സംസ്കൃത ഭാഷാപഠനം

Sanskrit-learning

ബാണഭട്ടന്‍റെ രണ്ടാമത്തെ കൃതിയായ കാദംബരിയാണെങ്കില്‍ എഴുത്തുകൊണ്ട് പൂര്‍ണ്ണമാകില്ലെങ്കിലും അലങ്കാരവിശേഷങ്ങള്‍കൊണ്ടും വര്‍ണ്ണനാപാടവംകൊണ്ടും കഥാസങ്കല്പംകൊണ്ടും പൂര്‍ണ്ണമാണ്. കഥ ഗുണാഠ്യന്‍റെ ബൃഹത്കഥയിലേതാണെങ്കിലും ബാണഭട്ടന്‍റെ ആഖ്യാനശൈലിയിലൂടെ മഹത്തരമായിതീര്‍ന്നിരിക്കുന്നു. ഉജ്ജയിനിയിലെ രാജാവായ താരാപീഡനും പത്നിവിലാസവതിയും മന്ത്രി ശൂകനാസനും രാജാവിന്‍റെ മകന്‍ താരാപീഡനും മന്ത്രി പുത്രന്‍ വൈശമ്പായനുമാണ് ആദ്യം കാണുന്ന കഥാപാത്രങ്ങള്‍.

രാജകുമാരനും മന്ത്രികുമാരനും ഒരുമിച്ച് നഗരത്തിനുപുറത്തുള്ള കൊട്ടാരത്തില്‍ താമസിക്കുകയും ശൂകനാസനില്‍ നിന്ന് യുദ്ധമുറകളും ഭരണതന്ത്രവും പഠിച്ച് സദ്ഗുണസമ്പന്നരായി വളരുന്നു. താരാപീഡന്‍ അച്ഛന്‍റെ ആജ്ഞ അനുസരിച്ച് ദഗ് വിജയത്തിന് പോകുകയും കിരാതന്മാരുടെ കോട്ടയായ ഹേമകൂടം പിടിച്ചെടുക്കുകയും മൂന്ന് വര്‍ഷം ലോകമടക്കി വാഴുകയും ചെയ്യുന്നു. രണ്ടു കിന്നരന്മാരെ പിന്തുടര്‍ന്നുപോയ താരാപീഡന്‍ ഒറ്റപ്പെട്ടുപോകുകയും ഒരു സരസ്സിന്‍റെ തീരത്തു തപസ്സുചെയ്യുന്ന മഹാശ്വേതയെ കാണുകയും അവളുടെ കഥ കേള്‍ക്കുകയും ചെയ്യുന്നു. അവളുടെ സഖിയായ കാദംബരിയെക്കുറിച്ചറിയുന്ന ചന്ദ്രാപീഡന്‍ കാദംബരിയെ കണ്ടുകിട്ടിയെങ്കിലും തങ്ങളുടെ ഹൃദയാഭിലാഷം പറയുന്നതിനു മുമ്പെതന്നെ അച്ഛന്‍റെ കല്പനക്കു വഴങ്ങി തിരിച്ചു രാജ്യത്തേക്കുപോകേണ്ടിവന്നു. വൈശമ്പയനന്‍റെ സഖിയായ പത്രലേഖ കാദംബരിയുടെ പ്രേമത്തെക്കുറിച്ചു ചന്ദ്രപീഡനോടു ഉറപ്പു പറയുന്നതോടുകൂടി ബാണന്‍റെ രചന അവസാനിക്കുന്നു. രണ്ടാമതു കഥ തുടരുന്നത് ചന്ദ്രാപീഡന്‍ പ്രണയിനിയെ കാണാന്‍ പുറപ്പെടുന്നതും വഴിയില്‍ വെച്ച് വൈശമ്പായനന്‍ നഷ്ടപ്പെടുന്നതും രാജാവ് മന്ത്രികുമാരനെ കണ്ടുപിടിക്കാന്‍ പറയുന്നതും ചന്ദ്രപീഡന് ആരേയും കാണാന്‍ കഴിയാത്തതും അവസാനം മഹാശ്വേതയുടെ അടുത്തെത്തുന്നതായിട്ടാണ്. മഹാശ്വേത നടന്നതെല്ലാം ചന്ദ്രാപീഡനോട് പറയുന്നു. ചന്ദാപീഡനും കാദംബരിയും ഒരുമിച്ച് ചേരുന്നു. അതിനിടയില്‍ കഥാസങ്കല്പമെന്നു പറയും വിധത്തില്‍ ചന്ദാപീഡന്‍ മൃതപ്രായനായെങ്കിലും പുനര്‍ജീവിക്കുന്നു.

