സര്‍ജറി ആയുര്‍വേദത്തിലോ?

Ayurveda-Doctors-can-do-Surgery

പ്രാക്ടീസ് തുടങ്ങിയ കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്ന ഒരു ചോദ്യമാണ് “സര്‍ജറി ആയുര്‍വേദത്തിലോ?” എന്ന്. ഞന്‍ അവരോട് തിരിച്ചും ചോദിക്കും.
“ആരാണ് സര്‍ജറിയുടെ പിതാവ്?”
“സുശ്രുതന്‍”, വളരെ വ്യക്തമായ ഉത്തരം തന്നെ കിട്ടാറുമുണ്ട്.
അപ്പോള്‍ എന്‍റെ അടുത്ത ചോദ്യം
“ആരാണ് സുശ്രുതന്‍ എന്ന് അിറയാമോ?”
ആര്‍ക്കും അത് അിറിഞ്ഞു കൂടാ.

ലഭ്യമായ ഗ്രന്ഥങ്ങളില്‍ വച്ച് ഏറ്റവും പഴക്കമുള്ള വൈദ്യശാസ്ത്രസംബന്ധിയായ ശസ്ത്രക്രിയ പ്രാധാന്യമുള്ള ഗ്രന്ഥം സുശ്രുതം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് സര്‍ജറി തിയേറ്ററുകളുടെ മുമ്പില്‍ ഫാദര്‍ ഓഫ് സര്‍ജറി എന്നെഴുതി സുശ്രുതന്‍ ചെയ്യുന്ന സര്‍ജറിയുടെ പടവും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എല്ലാവരും അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് സാരം.

സുശ്രുതസംഹിത എന്ന ഗ്രന്ഥത്തിന് 3000 വര്‍ഷങ്ങളിലേറെ പഴക്കമുണ്ടെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.കാശി രാജാവായ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു സുശ്രുതന്‍. ഇദ്ദേഹം വൃദ്ധസുശ്രുതന്‍ എന്ന പേരിലും അറിയപ്പെടുന്നു. ഇദ്ദേഹമാണ് പ്രസിദ്ധമായ സുശ്രുതസംഹിത രചിച്ചത്. പിന്നീട് സുശ്രുതന്‍ എന്ന് പേരുള്ള മറ്റൊരു ആചാരന്‍ ഇതില്‍ കുറേ തിരുത്തലുകള്‍ വരുത്തി. കാലാന്തരത്തില്‍ കുറേ അധ്യായങ്ങള്‍ എങ്ങിനെയോ നഷ്ടപ്പെടുകയും അതിനു ശേഷം സുശ്രുതസംഹിത വ്യാഖ്യാനം രചിച്ച ഡല്‍ഹണന്‍ കുറേക്കൂടെ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് പുനഃ സംസ്കരിച്ചു. ഈ ഗ്രന്ഥം പരിശോധിച്ചാല്‍ മൂന്ന് വ്യത്യസ്ത ശൈലികളില്‍ ആണ് എഴുതിയിരിക്കുന്നത് എന്ന് മനസ്സിലാക്കാം.

Surgery-in-Ayurveda മനുഷ്യശരീരത്തിലെ അനാട്ടമിയെപ്പറ്റി ഏറ്റവും ആദ്യമായി വിവരിച്ച പുസ്തകം സുശ്രുത സംഹിത തന്നെയാണ്. നിലവില്‍ ലഭ്യമായിട്ടുള്ള സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന കാലത്ത്, ശരീരത്തിലെ മുഴുവന് ഘടന വ്യക്തമായി പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥത്തില്‍. എല്ലുകളുടെ എണ്ണം, ഹൃദയം, കുടല്‍, കരള്‍ തുടങ്ങിയ മുഴുവന്‍ ആന്തരിക അവയവങ്ങളെയും കൂടാടെ സൂക്ഷ്മമായ സിരകളെയും ധമനികളെയും മര്‍മ്മങ്ങളെയും പേശികളെയും പറ്റിയുള്ള വിവരണങ്ങളും കാണാം. ഇതില്‍ നിന്നും ശരീര വ്യവഛേദ ശാസ്ത്രത്തിന് എത്രമാത്രം പ്രാധാന്യം അദ്ദേഹം നല്‍കിയിരുന്നു എന്ന് വ്യക്തമാണ്.

