സംവിധായകനാവുക എന്ന സ്വപ്നവുമായി തന്നെയാണ് ഞാന്‍ മദ്രാസിലെ സിനിമാ ലോകത്തേക്ക് വണ്ടി കയറിയത്. കഥയെഴുത്തും തിരക്ക ഥാ രചനയും ഒക്കെയായി കുറേ നാളുകള്‍ കഴിഞ്ഞെങ്കിലും സംവിധായകന്‍ ആവുക എന്ന സ്വപ്നം ഞാന്‍ കൈവിട്ടില്ല. അതില്‍ കുറഞ്ഞ ഒന്നും ആകാ ന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. സിനിമ ഒരു ടീം വര്‍ക്കാണെങ്കില്‍ കൂടി, ആത്യന്തികമായി അത് സംവിധായകന്‍റെ കലയാണ് എന്ന് കരുതിയിരുന്നതു കൊണ്ടാണ് ആ വിചാരം എന്നില്‍ ബലപ്പെട്ടത്.
