ഔഷധസസ്യകൃഷി : സര്‍ക്കാര്‍ തലത്തില്‍

Alpinia-calcarata-Rosc-cultivation-India

ഭൂമിയുടെ സ്വത്താണ് വനങ്ങള്‍. പ്രകൃതിയുടെ നിലനില്‍പ്പു തന്നെ വനങ്ങളുടെ സമ്പത്തിനെ കേന്ദ്രീകരിക്കുന്നു. ഒരു മരം…. തണല്‍ വിരിച്ചു നില്‍ക്കു മ്പോള്‍, അതിനു കീഴില്‍ ഒരു നിമിഷമെങ്കിലും ആശ്വാസം കൊള്ളാത്തവര്‍ ചുരുക്കം. മണ്ണിനും, വിണ്ണിനും ഇടയില്‍ മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങള്‍ക്ക് സുരക്ഷിതത്വ മേകാന്‍ ഓരോ മരത്തിനും, സസ്യത്തിനും സാധിക്കുന്നു. പ്രകൃതിയു ടെ സംതുലിതാവസ്ഥ എന്ന് ഇതിനെ വിശേഷിപ്പിക്കാം. എന്നാല്‍ മനുഷ്യന് മാത്രം സ്വന്തമായുള്ള അത്യാഗ്രഹം പ്രകൃതിയെ നശിപ്പിക്കുന്നു. മരങ്ങളും, കുന്നുകളും ദുരുപയോഗം ചെയ്ത് പ്രകൃതിയുടെ താളം തെറ്റിക്കുന്നു. കാലങ്ങളായുള്ള ചൂഷണഫലമായി ഔഷധ സസ്യങ്ങളടക്കം അമൂല്യമായ വന സമ്പത്ത് നശിച്ചു പോകുകയാണ്. കാലാവസ്ഥ മാറുന്നു. കാലം തെറ്റിയുള്ള മഴയും, വെയിലും, ഭക്ഷണവും മനുഷ്യ നെ രോഗികളാക്കുന്നു. ഇവയെല്ലാം തിരിച്ചറിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പ്രകൃതിസംരക്ഷണത്തിന്‍റെ സമയം അതിക്രമിച്ചിരിക്കുന്നു. മാതൃകകളായി വരും തലമുറക്ക് ബാലപാഠങ്ങള്‍ നുകര്‍ന്നു നല്‍കുകയും വേണം.

ആയുര്‍വ്വേദ മരുന്ന് ഉല്‍പ്പാദന മേഖലയില്‍ ഔഷധസസ്യങ്ങളുടെ ലഭ്യത കുറഞ്ഞു വരികയാണ്. ഒരു മരുന്ന് നിര്‍മ്മിക്കാന്‍ ആവശ്യമായ ഔഷധച്ചെടിക്ക് പകരം സമാനസ്വഭാവവും, ഗുണനിലവാരവുമുള്ള ഔഷധച്ചെടി ഉപയോഗിക്കുന്നതിനാല്‍ ഈ മേഖല തളരാതെ പിടിച്ചുനില്‍ക്കുന്നു. എന്നാല്‍ തല്‍സ്ഥിതി തുടര്‍ന്നാല്‍ നാളെ എന്ത് ? എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ആയുര്‍വ്വേദമരുന്ന് ഉല്‍പ്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളില്‍ 44% വനത്തില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നവയാണ്. വനേതരമായി 38 % വും മൊത്തം ഉപഭോഗത്തിന്‍്റെ 13 % മാത്രമാണ് കൃഷിയിലൂ ടെ ലഭ്യമാകുന്നത്.

വനങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വനങ്ങളായി മാറുന്ന ഈ കാലത്ത് ഔഷധ സസ്യകൃഷി വ്യാപിക്കുന്നതിലൂടെ മാത്രമേ ഭാവിയില്‍ ഗുണനിലവാരമുള്ള ആയുര്‍വ്വേദ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനാകൂ. അതുവഴി ആ രോഗ്യസുരക്ഷ ഉറപ്പാക്കാനും സാധിക്കുകയുള്ളൂ. കേരളത്തില്‍ കണ്ടെത്തിയ ഔഷധസസ്യങ്ങള്‍. 900 വും, ഇവയില്‍ ഔഷധ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.. 600വും, വംശനാശഭീഷണിയില്‍ 150 തുമാണ്. ഇതുമനസ്സിലാക്കിയാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പ്രോത്സാഹന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

