തൈറോയിഡ് ഒറ്റനോട്ടത്തില്‍

Thyroid-diseases

എന്താണ് തൈറോയിഡ്

ചിത്രശലഭത്തിന്‍റെ ആകൃതിയില്‍ കഴുത്തിന് താഴെയായി മുന്‍വശം സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രന്ഥിയാണ് തൈറോയിഡ്.

തൈറോയിഡ് ഹോര്‍മോണ്‍ നിയന്ത്രിക്കുന്നത്
തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദനം
ഹൃദയമിടിപ്പിന്‍റെ വേഗത
കലോറികളുടെ ജ്വലനം

ഹൈപോ തൈറോയിഡിസം

തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി3, ടി4 ഹോര്‍മോണുകളുടെ അളവ് രക്തത്തില്‍ ഗണ്യമായി കുറയുന്ന അവസ്ഥ
40 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ കൂടുതല്‍ കാണപ്പെടുന്നു
ലക്ഷണങ്ങള്‍
അമിതമായി ക്ഷീണം അനുഭവപ്പെടുക
ഭക്ഷണം കഴിക്കുന്നില്ലെങ്കിലും അമിതവണ്ണം
സ്ത്രീകളില്‍ ആര്‍ത്തവം ക്രമം തെറ്റുക
ആര്‍ത്തവ ദിവസങ്ങളില്‍ അമിതരക്തസ്രാവം
വന്ധ്യത
മലബന്ധം
ശബ്ദത്തിന് പതര്‍ച്ച
അമിത തണുപ്പ്
മുഖത്തും കാലിനും നീരുകെട്ടുക
മുടികൊഴിയുക
ശീതാസഹിഷ്ണുത

ഹൈപ്പര്‍തൈറോയ്ഡിസം

തൈറോയ്ഡ് ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ

ഇരുപത് വയസ് മുതല്‍ അമ്പത് വയസുവരെയുള്ള സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്
പ്രധാന കാരണം ഒട്ടോ ഇമ്യൂണ്‍ രോഗമായ ഗ്രേവ്സ് ആണ്
പാരമ്പര്യമായും രോഗം വരാം

ലക്ഷണങ്ങള്‍

അമിതക്ഷീണം
അതിയായ വിശപ്പ്
ആഹാരം കൂടുതല്‍ കഴിച്ചിട്ടും തൂക്കം കുറയുക
അമിത ഹൃദയമിടിപ്പ്
വിറയല്‍
അധിക വിയര്‍പ്പ്
ഉഷ്ണം സഹിക്കാന്‍ ത്രാണിയില്ലായ്മ
ആകാംക്ഷ
ഉറക്കക്കുറവ്
വയറിളക്കം
മാസമുറക്രമക്കേടുകള്‍, കണ്ണ് പുറത്തേക്ക് തള്ളിവരുന്ന അവസ്ഥ (എക്സോല്‍ഫ്താല്‍മോസ്)

ഗോയിറ്റര്‍

തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിനെയാണ് ഗോയിറ്റര്‍ എന്ന് പറയുന്നത്.
കഴുത്തിനു മുന്‍വശത്ത് ഉമിനീരിറക്കുകയോ വിഴുങ്ങുകയോ ചെയ്യുമ്പോള്‍ മുകളിലോട്ടും തഴോട്ടും നീങ്ങുന്ന മുഴ
അയഡിന്‍റെ കുറവാണ് പ്രധാന കാരണം
ഹൈപ്പോ തൈറോയ്ഡിസവും ഹൈപ്പര്‍ തൈറോയ്ഡിസവും കാരണമാകാം
തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന കാന്‍സര്‍മൂലവും മുഴ കാണപ്പെടാം

കണ്ടെത്താം

കാഴ്ചയ്ക്ക് അഭംഗിയാം വിധം മുഴകള്‍ പ്രത്യക്ഷപെടുന്നു
ശ്വാസതടസ്സം ന്നആഹാരമിറക്കാന്‍ വിഷമം ന്നശബ്ദത്തിന് പതര്‍ച്ച
പരിശോധന
രക്തപരിശോധന
മുഴയില്‍ നിന്ന് കുത്തിയെടുത്ത് പരിശോധന (Biopsy)

ചികിത്സ

മുഴകള്‍ മരുന്നുകള്‍കൊണ്ട് ചികിത്സിക്കാമെങ്കിലും
വലിയ മുഴകള്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടിവരും
കാന്‍സര്‍ മൂലമാണ് മുഴയെങ്കില്‍ റേഡിയേഷന്‍ ചികിത്സ
ദീര്‍ഘ കാലത്തേക്ക് തൈറോയ്ഡ് ഗുളിക സ്ഥിരമായി കഴിക്കേണ്ടി വരും
കൃത്രിമ തൈറോയ്ഡ് ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഹൈപ്പോ തൈറോയ്ഡിസം ചികിത്സിക്കേണ്ടത്.
ഇടയ്ക്കിടെ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍നില പരിശോധിച്ച് മരുന്നിന്‍റെ ഡോസ് ക്രമപ്പെടത്തുക
ഗ്രഹണി രോഗവും അമ്ലപിത്തവും ഒക്കെ തൈറോയ്ഡ് രോഗങ്ങളോട് സമാനമായ അവസ്ഥകളാണ്
അവയ്ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്

ഭക്ഷണത്തിലൂടെ നിയന്ത്രിക്കാം

അയഡിന്‍ അടങ്ങിയ ഉപ്പ്, കടല്‍മത്സ്യം എന്നിവ
കാബേജ്, കോളിഫ്ളവര്‍ എന്നീ പച്ചക്കറികള്‍ പരമാവധി ഒഴിവാക്കുക
തവിട് കളയാതെ ധാന്യങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ പെടുത്തണം.
കഞ്ഞി, വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍ വെള്ളം ഇവയും ഉള്‍പ്പെടുത്താം.