ഇവിടെ കഥയേക്കാള്‍ പ്രധാനമാണ് ബാണഭട്ടന്‍റെ രചനാവൈഭവം. ഇവിടത്തെ പാത്രസൃഷ്ടിയെക്കുറിച്ച് പറയുമ്പോള്‍ ചന്ദാപീഡനും കാദംബരിയും ശുകനാസനും നമ്മുടെ മുന്നില്‍ നില്ക്കുന്ന പ്രതീതിയുളവാക്കും. അവിടിവിടെ ധാരാളമായാ ലോകേടാക്തികള്‍കൊണ്ടുധന്യമാണ് ഈ ഗ്രന്ഥം.

രാജാവാകാന്‍ പോകുന്ന ചന്ദ്രാപീഡന് മന്തിയായ ശുകനാസനന്‍ ചില ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. അത് ഇന്ന് നമ്മുടെ പുതുതലമുറകള്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ എത്രയധികം നന്നാകുമായിരുന്നു. ശുകനാസന്‍ പറയുന്നതിങ്ങനെ. മകനെ! ചന്ദ്രപീഡ നീ എല്ലാ ശാസ്ത്രങ്ങളും പഠിച്ച പണ്ഡിതനാണ്. എങ്കിലും രാജാവാകാന്‍ പോകുന്ന നീ ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. കാരണം
ڇകേവലം ച നിസര്‍ഗത ഏവ അഭാനുവേദ്യം അര്‍ത്നലോകഭേദ്യം അപ്രദീപ പ്രഭാവനേയം അതിഗഹനം തമഃ യൗവന പ്രഭവംڈ

യൗവനം എന്നത് അതിഗഹനമായ ഇരുട്ടാണ.് അത് സൂര്യപ്രകാശം കൊണ്ടോ വിളക്കിന്‍റെ പ്രഭകൊണ്ടോ നീക്കാന്‍ പറ്റുകയില്ല. അത് ശരിയായ വിധത്തിലുള്ള ബുദ്ധികൊണ്ടുമാത്രമേ നീങ്ങുകയുള്ളൂ. അതുപോലെ ഐശ്യര്യമെന്നതും അമിതാന്ധതയാണ്. ഇതിനെയും അഞ്ജനത്തിരികൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ല. രാജസുഖം അസന്നിപാതജ്വരമാണ്. ഗര്‍ഭേശ്വരത്വം അഭിനവയൗവനത്വം അപ്രതിമരൂപത്വം അമാനുഷികശക്തിത്വം ഇവയില്‍ ഏതെങ്കിലും ഒന്നുമതി മനുഷ്യനെ നശിപ്പിക്കാന്‍. എന്നാല്‍ എല്ലാം കൂടി ഉണ്ടായാലോ? (അതുനിനക്കുണ്ടുതാനും) അപ്പോള്‍ കൂട്ടുകാര്‍ കൂടും പലതരം ഉപദേശങ്ങളും കിട്ടും. അതെല്ലാം നല്ലതിനായിരിക്കില്ല. ഈ സന്ദര്‍ഭത്തിലാണ് ഗുരുതുല്യരായവരുടെ വാക്കുകള്‍ കേള്‍ക്കേണ്ടത്. അത് കേവലം ഉപദേശമല്ല. മറിച്ച്

ഗുരുവചനമമലമപി സലിലമിവ മഹദുപജനയതി. സ്രവണസ്ഥിതം ശൂലമഭവസ്യ-ഇതരസ്യതു കരിണ ഇവ ശംഖാഭരണമാനനശോഭാസമുദയ മധികതരമുപജനയതി. ഹരതി സകലം അതിമലിനമന്ധകാരമിവ ദോഷജാതം പ്രദോഷസമയേ നിശാകര ഇവ ഗരുപദേശംڈ

ഗുരുവചനങ്ങള്‍ കുളികഴിഞ്ഞു ശുദ്ധമാകുന്നതുപോലെ മനസ്സിനെ സ്വന്തമാക്കുന്നു. ചിലര്‍ക്കുകര്‍ണശുലമാകുമെങ്കിലും മറ്റുചിലര്‍ക്ക് ആനക്കുശംഖഭരണമെന്നതുപോലെ ഭംഗിയുണ്ടാക്കുന്നു. എല്ലാ ഇരുട്ടിനെയും ചന്ദ്രന്‍ ഇല്ലാതാക്കുന്നതുപോലെ മനസ്സിന്‍റെ അന്ധകാരങ്ങളെ അകറ്റുന്നു.

ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ ബാണഭട്ടന്‍ രാജകുമാരനോടെന്നപോലെ പുതുതലമുറക്ക് നല്കുന്നുണ്ട്. അതുകൊണ്ടാണ് പണ്ഡിതന്മാര്‍ പറഞ്ഞത്,

ڇ കാദംബരീ രസജ്ഞാനേ ആഹാരോപി ന രോചതേڈ,