2000 ല്‍ നിലവില്‍ വന്ന ദേശീയ ഔഷധ സസ്യ ബോര്‍ഡ്, ഔഷധസസ്യകൃഷിരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമം നടത്തുന്നു. വിവിധ വകുപ്പുകളെ ഏ കോപിപ്പിച്ച് ഗുണഭോക്താക്കളായ കര്‍ഷകരില്‍ എത്തിക്കുന്നു. കാര്‍ഷികഅറിവുകള്‍ പകര്‍ന്നു നല്‍കുന്നതിന് ഉപരിയായി ഔഷധ സസ്യത്തിന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഉപദേശ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായി നല്‍കുകയും, വിപണനത്തിനു വരെ അവസരം ഒരുക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെക്കുന്നത്. ദേശീയ ഔഷധ സസ്യ ബോര്‍ഡ് ഇന്ത്യയിലെ ഔഷധസസ്യ ഭൂപടത്തെ ഏഴായിതിരിച്ച് ഓരോ മേഖലയിലും ഓരോ റീജണല്‍ കം ഫസിലിറ്റേഷന്‍ സെന്‍റര്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്‍റെ ദക്ഷിണമേഖലയിലെ പ്രവര്‍ത്തനകേന്ദ്രമായി കേരളവനഗവേഷണ കേന്ദ്രത്തെ തിരഞ്ഞെടുക്കുകയും അതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

1975 മുതല്‍ വനസംരക്ഷണ ഗവേഷണരംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍മാരുടെ അറിവും, അനുഭവ പരിചയവും ഈ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാണ് ഡോ.കെ.സി ചാക്കോ റീജണല്‍ ഡയറക്ടറായും, ഡോ.യു.എം ചന്ദ്രശേഖര, ഡോ.പി.സുജനപാല്‍ എന്നിവര്‍ അടങ്ങിയ വിദഗ്ധ പാനലുമാണ് ഈ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഗുണനിലവാരമുള്ള ഔഷധ നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ മേഖലകളിലും സാമ്പത്തികവും, സാങ്കേതികവുമായ സഹായമടക്കം ഈ സെന്‍റര്‍ ഉറപ്പു വരുത്തുന്നു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക, ലക്ഷദ്വീപ്, പോണ്ടിച്ചേരി, അന്തമാന്‍ നിക്കോബാര്‍, എന്നിവിടങ്ങളാണ് പ്രവര്‍ത്തന മേഖല. കൂടാതെ സര്‍ക്കാര്‍ അംഗീകാരത്തോടെ മുന്‍കാലങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

സംസ്ഥാന തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി 2002 മുതല്‍ സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്‍റ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയതലത്തില്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നത് ഇവര്‍ മുഖാന്തരമാണ്. പരിശീലനം, സംരക്ഷണം, കൃഷി, ഗവേഷണം, എന്നീ മേഖലകളില്‍ ശ്രദ്ധ ഊന്നിയാണ് പ്രവര്‍ത്തനം. പൊതുജനങ്ങള്ക്ക് ഔഷധസസ്യത്തെക്കുറിച്ച് അവ ബോധം സൃഷ്ടിക്കാന്‍ ഗൃഹങ്ങളിലും, വിദ്യാലയങ്ങളിലും ഔഷധ തോട്ടങ്ങള്‍ നിര്മ്മിക്കുകയും, സംഭരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇവ ആവശ്യാനുസരണം മൂല്യവര്‍ദ്ധിത ഉല്പ്പനന്നമാക്കി വിപണനം സുഗമവുമാക്കുന്നു. അന്യം നിന്നു പോകുന്ന ഔഷധ സസ്യങ്ങള്‍ കണ്ടെത്തി വളര്‍ത്തി സംരക്ഷിക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

THE PROJECT REGIONAL DIRECTOR
NMPB REGIONAL–CUM-FACILITATION CENTRE
(SOUTHERN REGION)
KERALA FOREST RESEARCH INSTITUTE,
PEECHI 680653,
THRICHUR DIST, KERALA, 0487 2690100