കേരളത്തിന്‍റെ കാലാവസ്ഥയില്‍ വളരുന്ന ഒരു ജല-ചതുപ്പുനില സസ്യമാണ് ബ്രഹ്മി. പുരാതനകാലം മുതല്‍ നമ്മുടെ പൂര്‍വ്വികര്‍ ഔഷധാവശ്യത്തിനായി എടുത്തുവന്നിരുന്ന ഒരു അമൂല്യസസ്യമാണിത്. കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിവികാസത്തിനായും വൃദ്ധന്‍മാര്‍ക്ക് ഓര്‍മ്മക്കുറവ് പരിഹരിക്കുന്നതിനായും യുവാക്കള്‍ക്ക് തീഷ്ണബുദ്ധിക്കായും കഴിക്കേണ്ട ബ്രഹ്മിക്ക് മറ്റു ചില ഒഷധഗുണങ്ങള്‍ കൂടിയുണ്ട്.
സമൂലം മാംസളമായതും നിലത്ത് പടര്‍ന്ന് വളരുന്നതുമായ ഒരു ചെറുസസ്യമാണ് ബ്രഹ്മി . ഇതിന്‍റെ ശാസ്ത്രീയനാമം (Bacopa monnieri) എന്നാണ്. Plantaginaceae കുടുംബത്തിലാണ് ഇതിന്‍റെ സ്ഥാനം. അണ്ഡാകൃതിയിലുള്ള ഇലകള്‍ മാംസളവും ഹരിതാഭവുമാണ്. എട്ടു മില്ലിമീറ്റര്‍ വരെ വ്യാസം വരുന്ന പൂക്കള്‍ക്ക് ഇളം നീലയോ വെള്ളയോ നിറമായിദരിക്കും മാംസളമായ തണ്ടില്‍നിന്നും ചെറുവേരുകള്‍ പുറപ്പെടുന്നു. തണ്ടു മുറിച്ചു നട്ടാണ് പ്രജനനം. ഉത്തരേന്ത്യക്കാര്‍ നമ്മുടെ നാട്ടില്‍ കാണുന്ന കുടങ്ങല്‍ (Centella asiatica) എന്ന ചെടിയേയാണ് ബ്രഹ്മിയായി കണക്കക്കുന്നത്. രണ്ടിനും ഏകദേശം ഔരേ ഗുണങ്ങളാണുള്ളത്.
ഒരു ചെറിയ ചട്ടിയില്‍ കുറച്ചു മണ്ണും വെള്ളവും നിറച്ച് അതില്‍ ബ്രഹ്മി വളര്‍ത്തിയെടുക്കാം. ഏതൊരു വീട്ടിലും അവശ്യം വളര്‍ത്തേണ്ട ഒരു നല്ല ഔഷധച്ചെടിയാണിത്. എണ്ണ കാച്ചാനും ആയുര്‍വേദ ഔഷധങ്ങളില്‍ ചേര്‍ക്കാനും ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ പാടത്തും മറ്റും വന്‍തോതില്‍ കൃഷി ചെയ്യാവുന്നതാണ്.
ബ്രഹ്മിയിലടങ്ങിയിരിക്കുന്ന ബ്രഹ്മിന്‍, ബാകോപിന്‍ മുതലായ ആല്‍കലോയിഡുകള്‍ തലച്ചോറിലെ കോശങ്ങളില്‍ പ്രവര്‍ത്തിച്ച് ഓര്‍മ്മ, ബുദ്ധി ഇവയെ ഉത്തേജിപ്പിക്കുന്നതിനായി ശാസ്ത്രീയപഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഓവര്‍ഡോസില്‍ ഇത് തലച്ചോറിനെ മന്ദീഭവിപ്പിക്കും. അതിനാല്‍തന്നെ അമിതമായി ഈ ചെടികഴിക്കാതിരുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഔഷധപ്രയോഗങ്ങള്‍
- കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന മലബന്ധത്തിനു ബ്രഹ്മിനീര് ഒരു ടീസ്പൂണ്‍, കുറച്ച് ശര്‍ക്കരവെള്ളം ചേര്‍ത്തു
- ബുദ്ധിവികാസത്തിനായി ബ്രഹ്മിനീര്‍ 10 തുള്ളി ചേര്‍ത്ത് സ്ഥിരമായി കൊടുക്കുക. അളവിലധികമായാല്‍ ദോഷം ചെയ്യും.
- ബ്രഹ്മി 5 മി.ലി വയമ്പു പൊടിച്ച് 2 നുള്ള് ഇവ തേനില്‍ ചേര്‍ത്തു അപസ്മാര രോഗികള്‍ക്കു സ്ഥിരമായി കൊടുക്കുക. ഇംഗ്ലീഷ് മരുന്നു കഴിക്കുന്നവര്‍ക്കും ഇത് കൊടുക്കാവുന്നതാണ്. രോഗം വളരെ വേഗം സുഖപ്പെടും.
- ബ്രഹ്മി നീര്, കറിവേപ്പില അരച്ചത് ഇവ വെളിച്ചെണ്ണയിലും സമം ചേര്‍ത്ത് കാച്ചിയെടുത്ത് തലയില്‍ തേച്ചാല്‍ മുടി നന്നായി വളരുകയും അകാലനര മാറുകയും ചെയ്യും.
- ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്തു സ്ഥിരമായി കഴിക്കുന്നത് കുട്ടികള്‍ക്കുണ്ടാകുന്ന വിക്ക് മാറാന്‍ സാഹായകമാണ്.
- അറ്റാക്കിനു ശേഷം ഹൃദയപേശികള്‍ക്കു ബലക്കുറവുണ്ടാകുന്ന അവസ്ഥയില്‍ ബ്രഹ്മിനീര് നീര്‍മരുതിന് പട്ട കഷായത്തില്‍ ചേര്‍ത്തു സ്ഥിരമായി കഴിച്ചാല്‍ അത്ഭുതകരമായ മാറ്റം ഉണ്ടാകും.
- വിഷാദരോഗികള്‍ക്കും അമിതമായ മാനസികമ്മര്‍ദ്ദം ഉള്ളവരും ബ്രഹ്മിനീര്‍ തേന്‍ ചേര്‍ത്ത് സ്ഥിരമായി കഴിക്കുക.
- ബ്രഹ്മിനീരും മഞ്ഞല്‍പ്പൊടിയും ചേര്‍ത്തു 1 മാസം കഴിച്ചാല്‍ അലര്‍ജിമൂലമുണ്ടാകുന്ന ത്വഗ്രോഗം മാറിക്കിട്ടും.
- ദഹനക്കേടിനു ഹ്രഹ്മിനീരും സമം ഇഞ്ചിനീരും ചേര്‍ത്തു കഴിക്കുക.
- ബ്രഹ്മിനെയ്യ് (ബ്രഹ്മിഘൃതം) 1 ടീസ്പൂണ്‍ വീതം കുട്ടികള്‍ക്കു 2 നേരം കൊടുക്കുക. കുട്ടികള്‍ നല്ല മിടുക്കരായി വളരും
- കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം മാറിക്കിട്ടും.
- ബ്രഹ്മിനീരും തേനും ചേര്‍ത്തു കഴിച്ചാല്‍ കൊളസ്റ്റ്രോള്‍ കുറയും.
- ചെറുപ്പക്കാര്‍ക്കുണ്ടാകുന്ന രക്തസമ്മര്‍ദ്ദം മാറുവാന്‍ ബ്രഹ്മിനീര് സ്ഥിരമായി കഴിക്കുക.
- ഉറക്കുറവിന് ബ്രഹ്മിയിട്ടു കാച്ചിയ എണ്ണ തേച്ചു കുളിക്കുക. ബ്രഹ്മി
അരച്ചുകാല്‍പാദത്തില്‍ തേച്ചു കെട്ടികിടക്കുക. - ബ്രഹ്മിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് സ്ത്രീ രോഗങ്ങള്‍ക്കും ആര്‍ത്തവക്രമീകരണത്തിനും ഗുണപ്രദമാണ്.
- വ്രണങ്ങളില്‍ ബ്രഹ്മിയില ഉപ്പു ചേര്‍ത്ത് അരച്ചു പുരട്ടിയാല്‍ അത് വേഗത്തില്‍ പൊട്ടി കരിയുന്നു.
- പ്രമേഹരോഗികള്‍ക്കുണ്ടാകുന്ന നാഡിബലക്കുറവ് പരിഹരിക്കാന്‍ ബ്രഹ്മിനീര് വേങ്ങാക്കാതല്‍ കഷായത്തില്‍ കഴിക്കുക.
ബ്രഹ്മി അല്‍ഷൈമേഴ്സ് രോഗികളില്‍ ഓര്‍മ വീണ്ടെടുക്കാന്‍ ഓസ്ട്രേലിയയിലെ സ്വീന്‍ബെണെ സാങ്കേതിക മസ്തിഷ്ക ശാസ്ത്ര സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് മൂന്ന് മാസകാലത്തോളം ഗവേഷകര്‍ നടത്തിയ രണ്ടു പരീക്ഷണങ്ങളിലും ബ്രഹ്മിയുടെ ഗുണം അംഗീകരക്കപ്പെടുകയായിരുന്നു. ബ്രഹ്മിസത്ത് അല്‍ഷൈമേഴ്സ് രോഗികളുടെ തലച്ചോറിനെ നീര്‍ക്കെട്ടും ലോഹസാന്നിധ്യവും കുറയ്ക്കുമെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ടത്രേ. ബ്രഹ്മി അല്‍ഷൈമേഴ്സിന് മരുന്നായുപയോഗിക്കാകുമോ എന്നറിയാന്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.
നമ്മുടെ പിതാമഹന്മാര്‍ ആരോഗ്യരക്ഷക്കായി ചെയ്തിരുന്ന ഇത്തരം പ്രയോഗങ്ങളെ പുച്ഛിച്ചു തള്ളി വിദേശമരുന്നുകളെ പൂര്‍ണ്ണമായും ആശ്രയിച്ച പുതുതലമുറ മാരകരോഗങ്ങളുടെ പിടിയിലമര്‍ന്നു നെട്ടോട്ടമോടുന്ന ഇക്കാലത്ത് മണ്‍മറയാറായ നമ്മുടെ ഈ വിജ്ഞാനങ്ങള്‍ തിരികെ പിടിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമായി മാറിയിരിക്കുകയാണ്.