അന്ന് സുശ്രുതം നിർദ്ദേശിച്ച ശസ്ത്രക്രിയ ഉപകരണങ്ങളുടെ മോഡിഫിക്കേഷൻ മാത്രമാണ് ഇന്നുള്ള മിക്ക ഉപകരണങ്ങളും. ശസ്ത്രക്രിയ നടത്തിയിരുന്ന സമയങ്ങളിൽ അനസ്തേഷ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുകയാണെങ്കിൽ അന്ന് ഔഷധങ്ങളിട്ടു സംസ്കരിച്ചെടുത്ത മദ്യവും, കഞ്ചാവും, കറുപ്പും ഉപയോഗിച്ച് രോഗികളെ ശസ്ത്രക്രിയ ചെയ്യുമ്പോൾ മയക്കികിടത്തുന്നതിന് വിവിധ ഔഷധങ്ങൾ നിർമ്മിച്ചിരുന്നു.
