ്കൂളുകളെയും സ്ഥാപനങ്ങളെയും പ്രത്യേകം പരിശോധിച്ച് ഭക്ഷ്യസുരക്ഷ നടപ്പാക്കും. സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷണത്തിന് കൊടുക്കുന്ന തുക വര്‍ദ്ധിപ്പിച്ചാല്‍ ഗുണകരമാവും.
കാന്‍റീന്‍ പാചകം
ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമം അനുസരിച്ച് പാചകം ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വേണം. ഒരു രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ടെസ്റ്റ് ചെയ്ത് അവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഒന്നും ഇല്ല എന്ന് സര്‍ട്ടിഫൈ ചെയ്യണം. ആറുമാസം കഴിയുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുകയും വേണം. ഒരു അസംബ്ലി മണ്ഡലത്തില്‍ ഒരു ഫുഡ് സേഫ്റ്റി ഓഫീസര്‍ ആണുള്ളത്. റെഗുലര്‍ ആയിട്ട് പരിശോധന നടത്തുക എന്നത് അതിനാല്‍ അസാധ്യമാണ്. ലൈസന്‍സ് എടുക്കുവാന്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ദീര്‍ഘകാലത്തേക്ക് ലൈസന്‍സ് എടുക്കാറുണ്ട് പലരും. പിന്നീട് പലരും അത് പുതുക്കാറില്ല. മറുനാടന്‍ തൊഴിലാളികള്‍ ആണ് ഇന്ന് ഹോട്ടല്‍ മേഖലയില്‍ കൂടുതലും. അവരെ വെച്ച് കൃത്രിമം നടക്കുന്നു. പല കൃത്രിമങ്ങളും നടക്കുന്നുണ്ട്.ഇത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തി വരുന്നുണ്ട്.