ഗര്‍ഭസ്ഥ ശിശുവിന്‍റെ മാസാനു മാസം ഉള്ള വളര്‍ച്ചയെ വളരെ വ്യക്തമായി തന്നെ വിവരിച്ചിട്ടുണ്ട്. അമ്മയുടെ മാനസികാവസ്ഥയും കുഞ്ഞിന്‍റെ ആരോഗ്യവും ബന്ധപ്പെട്ടതാണെന്നും പറഞ്ഞുകാണുന്നു.അമ്മ പറയുന്നതും കേള്‍ക്കുന്നതും എല്ലാം കുഞ്ഞും അതേപടി സ്വീകരിക്കുമെന്ന് ഇന്ന് ആധുനികശാസ്ത്രം തന്നെ സമ്മതിച്ചതുമാണല്ലോ. മാത്രവുമല്ല ശവശരീരം എങ്ങിനെ കേടു വരാതെ സൂക്ഷിക്കാം എന്നും പറഞ്ഞിരിക്കുന്നു.
ആയുര്‍വേദത്തിന് എട്ട് വിഭാഗങ്ങള്‍ ഉണ്ടെങ്കിലും ഒരു ശല്യതന്ത്രജ്ഞന് വേണ്ട കുറേ ഗുണങ്ങള്‍ പറയുന്നുണ്ട്. ആ ലക്ഷണങ്ങള്‍ തികഞ്ഞവര്‍ക്ക് മാത്രമേ ശല്യതന്ത്രം പ്രായോഗികമാക്കാനുള്ള അര്‍ഹതയുള്ളൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് സര്‍ജറിയെപ്പറ്റിയും ആദ്യം വിവരിച്ചിരിക്കുന്നത് സുശ്രുതാചാര്യന്‍ തന്നെയാണ്. ഒട്ടുമിക്കവര്‍ക്കും അിറയാവുന്ന ഒരു സത്യമുണ്ട് റൈനോപ്ലാസ്റ്റിയുടെ ആവിര്‍ഭാവത്തെക്കുറിച്ച് ഒരു ബ്രിട്ടീഷ് ഡോക്ടര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തിന്‍റെ മൂക്ക് തുന്നിപ്പിടിപ്പിച്ചതു കണ്ടു.ആശ്ചര്യഭരിതനായ അദ്ദേഹംഅത് ചെയ്ത വൈദ്യനെ തപ്പിപ്പിടിച്ച് ഈ വിദ്യ പഠിച്ചും എന്നും തിരിച്ചു പോയി ഇത് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആക്കി ഇന്ന് ചെയ്യുന്ന രീതിയില്‍ ഉള്ള സര്‍ജറിക്ക് രൂപം നല്‍കി എന്നും പറയുന്നു.

ഓര്‍ത്തോപീഡിക്സും സുശ്രുതസംഹിതയില്‍ വിശദീകരിച്ചിരിക്കുന്നു. പന്ത്രണ്ടു വിധത്തിലുള്ള ഫ്രാക്ചറുകളേയും ആറു വിധത്തിലുള്ള ഡിസ്ലോക്കേഷനുകളേയും പറ്റി വിവരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് അന്യമായി മറ്റൊന്നും ആധുനിക ശാസ്ത്രം ഇന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. നിലവിലുള്ള ടെക്നോളജികളെ ആശ്രയിച്ചല്ല ഇത് കണ്ടുപിടിച്ചത്. എന്ന് മനസ്സിലാക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ വിഷയ ഗ്രഹണശക്തിയുടെ ഗഹനത തിരിച്ചറിയാവുന്നതാണ്.
ഭാരതത്തില്‍ പ്രചുര പ്രചാരം ഉണ്ടായിരുന്ന ആയുര്‍വേദം ക്രമേണ മുഗള്‍ രാജാക്കന്മാര്‍ വഴി അറബ് രാജ്യങ്ങളിലേക്കും യൂറോപ്പിലോക്കും അവിടെ നിന്ന് ദേശാന്തരങ്ങളിലേക്കും വ്യാപിച്ചു.

