ഓരോ വ്യക്തിയുടെയും ജീവിത അനുഭവങ്ങള്‍ വ്യത്യസ്തമാണ്. അവ തുറന്നു പറയുന്നവര്‍ ചുരുക്കവും. സന്തോഷവും ദുഃഖവും പ്രയാസങ്ങളും എല്ലാം അടങ്ങിയ ഒരാളുടെ ജീവിതം സമൂഹത്തോട് സംവദിക്കുന്നത് പ്രയോജനമാണ് . വായനക്കാരനെ ജീവിതവുമായി സംവദിച്ച് മാനസികമായ ഊര്‍ജ്ജം നല്‍കുന്നു. ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാം ഒന്നും തന്നെ എന്നും എല്ലാവരും അനുഭവിക്കുന്നതാണെന്നും മനസ്സിലാക്കുന്നതിലൂടെ വായനക്കാരനും രചയിതാവും ഒന്നാകുന്നു. കഥകള്‍ നോവലുകള്‍ ആത്മകഥകള്‍ ജീവചരിത്രങ്ങള്‍ എന്നിവയാല്‍ എന്നിവയെല്ലാം ആയി കലാസൃഷ്ടിയായി പുറത്തുവരുന്നത് പ്രോത്സാഹിപ്പിക്കുകയും ആശയം വിജയിക്കുകയും ചെയ്യുന്നു.
ഇത് സുനിത ത്രിപ്പാണിക്കര. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിനിയായ ചിത്രകാരി. കൈകള്‍ക്ക് സ്വാധീനമില്ല. വീല്‍ചെയറിലാണ്. വായയില്‍ കടിച്ചുപിടിച്ച് തൂലികയിലൂടെ ക്യാന്‍വാസില്‍ പകര്‍ത്തുന്നത് സ്വന്തം ജീവിതവും അനുഭവങ്ങളുമാണ്. ശാരീരികമായ വിഷമതകളുമായാണ് ജനനം. നടക്കാന്‍ വൈകിയപ്പോഴും നടന്നു തുടങ്ങമ്പോള്‍ വീഴുന്നതും വലിയൊരു അസുഖത്തിന് ലക്ഷണങ്ങള്‍ ആണെന്ന് അറിയാന്‍ കഴിഞ്ഞില്ല. എല്ലുകള്‍ പൊടിഞ്ഞു പോയി ബലക്ഷയം ബാധിക്കുന്ന അസുഖത്തെ തിരിച്ചറിയമ്പോഴേക്കും വൈകിയിരുന്നു. പക്ഷേ അപ്പോഴേക്കും സ്വപ്നങ്ങളാല്‍ നല്ലൊരു ചിത്രകാരിയായി മാറിയിരുന്നു. ജീവിതപ്രയാസങ്ങള്‍ തളര്‍ത്തിയപ്പോഴും അവയെല്ലാം തരണം ചെയ്തു ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി ഇന്ന് നമുക്ക് പ്രചോദിതമായി വീല്‍ചെയറില്‍ നാടകം പറന്നു നടക്കുന്നു.
