ഔഷധസസ്യകൃഷിയുമായി കുടുംബശ്രീ

Ayurvedic-herbal-plants-cultivation-kerala

ഒരു ദശകത്തോളമായി കേരളത്തിന്‍റെ സാമൂഹികസാംസ്കാരിക രംഗത്തും സ്ത്രീ ശാക്തീകരണ രംഗത്തും കുടുംബശ്രീ ചെലുത്തുന്ന സംഭാവനകള്‍ വിവരണാതീതമാണ്. ഏതു മേഖലയിലും തങ്ങളുടെ അറിവ് ഉപയോഗപ്പെടുത്തി വിജയഗാഥകള്‍ സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. ചെറുകിടജോലികള്‍ മുതല്‍ കുത്തകകള്‍ നടത്തിയിരുന്ന സംരഭങ്ങളില്‍ വരെ കുടുംബശ്രീ കൂട്ടായ്മ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും സാമ്പത്തിക സുരക്ഷിതത്വം നല്‍കാന്‍, വനിതകള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുന്നു. അനുഭവപരിചയവുമായി ഔഷധസസ്യകൃഷിരംഗത്തേക്കും പ്രവേശിക്കുകയാണ് കുടുംബശ്രീ…..
കൃഷി നശിച്ചു തുടങ്ങിയതോടെ ഔഷധസ്യങ്ങളുടെ ലഭ്യതയും കുറയുന്നു. വിപണിയിലെ ചലനം പരിഹരിച്ച് കൂടുതല്‍ പേരെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കുകയാണ് കുടുംബശ്രീ.

കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അന്‍പത് ഹെക്ടര്‍ സ്ഥലത്താണ് കുടുംബശ്രീ ഔഷധസസ്യകൃഷി ചെയ്യുന്നത്. സി.ഡി.എസില്‍ രജിസ്റ്റര്‍ ചെയ്ത നാലു മുതല്‍ പത്തു വരെ കൃഷിക്കാര്‍ അടങ്ങുന്ന ജോയന്‍റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ വഴിയാണ് ഔഷധസസ്യകൃഷി നടത്തുന്നത്. അംഗങ്ങളുടെ കൈവശമുള്ള ഭൂമി കൂടാതെ പാട്ടഭൂമിയിലും, പൊതു സ്ഥലത്തും കൃഷിയുണ്ട്.

മയ്യില്‍ ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കുടുംബശ്രീ ഔഷധസസ്യകൃഷി രംഗത്തേക്ക് കണ്ണൂരില്‍ കാല്‍വെപ്പ് നടത്തിയത്. ഭൂതാന്‍ സൊസൈറ്റിയുടെ രണ്ടരയേക്കര്‍ സ്ഥലത്ത് തരിശ്ശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കി തീര്‍ത്ത് ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ പതിനായിരം രൂപ ഉല്‍പ്പാദന ഇന്‍സെന്‍റീവായി ജില്ലാ മിഷന്‍ നല്‍കും. കാര്‍ഷിക ആവശ്യത്തിനായി ഒരു ലക്ഷം രൂപ വരെ വായ്പ എടുക്കുന്ന കര്‍ഷകര്‍ക്ക് അഞ്ച് ശതമാനം പലിശ സബ്സിഡിയും നല്‍കും. ഒരു വര്‍ഷം മുതല്‍ രണ്ടുവര്‍ഷ കാലയളവില്‍ വിളവെടുക്കാവുന്ന സസ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്.

ആയുര്‍വേദമരുന്നുനിര്‍മ്മാണത്തിന് ആവശ്യമായ കുറുന്തോട്ടി, ആടലോടകം, കൊടുവേലി എന്നിവയുടെ പതിനായിരത്തിലധികം തൈകള്‍ ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്. കേന്ദ്രഗവണ്‍മെന്‍റിന്‍റെ ആയുഷ് മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷണല്‍ മെഡിസിനല്‍ പ്ലാന്‍റ് ബോര്‍ഡിന്‍റെ ദക്ഷിണ മേഖല റീജണല്‍ കം ഫെസിലിറ്റേഷന്‍ സെന്‍റര്‍, കേരള വന ഗവേഷണകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ മയ്യില്‍ പ്രവര്‍ത്തിക്കുന്ന ഔഷധസസ്യ നഴ്സറിയില്‍ നിന്നാണ് ഔഷധതൈകള്‍ ലഭ്യമാക്കിയത്.

ഇതില്‍ നിന്ന് ലഭ്യമാകുന്ന മുഴുവന്‍ വിളകളും ഇടൂഴി വൈദ്യശാല ഏറ്റെടുക്കുന്നതിനുള്ള ധാരണാപത്രം കുടുംബശ്രീമിഷനുമായി ഒപ്പുവെച്ചു. ഇതിന്‍റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.വി. സുമേഷ് നിര്‍വ്വഹിച്ചു. കുടുംബശ്രീ കണ്ണൂര്‍ ജില്ലാമിഷന്‍കോഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്, ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡോ. ഐ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡെയ്സി ചിറ്റുപറമ്പില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി. പി. കെ. സരസ്വതി, ഡോ. ഐ. ഉമേഷ് നമ്പൂതിരി, ടി. പി. അഷ്റഫ്, ഷാജി കടൂംകുന്നില്‍, ഡെയിസി മഞ്ഞനാല്‍, ആഗ്നസ് വാഴപ്പള്ളി, കെ.ടി. അനില്‍കുമാര്‍, ജയന്‍ മല്ലിശ്ശേരി, സുഷമ എ.എം, സിനി പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.

Dr.I-Unnikrishnan-Namboothiri

About Dr I Unnikrishnan Namboothiri

The Medical Director & Addl Chief Physician at Itoozhi Ayurveda, Dr I Unnikrishnan Namboothiri has been at the forefront of popularising Ayurveda, presenting it in the modern context of technology and research in the modern world.