പിന്നീട് ബുദ്ധിസം ഇന്ത്യയില്‍ പ്രചരിച്ചപ്പോള്‍ അത് ശല്യതന്ത്രം വിഭാഗത്തിന് തിരിച്ചടിയായി. അതു കഴിഞ്ഞു വന്ന ബ്രിട്ടീഷ് സാമ്രാജ്യവും അമൂല്യമായി ഉണ്ടായിരുന്ന പലതും നശിപ്പിച്ച കൂട്ടത്തില്‍ പുരോഗതിയില്‍ ഉണ്ടായിരുന്ന ആയുര്‍വേദ ശാസ്ത്രവും കടപുഴകി. ഇടയ്ക്ക് വന്ന അലോപ്പതി സമ്പ്രദായം അങ്ങിനെ മേല്‍ക്കോയ്മയായി.സ്വാതന്ത്യലബ്ധിക്കുശേഷം രാജ്യത്തിന്‍റെ തനതായ ചികിത്സാ സമ്പ്രദായത്തെകരകയറ്റാന്‍ ശ്രമിച്ചുവെങ്കിലും അതിനു കാര്യമായ ഫലം കണ്ടില്ല. പിന്നീട് ഒരിക്കലും പൂര്‍വ്വസ്ഥിതിയെ പ്രാപിച്ചതും ഇല്ല.
ഒരു ചികിത്സാ സമ്പ്രദായം മോശമാണെന്നും തങ്ങളുടേത് മാത്രമാണ് ശരി എന്നും പറയുന്നതില്‍ യാതൊരു സാംഗത്യവും ഇല്ല. അത് തീരുമാനിക്കേണ്ടത് രോഗികള്‍ തന്നെയാണ്. സ്വന്തം അനുഭവമാണ് അവരെ ഒരു വഴിയിലേക്ക് നയിക്കുന്നത്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കുക. അതാണ് ശരി.

ഈയിടെ തന്നെ കോറോ രാജ്യമെമ്പാടും വ്യാപിച്ചപ്പോള്‍ തങ്ങള്‍ക്ക് കൂടുതല്‍ ഒന്നും ചെയ്യാന്‍ ഇല്ല എന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടും,മറ്റു ചികിത്സാ ശാഖകളായ ആയുര്‍വേദം സിദ്ധ യുനാനി, ഹോമിയോപ്പതി തുടങ്ങിയ വൈദ്യശാസ്ത്രങ്ങള്‍ക്ക് അവരുടേതായ ചികിത്സാരീതികള്‍ ഉണ്ടായിരുന്നെങ്കിലും, അതൊന്നും ശരിയല്ല എന്ന് കടും പിടുത്തം പിടിച്ചത് നീതി നിഷേധത്തതിന് തുല്യമാണ്. കേരള ഗവണ്‍മെന്‍റ് ഈ അവസരത്തില്‍ നല്ലൊരു തീരുമാനമെടുത്തു. എന്നതും ആശ്വാസകരം തന്നെ ആണ്.

അനസ്തീഷ്യയും ആന്‍റിബയോട്ടിക്സും ഇല്ലാതെ എന്ത് സര്‍ജറി എന്നത് ഒരു ചോദ്യമാണ്. ഔഷധങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മരുന്നുകളാണ് അനാദികാലം മുതലേ ആയുര്‍വേദത്തില്‍ ഉപയോഗിച്ചുവരുന്നത്. പക്ഷെ കൊക്കെന്‍, കഞ്ചാവ്, കറുപ്പ് മുതലായവ നാര്‍ക്കോട്ടിക് വിഭാഗത്തിന്‍റെ കീഴിലാണ് അതുകൊണ്ടുതന്നെ അവ ഔഷധങ്ങളായി യാതോരി വിധത്തിലും ഉപയോഗിക്കാന്‍ പറ്റാത്ത ഗതികേടിലാണ്. ഇവ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി ഗവേഷണം നടത്തിയാല്‍ നന്നായിരിക്കും. ആയുര്‍വേദത്തില്‍ ബോധം കോടുത്തുവാന്‍ ആയി څമോഹചൂര്‍ണ്ണംچ എന്ന ഒരു ഔഷധത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പക്ഷെ അത് ഉപയോഗത്തില്‍ ഇല്ല എന്നുമാത്രമല്ല അതിനെപ്പറ്റി കൂടതല്‍ പഠനങ്ങളും നടന്നിട്ടില്ല. കര്‍ണാടകയിലും ഉത്തരേന്ത്യയിലും ആന്‍റിബയോട്ടിക്സ് ഉപയോഗിക്കാതെ ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയകള്‍ ചെയ്തതായി മനസ്സിലാക്കുന്നു.