കുറച്ചു കുടുംബ വിവരങ്ങള്‍
അച്ഛന്‍ കണ്ണന്‍ ധര്‍മ്മന്‍ മികച്ച ആശാരി എന്നതിനുള്ള പദവിയാണ് ധര്‍മ്മന്‍ എന്നത്. 16 വര്‍ഷം മുമ്പ് അന്തരിച്ചു. അമ്മ ജാനകിയാണ് സുനിതയുടെ ജീവിതത്തില്‍ പ്രചോദകം. കൂടെ ജ്യേഷ്ഠന്‍ ഗണേഷ് .മികച്ച ചിത്രകാരനായ ഗണേഷും സുനിതയെ പോലെ സഞ്ചരിക്കുന്നത് വീല്‍ചെയറിലാണ്. നിറം എന്ന പേരിലുള്ള വീട്ടില്‍ മൂവരും പരസ്പരം താങ്ങും തണലുമായി കഴിയുന്നു. സമീപത്തുതന്നെ സഹായസഹകരണങ്ങളുമായി കുടുംബാംഗങ്ങളും ഉണ്ട്. മൂന്ന് ജ്യേഷ്ഠനും രണ്ടു ചേച്ചിമാരുടെയും കുഞ്ഞനുജത്തി ആയി 1983 ജനുവരി 7 നാണ് ജനനം. ആശാരി പണിയാണ് കുലത്തൊഴില്‍. പോളിയോ രോഗമാണെന്ന് തെറ്റിദ്ധരിച്ച് നാലു വയസ്സുവരെ ചെരിഞ്ഞാണ് നടന്നത്. നാലാംക്ലാസില്‍ പഠിക്കമ്പോള്‍ പെട്ടെന്ന് വീഴുകയാണ്. കൈകാലുകള്‍ക്ക് സ്വാധീനം കുറയുന്നതപോലെ. പിന്നെ സ്കൂള്‍ ജീവിതം ദുസ്സഹം ആവുകയാണ്. പ്ലസ് ടു യോഗ്യത നേടും വരെ അമ്മ എടുത്തുകൊണ്ടപോകും, പിന്നെ വീട്ടിലിരുന്ന് പോസ്റ്റല്‍ വഴി ബി. എ. എം. എ. പഠനം പൂര്‍ത്തിയാക്കി. പ്ലസ്ടു പഠനം കഴിഞ്ഞപ്പോള്‍ ചിത്രം വരക്കണമെന്ന ആഗ്രഹം വീണ്ടും കലശലായിരുന്നു എങ്ങനെ സാധിക്കും. കുട്ടിക്കാലത്ത് വരച്ച ചിത്രങ്ങള്‍ വീട്ടില്‍ ഉണ്ട്. അവ തന്നോട്. സംവദിക്കുന്നു. ഈ ആഗ്രഹം ജ്യേഷ്ഠന്‍ ചിത്രകാരനായ ഗണേഷിനോട് പങ്കുവയ്ക്കുന്നു. തന്നെപ്പോലെ തന്നെ പെയിന്‍റിംഗ് ബ്രഷ് കടിച്ചുപിടിച്ച് ചിത്രം വരയ്ക്കാന്‍ തുടങ്ങാന്‍ ഉപദേശിക്കുന്നു. നിരന്തര പരിശ്രമത്താല്‍ ആര്‍ജിച്ചെടുക്കാന്‍ കഴിയാത്തത് എന്തുണ്ട്. പ്രകൃതിയെയും ജീവിത അനുഭവങ്ങളെയും ചായക്കൂട്ടില്‍ ക്യാന്‍വാസിലേക്ക് ആവാഹിച്ചപ്പോള്‍ ലോകത്തെങ്ങും സഞ്ചരിക്കാന്‍ തുടങ്ങി ഓയില്‍ പെയിന്‍റ് വാട്ടര്‍ കളര്‍ മിക്സ് മീഡിയ എന്നിവ ഉപയോഗിച്ച് ഉള്ളതാണ് രചനകള്‍.
ചെറുകഥ കൂട്ടായി ഈ സംഘടനകള്‍
ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കൂട്ടായ്മയാണ് ഫ്ളൈ ത്രീ സം ഫോര്‍ ലിമിറ്റഡ് യൂത്ത്. സംഘടനയില്‍ സജീവമാണ് സുനിതയെ പോലുള്ളവര്‍. സംഘടനയുടെ മാഗസിന്‍ എഡിറ്റോറിയല്‍ അംഗവുമാണ് . എട്ടാം ക്ലാസില്‍ പഠിക്കമ്പോള്‍ ആദ്യമായി എഴുതിയ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കടലാസ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു വന്നു. പിന്നെ എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു കവിതകളും കഥകളും എഴുതുന്നു.
സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്‍റേഴ്സ് അസോസിയേഷനിലെ അംഗത്വമാണ് സുനിതയുടെ ചിത്രങ്ങളെ ലോകജനതയ്ക്കു മുന്‍പില്‍ ആശംസകള്‍ പട്ടണങ്ങളുടെയും മറ്റു സംവേദനം സാധ്യമാകുന്നത്. അസോസിയേഷന്‍റെ അന്‍പതാം വാര്‍ഷികത്തിന് സുനിത അയച്ചു നല്‍കിയ പെയിന്‍റിംഗ് പ്രത്യേക പ്രശംസനേടി എടുത്തു. 10 ചിത്രങ്ങോളം വരച്ചു അയച്ചു നല്‍കാറുണ്ട്. കേരളത്തില്‍ നിന്ന് അഞ്ച് പേര്‍ക്ക് മാത്രമാണ് ഈ അസോസിയേഷനില്‍ അംഗത്വം. 2004ല്‍ പുതുച്ചേരിയിലും 2012 സിംഗപ്പൂരിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയത് ഈ സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ നടത്താന്‍ സുനിതയ്ക്ക് കഴിയുന്നത് ഈ ആത്മവിശ്വാസത്തിലാണ് സ്കൂള്‍ യുവജനോത്സവങ്ങളില്‍ നിരവധി തവണ ചിത്രരചനയില്‍ വിജയ് ആയിട്ടുണ്ട് അങ്ങിനെയാണ് വീട്ടിനുള്ളില്‍ തളച്ചിടുമായിരുന്ന സുനിത എന്ന ചിത്രകാരി പുറംലോകവുമായി ബന്ധപ്പെടുന്നത്.
വിശ്വാസം ആയുര്‍വേദത്തില്‍
ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ആയുര്‍വേദ ചികിത്സയില്‍ ആണ് അഭയം തേടിയത് .അതിന്‍റെ കരുത്തിലാവാം നടക്കാന്‍ തുടങ്ങിയതും. പിന്നീട് എട്ടാംക്ലാസ് വരെ സ്വന്തം കാലില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞതും. മുടങ്ങാതെ എല്ലാ മഴക്കാലത്തും ആയുര്‍വേദചികിത്സയില്‍ ഒരുമാസക്കാലം വിധേയമാകാറുണ്ട്. തന്നെപ്പോലുള്ളവര്‍ക്ക് ശാരീരിക ക്ഷമയ്ക്ക് ആയുര്‍വേദ ചികിത്സയാണ് ഉത്തമം എന്ന് അനുഭവത്തില്‍ സുനിത പറയുന്നു.
വായനക്കാരോട്
സര്‍ഗാത്മകതയാണ് തന്‍റെ നെഗറ്റീവ് ചിന്തയിലേക്ക് നയിക്കുന്ന സാഹചര്യത്തിനും അതിലുപരിയായി മനസ്സും മാറ്റിയെടുക്കുന്നതും. മനസ്സില്‍ ടെന്‍ഷന്‍ കൂടമ്പോള്‍ എല്ലാം ചിത്രങ്ങള്‍ വരയ്ക്കും. മനസ്സിനെ ക്യാന്‍വാസിലേക്ക് ആവാഹിക്കും അതിനാലാണ് ആത്മകഥകള്‍ കഥകളാണ് എന്‍റെ ചിത്രങ്ങള്‍ എന്ന് പറയുന്നത്. ആരോടെങ്കിലും പറയാനോ പരിതപിക്കാന്‍ ആവില്ല. തന്‍റെ സര്‍ഗ്ഗാത്മകത ഒളിച്ചിരിക്കുന്നത് പുറത്തെത്തിച്ചത് ടെന്‍ഷനിലൂടെയാണ് . ഒരു ചിത്രം വരച്ച എത്രകാലം നോക്കിയിരുന്നാലും മടുക്കാത്ത ഒരു ചിത്രം വയ്ക്കണം എന്നാണ് ആഗ്രഹം. അതുവരെ ഞാന്‍ വരച്ചു കൊണ്ടിരിക്കും. ഈ ചിത്രകാരി പറയുന്നു.