ബുദ്ധകാലഘട്ടത്തിന്‍റെ ഉദ്ഭവം മുതലാണ് ഭാരതീയ ശല്യതന്ത്രശാഖ തീര്‍ത്തും ശോചനീയമാക്കപ്പെട്ടത്. ബുദ്ധധര്‍മ്മത്തിന്‍റെ ഭാഗമായി ജന്തു ഹിംസ തടയുകയും ദയയും, അഹിംസയും ഉപദേശിക്കാന്‍ തുടങ്ങിയത്. ആ കാലം മുതല്‍ ശല്യ ചികിത്സ ചെയ്യുന്ന വൈദ്യന്മാരെയും.രോഗികളെയും നിയന്ത്രിക്കുവാന്‍ തുടങ്ങി.അങ്ങിനെ വൈദ്യന്മാര്‍ ശല്യ ചികിത്സ ഉപേക്ഷിക്കുകയും ഔഷധങ്ങള്‍ കൊണ്ടുള്ള ചികിത്സകള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തു.