ആയുര്‍വേദക്കാര്‍ക്ക് മൂലവ്യാധികള്‍ ആയ പൈല്‍സ് ഫിസ്റ്റുള ഫിഷര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രത്യേകമായ ഫലപ്രദമായ ചികിത്സകളുണ്ട്. പുനരാവര്‍ത്തന സ്വഭാവമോ പാര്‍ശ്വഫലങ്ങളോ ക്ഷാര സൂത്ര ചികിത്സക്ക് ഇല്ല. കൂടാതെ അഗ്നി കര്‍മ്മവും ചില സന്ദര്‍ഭങ്ങളില്‍ ഫലപ്രദമാണ്. അറ്റനേകം രോഗങ്ങളിലും ഇത് ചെയ്തുവരുന്നു.
അലോപ്പതി ആശുപത്രികളില്‍ പോയി ഒരു സര്‍ജറി ചെയ്തു കഴിയുമ്പോഴേക്കും രോഗിക്ക് എത്രമാത്രം സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.അതിലും വളരെ കുറവ് ചിലവില്‍ ആയുര്‍വേദത്തില്‍ അതിന് ചികിത്സകള്‍ ഉണ്ട്. ഏതു രീതി സ്വീകരിക്കണം എന്ന് തീരുമാനിക്കേണ്ടത് രോഗികളാണ്.

ഒരു ഫ്രാക്ചര്‍ കേസില്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ ഉണ്ട്. ഒടിഞ്ഞുപോയ അസ്ഥികള്‍ പുനഃസ്ഥാപിക്കുക (റിഡക്ഷന്‍) ഇളകാതെ വെക്കുക (റീ ടെന്‍ഷന്‍), പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരിക (റീഹാബിലിറ്റേഷന്‍) എന്നിങ്ങനെ. ഇതു തന്നെയാണ് ആയുര്‍വേദത്തിലും ചെയ്തു വരുന്നത്. ഈ രീതി സ്വീകരിക്കുന്നത് നിമിത്തം പിന്നീട് സന്ധികള്‍ക്ക് ഉണ്ടാകുന്ന വൈകല്യങ്ങള്‍ ഉണ്ടായിരിക്കുകയില്ല. കാരണം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അവ പരിശോധിച്ച് പതിയെ തടവി അസ്ഥി സംയോജനത്തില്‍ പിഴവ് ഒന്നുമില്ല എന്ന് സ്ഥിരീകരിക്കുന്നു.
ശാലക്യ വിഭാഗത്തില്‍ തിമിരം മുതലായ ശാസ്ത്ര ചികിത്സകള്‍ വിവരിക്കുന്നുണ്ട്. ആന്ത്ര രോധ രോഗങ്ങളിലും മഹോദരത്തിലും ചെയ്യാവുന്ന സുശ്രുതന്‍ പറയുന്നു.

ആയുര്‍വേദ ശാസ്ത്രത്തില്‍ ശസ്ത്രക്രിയക്കായി നിര്‍ദ്ദേശിക്കുന്ന ഉപകരണങ്ങളുടെ കൃത്യമായ കണക്കുകള്‍ വിവരിച്ചിരിക്കുന്നു.ഇതേ ഉപരണങ്ങള്‍ തന്നെ നവീകരിച്ച മാതൃകയിലാണ് ഇന്നും മോഡേണ്‍ സര്‍ജന്മങക്ത ഉപയോഗിക്കുന്നത്. സി.ടി സ്കാന്‍ എം.ആര്‍.ഐ തുടങ്ങിയ പരിശോധന മാര്‍ഗ്ഗങ്ങള്‍ ഒരു ശാസ്ത്രത്തിനും സ്വന്തം എന്ന് പറയാന്‍ കഴിയില്ല.ഏറ്റവും കൃതിയതയുള്ള ഈ സങ്കേതങ്ങള്‍ ആരുടേയും കുത്തകയല്ല.

കേവലമൊരു ബി.എം.എസ് ഡിഗ്രി എടുത്തവര്‍ അല്ല ആയുര്‍വേദത്തിലെ സര്‍ജറി ചെയ്യാന്‍ പ്രാപ്തരായിട്ടുള്ളവര്‍. ഡിഗ്രി കഴിഞ്ഞ് മൂന്നു വര്‍ഷത്തെ എം.എസ് കോഴ്സ് കഴിഞ്ഞ് ആവശ്യത്തിന് പരിശീലനം ലഭിച്ചശേഷം മാത്രമാണ് സര്‍ജറി ചെയ്യുവാനായി മുന്നോട്ട് വരുന്നത്.

അതുകൊണ്ടു തന്നെ ആദ്യം ചോദിച്ച ചോദ്യത്തിന് ഒരു ഉത്തരം പറയുകയാണ്.
“ആയുര്‍വേദത്തില്‍ സര്‍ജറിയോ?”
“തീര്‍ച്ചയായും ഞങ്ങള്‍ പ്രാപ്തരാണ്. പ്രതിജ്ഞാബദ്ധരുമാണ്.”

About Dr Shyam Mohan

An Associate Professor specialised in Shalyatantra of Ayurveda, Dr Shyam Mohan is also the Chief Physician at Vinayaka Ayurveda Nursing Home, Thrissur.