കേരളത്തിലെ ആയുര്‍വേ ആശുപത്രികള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കും പെട്ടെന്ന് മനസ്സില്‍ തെളിയുന്ന ചിത്രം തലയില്‍ ധാരചെയ്യുന്നതും ശരീരത്തില്‍ കിഴി വെക്കുന്നതുമൊക്കെയായിരിക്കും. എന്നാല്‍ ഇത് മാത്രമാണോ ആയുര്‍വേദം. ഒരിക്കലുമല്ല. ലോകത്താദ്യമായി വിഛേദിക്കപ്പെട്ട മൂക്ക് തുന്നിച്ചേര്‍ക്കുന്ന റൈനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയ ചെയ്യപ്പെട്ടതും രേഖപ്പെടുത്തിയതും സുശ്രുതാചാര്യനാണ്. ഇത് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടതുമാണ്.
ശവഛേദംമടക്കം ചെയ്തുകൊണ്ട് ശരീരത്തിന്‍റെ അനാട്ടമി പഠിക്കുകയും അതനുസരിച്ചുള്ള യന്ത്രശസ്ത്രങ്ങള്‍ (സര്‍ജിക്കല്‍ എക്യപ്പ്മെന്‍റസ്) രൂപ കല്പന ചെയ്ത് അവ ശാസ്ത്രക്രിയ ആവശ്യമായ രോഗികളില്‍ എല്ലാ മുന്‍കരുതലുമെടുത്ത് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും അവ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്ത ശാസ്ത്രശാഖയാണ് ആയുര്‍വേദം.
ആയുര്‍വേദത്തിന്‍റെ തനതായ ക്ഷാരസൂത്ര ചികിത്സ. ക്ഷാരകര്‍മ്മം, അഗ്നികര്‍മ്മം. ജലൂകാവചരണം തുടങ്ങിയ സര്‍ജിക്കല്‍ പ്രൊസിജറുകള്‍ ഒട്ടുമിക്ക ആയുര്‍വേദ ആശുപത്രികളിലും ലഭ്യമാണ്. ആയുര്‍വേദ ശസ്ത്രക്രിയയില്‍ ബിരുദാനന്തരബിരുദം നേടിയവരാണ് ഇവിടങ്ങളിലൊക്കെ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്. നേത്ര ചികിത്സയില്‍ തിമിരത്തിന്‍റെ ഏതു ഘട്ടത്തിലാണ് സര്‍ജറി ചെയ്യേണ്ടതെന്ന് അങ്ങിനെ വേണ്ടി വന്നാല്‍ എങ്ങിനെയാണ് തിമിര ശസ്ത്രക്രിയ ചെയ്യേണ്ടതെന്ന് ആചാര്യന്‍ വിശദമാക്കുന്നുണ്ട്. അക്കാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ ശസ്ത്രക്രിയ മുന്‍കരതലുകളും പ്രത്യേകിച്ച് രോഗിയെ വേദനയറിയാതിരിക്കാന്‍ ബോധരഹിതനാക്കുന്നതും ശസ്ത്രക്രിയ ഉപകരണങ്ങളിലൂടെ രോഗം പടരാതിരിക്കാനുളള്ള ആന്‍റിസെപ്റ്റിക്ക് സുരക്ഷാസംവിധാനങ്ങളും ശസ്ത്രക്രിയക്ക് ശേഷമുള്ള മുറിവുകള്‍ ഉണക്കാനുള്ള രീതികളും അന്ന് അവലംബിച്ചിരുന്നു. കാലാനുസൃതമായി ഇത്തരം മുന്‍കരുതലുകളില്‍ വന്ന ശാസ്ത്ര പുരോഗതി ആയുര്‍വേദ ആശുപത്രികളിലും പ്രോയോഗികവല്‍ക്കരിക്കാവുന്നതേയുള്ളൂ. നമ്മുടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ ഇത്തരം നീക്കംകൊണ്ട് നമുക്ക് സാധിക്കും
ഇപ്പോള്‍ത്തന്നെ എല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചാല്‍ ഇന്ന് നിലവിലുള്ള പരിശോധനാ സംവിധാനമായ എക്സ് റെയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യക്തമായ രോഗംനിര്‍ണ്ണയം നടത്തി ആയുര്‍വേദ വിധിപ്രകാരമുള്ള അസ്ഥിഭഗ്ന ചികിത്സ ഫലപ്രദമായി നടത്തിവരുന്നുണ്ട്. ഇതിന്‍റെ യഥാര്‍ത്ഥ ഗുണഫലം ലഭിക്കുന്നത് രോഗികള്‍ക്കാണ്. രോഗികള്‍ക്ക് ഏതു ചികിത്സയും സ്വീകരിക്കാനുള്ള ഭരണഘടനാപരമായ അവകാശം കൂടിയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. ഇത്തരം നൂതന ശാസ്ത്രപുരോഗതികളെ ആധുനിക വൈദ്യശാസ്ത്രം കാലാകാലങ്ങളില്‍ ഉപയോഗപ്പെടുത്തിയതുപോലെ ആയുര്‍വേദ ആശുപത്രികള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ആയുര്‍വേദ ശസ്ത്രക്രിയകളും കൂടുതല്‍ ജനകീയമാകും.
കേരളത്തിലെ എല്ലാ ആയുര്‍വേദ ആശുപത്രികളും, ക്ലിനിക്കുകളും ഉള്‍പ്പെടുന്ന ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേേജ്മെന്‍റസ് അസോസിയേഷന്‍റെ കൂടി വളരെക്കാലത്തെ ആവശ്യമായിരുന്നു ആയുര്‍വേദ ആശുപത്രികളില്‍ സര്‍ജറി നടത്തുവാന്‍ അനുവദിക്കുക എന്നത്. ഇതിനായി ‘സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി ഇന്‍ ആയുര്‍വേദ ഹോസ്പിറ്റല്‍സ്’ എന്ന വിഷയത്തെ അധികരിച്ച് നിരവിധി സി.എം.ഇ- കള്‍ കേരളത്തിലുടനീളം സംഘടന ഏറ്റെടുത്ത് നടത്തുന്നതിലും ആയുര്‍വേദ സര്‍ജറിയുടെ സാധ്യതകള്‍ ഭരണതലങ്ങലില്‍ ഉള്ളവരെ ബോധ്യപ്പെടുത്തുന്നതില്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട് എന്നതിലും റേെ ചാരിതാര്‍ത്ഥ്യമുണ്ട്. എന്നാല്‍ ഈ ലക്ഷ്യത്തെ വിമര്‍ശനങ്ങള്‍ക്കതീതമായ പ്രായോഗീകവല്‍ക്കരിക്കുന്നതുവരെ പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളെ ദൂരീകരിക്കുന്നതു വരെ ഈ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്.